വാഷിങ്ടൻ∙ അമേരിക്കയിൽ കോവിഡ് 19 മൂലം മരിച്ചവരുടെ സംഖ്യ 9,00,000 ആണെന്നു പുതിയ പഠന റിപ്പോർട്ട്. ഔദ്യോഗിക കണക്കുകളേക്കാൾ 57% കൂടുതലാണിത്. ഇതുവരെ ലോകജനതയിൽ 7 മില്യൻ കോവിഡ് മൂലം മരിച്ചിട്ടുണ്ട്. എന്നാൽ ഔദ്യോഗിക കണക്കനുസരിച്ച് 3.24 മില്യൻ മാത്രമാണ്.

മാർച്ച് 2020 മുതൽ മേയ് 3– 2020 വരെയുള്ള കണക്കുകളാണ് വാഷിങ്ടൻ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക് ആന്റ് ഇവാലുവേഷനാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

SARS -coV-2 വൈറസ് മൂലം മരിച്ചവരുടെ കണക്കുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടിരിക്കുന്നത്.

പല രാജ്യങ്ങളും കോവിഡ് മരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത് യഥാർഥ കണക്കുകളിൽ നിന്നു വളരെ വ്യത്യസ്തമാണ്. ഓരോ രാജ്യങ്ങളിലും 400000 താഴെ മാത്രമേ മരണം നടന്നിട്ടുള്ളു എന്ന് ഗവൺമെന്റ് അറിയിപ്പിൽ പറയുന്നു. ഇതു വളരെ കുറഞ്ഞ സംഖ്യമാത്രമാണ്.