കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ നടന്‍ ധര്‍മ്മജനെ മത്സരിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി രംഗത്ത്. ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാവുമെന്നും തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി കെ.പി.സി.സി നേതൃത്വത്തിന് കത്തെ‍ഴുതി.

ധര്‍മ്മജനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലയിടങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനമുയരുകയാണെന്നും കത്തില്‍ പറയുന്നു. ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന​ത് യു​.ഡി​.എ​ഫി​ന് ആ​ക്ഷേ​പ​ക​ര​മാ​ണെ​ന്നും, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ന്ന​ണി മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്നു​മാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ അ​ഭി​പ്രാ​യം. മി​ക​ച്ച പ്ര​തി​ച്ഛാ​യ​യി​ല്ലാ​ത്ത ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് യു​.ഡി​.എ​ഫി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​ണ് കെ​.പി​.സി​.സി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ധ​ര്‍​മ​ജ​നെ മാ​റ്റി​നി​ര്‍​ത്തി പ​ക​രം മ​റ്റ് യു​വാ​ക്ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

ധര്‍മ്മജന്‍റെ പേര് ചര്‍ച്ചയായതോടുകൂടി സമൂഹമാധ്യമങ്ങളില്‍ നടിയെ ആക്രമിച്ച കേസുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും വിജയസാധ്യതയുള്ള മണ്ഡലത്തില്‍ സംഘടനാപാടവവും വിദ്യാഭ്യാസവുമുള്ള ഒരു സ്ഥാനാര്‍ഥിയെ മുന്നോട്ടുവെച്ചാല്‍ വിജയിക്കാനാവുമെന്നാണ് കമ്മിറ്റിക്ക് വിലയിരുത്താനായതെന്നും കത്തില്‍ പറയുന്നു.