ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മുക്തരായവര്‍ രോഗം ഭേദമായി ആറു മാസത്തിനു ശേഷമേ വാക്‌സീന്‍ സ്വീകരിക്കാവൂ എന്ന് വിദഗ്ധ സമിതി ശുപാര്‍ശ. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവര്‍ ആശുപത്രി വിട്ട് മൂന്നു മാസത്തിനു ശേഷമേ വാക്‌സീന്‍ സ്വീകരിക്കാവൂ എന്നും ശുപാര്‍ശയില്‍ പറയുന്നു. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗമുക്തി നേടി 4-8 ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ എടുത്താല്‍ മതിയെന്നും സമിതി നിര്‍ദേശിച്ചു.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ എടുക്കാം. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് തീരുമാനമെടുക്കാം. നിലവില്‍ ഇവര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ യോഗ്യരായവരുടെ പട്ടികയിലില്ല. ഇതിനു പുറമേ കോവാക്‌സീന്റെ രണ്ടാം ഡോസ് 12-16 ആഴ്ച ദീര്‍ഘ്യത്തില്‍ സ്വീകരിക്കുന്നതാകും ഉചിതമെന്നും ശുപാര്‍ശയില്‍ പറയുന്നു.