കണ്ണൂർ ചാലയിൽ പാചക വാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു. ചാല ബൈപ്പാസിൽ വച്ചാണ് അപകടമുണ്ടായത്. ലോറിയിൽ നിന്ന് വാതകം ചോരുന്നുണ്ട്. പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് നിന്നും ആളുകളെ മാറ്റി.

അപകട സ്‌ഥലത്തേക്ക് ആളുകള്‍ പോകാതിരിക്കാന്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. വാതകച്ചോര്‍ച്ച എത്രത്തോളം രൂക്ഷമാണെന്ന് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ പരിശോധനയിലേ വ്യക്‌തമാവുകയുള്ളൂ. നിലവിൽ രണ്ട് ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നത്. കൂടുതൽ യൂണിറ്റുകളെ സ്ഥലത്തെിക്കാനുള്ള നടപടികളാരംഭിച്ചതായി കണ്ണൂർ മേയർ അറിയിച്ചു.