വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​യ​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. പൊ​തു സു​ര​ക്ഷാ മ​ന്ത്രി ബി​ല്‍ ബ്ലെ​യ​റും യു​എ​സ് ആ​ക്ടിം​ഗ് ഹോം​ലാ​ന്‍​ഡ് സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി ചാ​ഡ് വോ​ള്‍​ഫും അ​തി​ര്‍​ത്തി അ​ട​ച്ചു​പൂ​ട്ട​ല്‍ ക​രാ​ര്‍ ദീ​ര്‍​ഘി​പ്പി​ച്ച വി​വ​രം ട്വീ​റ്റ് ചെ​യ്തു.

അ​ത്യാ​വ​ശ്യ സ​ര്‍​വീ​സ് ഒ​ഴി​കെ സാ​ധാ​ര​ണ സ​ര്‍​വീ​സു​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 21ന് ​പു​ന​രാ​രം​ഭി​ക്കു​ക​യു​ള്ളൂ. ക​നേ​ഡി​യ​ന്‍​മാ​രെ സു​ര​ക്ഷി​ത​രാ​ക്കു​ന്ന​തി​ന് ല​ഭ്യ​മാ​യ ഏ​റ്റ​വും മി​ക​ച്ച പൊ​തു​ജ​നാ​രോ​ഗ്യ ഉ​പ​ദേ​ശ​ങ്ങ​ളി​ല്‍ ഞ​ങ്ങ​ള്‍ തീ​രു​മാ​ന​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് ബ്ലെ​യ​ര്‍‌ ട്വീ​റ്റ് ചെ​യ്തു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ര്‍​ച്ച്‌ മു​ത​ല്‍ ച​ര​ക്കു​ഗ​താ​ഗ​തം, നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പൗ​ര​ന്മാ​ര്‍, അ​വ​ശ്യ തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് മാ​ത്ര​മാ​യാ​ണ് അ​തി​ര്‍​ത്തി തു​റ​ന്നു​കൊ​ടു​ത്തി​രു​ന്ന​ത്.