ഒഡെന്‍സെ: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സമീര്‍ വര്‍മയ്ക്ക് അട്ടിമറി ജയം. ലോക മൂന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്സ്‌ അന്റേണ്‍സണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്ത്തിയ സമീര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
സ്‌കോര്‍: 21-14, 21-18.

ടൂര്‍ണ്ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ പുരുഷ താരമാണ് സമീര്‍ വര്‍മ. വനിതാ വിഭാഗത്തില്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവായ പിവി സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. തായി താരം ബുസാനന്‍ ഒങ്ബാംറുങ്ഫാനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്.
സ്‌കോര്‍: 21-16, 12-21, 21-15.