അമേരിക്കയിലെ മെയ്‌നില്‍ വിവാഹാഘോഷത്തില്‍ പങ്കെടുത്ത ഏഴ് പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ നടത്തിയ വിവാഹ സത്കാരത്തില്‍ 65 പേരാണ് പങ്കെടുത്തത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 176 പേര്‍ക്ക് കൊവിഡ് ബാധിച്ചു.

ഈസ്റ്റ് മില്ലിനോക്കറ്റിലെ ത്രി ടൗണ്‍ ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വിവാഹം നടന്നത്. തങ്ങള്‍ക്ക് മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കാനുള്ള അവകാശം ഉണ്ടെന്നാണ് സഭയുമായി ബന്ധപ്പെട്ടവ‍‍ര്‍ പറയുന്നത്.
“ഒന്നിച്ചുകൂടാനുള്ള അവകാശം കാല്‍വരി ബാപ്റ്റിസ്റ്റ് സഭയ്ക്കുണ്ട്. പ്രാദേശിക പള്ളികള്‍, ജൂതരുടെ സിനഗോഗ്, മോസ്ക് അടക്കമുള്ളവയില്‍ മതപരമായ ചടങ്ങുകള്‍ക്ക് ഒത്തുകൂടാനുള്ള അവകാശം രാജ്യം നല്‍കുന്നുണ്ട്. അമേരിക്കന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി പ്രകാരം മതപരമായ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും സംരക്ഷിക്കുന്നുണ്ട്.” സഭ പ്രസ്താവനയില്‍ പറഞ്ഞു.