മെട്രോമാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇ ശ്രീധരനാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് മുരളീധരൻ നിലപാട് തിരുത്തിയത്. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് മുരളീധരൻ്റെ പ്രതികരണം.

“ശ്രീ​ധ​ര​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​താ​യി മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ ക​ണ്ടു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യി താ​ൻ സം​സാ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം അ​ത്ത​ര​ത്തി​ലൊ​രു പ്ര​സ്താ​വ​ന​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞു. ഇ​തി​നെ ഒ​രു പ്ര​ഖ്യാ​പ​ന​മാ​യി ക​ണ​ക്കാ​ക്ക​രു​ത്.”- സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​താ​യി മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.

ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് വി മുരളീധരൻ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് അദ്ദേഹം പിന്നീട് നീക്കം ചെയ്തു.

തിരുവല്ലയിൽ വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നതിനിടെയാ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആണെന്ന് കെ സുരേന്ദ്രൻ പ്രഖ്യാപിച്ചത്. മെട്രോമാൻ ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ഇ. ശ്രീധരന്റെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.