സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് പരോള്‍ അനുവദിച്ച് ഉത്തരവിറങ്ങി. ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ള തടവുകാര്‍ക്ക് രണ്ടാഴ്ചത്തേക്കാണ് പ്രത്യേക പരോള്‍ അനുവദിച്ചത്. ജയിലിനുള്ളില്‍ സാമൂഹിക അകലമടക്കം ഉറപ്പാക്കാനാണ് നടപടി.

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ജയിലുകളിലെ കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും നരവധി തടവുകാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജയിലുകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ജയില്‍ മേധാവി ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.