അൽ ഇഹ്സാൻ ചാരിറ്റി അസ്സോസിയേഷനുമായ് ചേർന്ന് മലബാർ ഗോൾഡ് – CSR ഫണ്ടിൽ നിന്നുള്ള ഒരു മാസത്തേയ്ക്ക് ഉള്ള പ്രൊവിഷൻ കിറ്റുകൾ വേൾഡ് മലയാളി അസോസിയേഷൻ ദുബൈ പ്രൊവിൻസ് അർഹരായ അൻപതോളം കുടുംബാംഗങ്ങൾക്ക് ഈ പുണ്യ നാളിലെ ഏറ്റവും ദൈവികമായ അവസാന പത്തിൽ കൊടുക്കുകയുണ്ടായ്. അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷൻ അവരുടെ രെജിസ്റ്റർ ചെയ്തിട്ടുള്ള തികച്ചും അർഹരായ അൻപത് കുടുംബങ്ങളെയാണ് ഇതിനു തിരഞ്ഞെടുത്തത് എന്ന പ്രത്യേകത ഇതിനുണ്ട്.
പ്രസ്തുത ചടങ്ങിൽ ദുബൈ പ്രൊവിൻസ് പ്രസിഡണ്ട് ശ്രീ ഷുജ സോമൻ,വൈസ് ചെയർമാൻ ശ്രീ ടി.എൻ കൃഷ്ണകുമാർ,ജനറൽ സെക്രട്ടറി ശ്രീ ഷാജി അബ്ദുൽ റഹ്മാൻ, ട്രഷറൽ ശ്രീ അബ്രഹാം മാത്യു, ശ്രീ ഷൈൻ ചന്ദ്രസേനൻ,Dr. ജെറോ വർഗ്ഗീസ്,ശ്രീ നൗഷാദ് മുഹമ്മദ്,സൂരജ് ലാൽ,ജോഷ് ഫാമിലി, Dr. ജയശ്രീ പ്രസന്നൻ, ഷക്കിലാ ഷാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു. എല്ലാ പേർക്കും അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷൻ ഈ പുണ്യ പ്രവർത്തിയെ വാനോളം വാഴ്ത്തുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.