15 വയസ്സിൽ താഴെയുള്ളവർക്ക് രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല എന്ന നിയമവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. രാജ്യാന്തര പുരുഷ വനിതാ മത്സരങ്ങളിലും അണ്ടർ 19 മത്സരങ്ങളിലും നിയമം ബാധകമാണ്. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഐസിസി ഇക്കാര്യം വ്യക്തമാക്കിയത്.

സമീപകാലത്തായി കൗമാര താരങ്ങൾ രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്ന പ്രവണത ഏറിവരുന്നുണ്ട്. 16ആം വയസിൽ ടെസ്റ്റ് ജഴ്സിയണിഞ്ഞ പാകിസ്താൻ്റെ നസീം ഷാ ടെസ്റ്റ് മത്സരത്തിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. അഫ്ഗാനിസ്താൻ സ്പിന്നർ മുജീബ് റഹ്മാൻ രാജ്യാന്തര മത്സരത്തിൽ അരങ്ങേറുന്നത് 16ആം വയസ്സിലാണ്.

എന്നാൽ, 15 വയസ്സ് പൂർത്തിയാകും മുൻപ് രാജ്യാന്തര മത്സരം കളിച്ച ഒരു താരമേയുള്ളൂ. പാകിസ്താൻ്റെ ഹസൻ റാസയ്ക്കാണ് ഈ റെക്കോർഡ്. 1996 ൽ 14 വയസുണ്ടായിരുന്നപ്പോലായിരുന്നു അദ്ദേഹം സിംബാബ്‌വെയ്ക്കെതിരെ കളിച്ചത്. പതിനഞ്ചാം വയസിൽ അരങ്ങേറിയ പാകിസ്ഥാന്റെ മുഷ്താഖ് അഹമ്മദ്, ബംഗ്ലാദേശിന്റെ മൊഹമ്മദ് ഷാരിഫ് എന്നിവരാണ് ഹസൻ റാസയ്ക്ക് പിന്നാലെയുള്ളത്.