ആഗോളമലയാളികളുടെ സാഹിത്യ അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ഓണത്തോടനുബന്ധിച്ച് ആഴ്ചവട്ടം ഓണ്‍ലൈനും പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഗ്രാമീണും (www.graameen.in) ചേര്‍ന്ന് ‘ഗ്രാമീണ്‍ സര്‍ഗ്ഗസാഹിത്യം’ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരിയുടെ വേദനകള്‍ക്കിടയില്‍ നഷ്ടപ്പെട്ടു പോയ സര്‍ഗബോധത്തെ തിരിച്ചു കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ്, അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ ഏറ്റവും പ്രചാരമുള്ള ഓണ്‍ലൈന്‍ വാര്‍ത്താപത്രമായ ആഴ്ചവട്ടവും ഗ്രാമീണ്‍ ഓണ്‍ലൈനും ഇത്തരമൊരു ഉദ്യമത്തിന് ശ്രമിക്കുന്നത്. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന, സാഹിത്യാഭിരുചിയുള്ള എല്ലാ മലയാളികളെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന വിധത്തിലാണ് സര്‍ഗസാഹിത്യത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ സാഹിത്യമത്സരം സംഘടിപ്പിക്കുന്നത്.

ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള മലയാളികള്‍ക്ക് പ്രായഭേദമന്യേ മത്സരത്തില്‍ പങ്കെടുക്കാം. കഥ, കവിത വിഭാഗത്തിലാണ് മത്സരങ്ങള്‍. മത്സരത്തിലേക്ക് അയയ്ക്കുന്ന എല്ലാ സൃഷ്ടികളും ആഴ്ചവട്ടം ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കും. കഥ, കവിത എന്നിവ അയയ്ക്കുന്നവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും പൂര്‍ണവിലാസവും ഉള്‍പ്പെടെ വേണം അയയ്ക്കാന്‍. യുണികോഡില്‍ ടൈപ്പ് ചെയ്തു വേണം സൃഷ്ടികള്‍, അക്ഷരത്തെറ്റുകളില്ലെന്ന് ഉറപ്പാക്കി വേണം അയയ്ക്കാന്‍. ഓരോ വിഭാഗത്തിലും പ്രഗത്ഭമതികളാണ് ജഡ്ജിങ് പാനലില്‍ ഉള്ളത്.

ഒന്നാം സമ്മാനം: 10,000 രൂപയും ട്രോഫിയും
രണ്ടാം സമ്മാനം: 5000 രൂപയും ട്രോഫിയും
മൂന്നാം സമ്മാനം: 2500 രൂപയും ട്രോഫിയും

10 പേര്‍ക്ക് പ്രോത്സാഹനസമ്മാനങ്ങള്‍ ഉണ്ടായിരിക്കും. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും. വിവിധ രാജ്യങ്ങളിലുള്ള ആഴ്ചവട്ടത്തിന്റെ പ്രതിനിധികള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. മത്സരവുമായി ബന്ധപ്പെട്ട് എഡിറ്റോറിയല്‍ ടീമിന് യാതൊരു പ്രാതിനിധ്യവും ഉണ്ടായിരിക്കുന്നതല്ല. മത്സരത്തില്‍ എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2021. മത്സരങ്ങള്‍ക്കുള്ള സാഹിത്യസൃഷ്ടികള്‍, sargasahithyam@gmail.com എന്ന ഇ-മെയ്ല്‍ വിലാസത്തില്‍ അയയ്ക്കാം. ഫോട്ടോകള്‍ മാത്രം അറ്റാച്ച്‌മെന്റ് ആയി അയച്ചാല്‍ മതി. സൃഷ്ടികള്‍ മലയാളം യൂണികോഡ് ഫോര്‍മാറ്റില്‍, മെയിലില്‍ പേസ്റ്റ് ചെയ്താല്‍ മതിയാവും.

www.graameen.in