ന്യൂഡല്‍ഹി : രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകില്ല. ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് സര്‍വീസുകള്‍
തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ. നൂറോളം ഓക്‌സിജന്‍ എക്‌സ്പ്രസ് തീവണ്ടികളാണ് രാജ്യം ഒട്ടാകെ സര്‍വീസ് നടത്തുന്നത്. ഇതുവരെ 6,260 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

കൂടുതല്‍ ദ്രവീകൃത ഓക്‌സിജനുകള്‍ രാജ്യത്തിന്റെ അങ്ങോളമിങ്ങോളം എത്തിച്ചുകൊണ്ട് നിലവിലെ പ്രതിസന്ധി മറികടക്കുമെന്ന് റെയില്‍വേ വക്താവ് ഡി.ജെ. നരൈന്‍ പറഞ്ഞു. ഇതുവരെ 6,260 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജനും, 396 ടാങ്കറുകളും രാജ്യ വ്യാപകമായി എത്തിച്ചു. കഴിഞ്ഞ ദിവസം മാത്രം 800 മെട്രിക് ടണ്‍ ഓക്‌സിജനാണ് എത്തിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ഓക്‌സിജനുകളുടെ വിതരണത്തിനായി നൂറ് ഓക്‌സിജന്‍ എക്‌സ്പ്രസുകളുമാണ് സര്‍വീസ് നടത്തുന്നത്. ഡെറാഡൂണ്‍, പൂനെ എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ ഓക്‌സിജന്‍ എക്പ്രസുകള്‍ ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.