>ന്യൂജഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും ന്യൂജഴ്‌സിയില്‍ സ്ഥിരതാമസക്കാരുമായ ജെയിംസ് പുതുമനയുടെ ഭാര്യ ഷേര്‍ളി പുതുമന (61) അന്തരിച്ചു.

കുറവിലങ്ങാട് വടക്കേ പുത്തന്‍പുര കുടുംബാംഗവും കുടമാളൂര്‍ സെന്‍റ് മേരീസ് കാത്തോലിക് ഫൊറാന ഇടവകാംഗങ്ങളുമായ പരേതരായ ജോസഫ്, ത്രേസ്യമ്മ ദമ്പതിമാരുടെ പുത്രിയാണു പരേത.

സോമര്‍സെറ്റ് ഇടവകാംഗമായ വത്സമ്മ പെരുംപായില്‍ പരേതയുടെ സഹോദരിയാണ്.

ദീര്‍ഘനാള്‍ റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഐ.സി യൂണിറ്റില്‍ റജിസ്‌ട്രേഡ് നഴ്‌സായിപ്രവര്‍ത്തിച്ചു വരികയായിരുന്നു.

മക്കള്‍:

ഡോ. ജെറെമി പുതുമന എം.ഡി (ഏല്‍ യൂണിവേഴ്‌സിറ്റി)

സ്‌റ്റെഫനി പുതുമന

സഹോദരങ്ങള്‍:

ചാക്കോച്ചന്‍ (പരേതന്‍)

മറിയാമ്മ മാമ്മച്ചന്‍ (കോട്ടയം)

സിസ്റ്റര്‍ സോഫി മരിയ ബിഎസ് (കൊല്ലം)

ആന്‍ തോമസ് (യു എസ് എ)

ഗ്രേസി ആന്റണി (തൃശ്ശൂര്‍)

വത്സമ്മ ബാബു (യുഎസ്എ)

സെലിന്‍ രാജു (കാനഡ)

സോണിയ കരോട്ട് (യുഎസ്എ)

പൊതുദര്‍ശനം: മെയ് 16 ന് ഞായറാഴ്ച്ച വൈകിട്ട് 3.30 മുതല്‍ 7.30 വരെ സോമര്‍സെറ്റ് സെന്‍റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ 6:00 ന് പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും. (Address: 508 Elizabeth Ave, Somerset, NJ 08873).

സംസ്കാരം: സോമര്‍സെറ്റ് ദേവാലയത്തില്‍ മെയ് 18 ന് ചൊവാഴ്ച രാവിലെ 10:00ന് നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം ന്യൂജഴ്‌സിയിലെ പിസ്കാറ്റ്വേ റിസറക്ക്ഷന്‍ സെമിറ്ററിയില്‍ 12:00ന്. (Address: Resurrection Burial Park, 899 E Lincoln Ave, Piscataway, NJ 08854)

കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോം പെരുംപായില്‍ (646) 3263708.