ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കെ ആർ ഗൗരിയമ്മയുടെ നില ഗുരുതരം. ഗൗരിയമ്മയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഗൗരിയമ്മയെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനാൽ മുറിയിലേക്ക് മാറ്റിയിരുന്നു. വീണ്ടും സ്ഥിതി ​ഗുരുതരമായതിനെ തുടർന്നാണ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.