കൊച്ചി: സ്വര്‍ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതരെ ചോദ്യം ചെയ്യണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതിയില്‍ വ്യക്തമാക്കി. റി​​​മാ​​​ന്‍​ഡി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ളു​​​ടെ റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​ലാ​​​ണ് ഇ​​ക്കാ​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. കു​​​റ്റ​​​കൃ​​​ത്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ന്ത്യ​​യ്​​​ക്ക് അ​​​ക​​​ത്തും പു​​​റ​​​ത്തും ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നെ​​​ന്നും ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കോ​​​ണ്‍​സ​​​ലേ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ലേ​​​ക്കും അ​​​ന്വേ​​​ഷ​​​ണം വ്യാ​​​പി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും എ​​​ന്‍​ഐ​​​എ അ​​​റി​​​യി​​​ച്ചു.

കള്ളക്കടത്ത് സമ്പാദ്യം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെയ്യാന്‍ ഉപയോഗിച്ചിരിക്കാമെന്നും എന്‍.ഐ.എ ഡിവൈ.എസ്.പി സി. രാധാകൃഷ്‌ണപിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. സ്വപ്ന സുരേഷടക്കമുള്ള പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്പ് എന്നിവയില്‍ നിന്ന് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യുകയാണ്. ഇന്നലെ സ്വപ്ന ഒഴികെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു.