പത്തനംതിട്ട : 2021-22 കാലയളവിലെ ശബരിമല തീര്‍ത്ഥാടന കാലത്ത് പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവരപട്ടിക(വിവിധ ഭാഷകളിലുള്ളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

അതേസമയം, ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവ കാലത്ത് ശബരിമലയിലും സമീപ പ്രദേശങ്ങളിലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി സന്നിധാനം, പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ താത്ക്കാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പ്രസ്തുത റേഞ്ച് ഓഫീസ് പരിധികള്‍ മദ്യ നിരോധന മേഖലയായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.നവംബര്‍ 16നാണ് മകരവിളക്ക് മഹോത്സവം ആരംഭിക്കുക.