ഹരിയാനയില്‍ കഴിയുന്ന രാജസ്​ഥാനിലെ വിമത എം.എല്‍.എമാര്‍ ആഗസ്​റ്റില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തിനെത്തുമെന്ന്​ പറഞ്ഞതായി എന്‍.ഡി.ടി.വി. തങ്ങള്‍ എല്ലാവരും സമ്മേളനത്തിനെത്തുമെന്ന്​ ഹരിയാനയില്‍ കഴിയുന്ന ഒരു എം.എല്‍.എ എന്‍.ഡി.ടി.വി പ്രതിനിധിയോട്​ പറഞ്ഞു. എന്നാല്‍, വിമത സംഘത്തി​​െന്‍റ ജയ്​പൂരിലേക്കുള്ള മടക്കയാത്ര എന്നാണെന്ന്​ ഇനിയും നിശ്​ചയിച്ചിട്ടില്ല. ആഗസ്​റ്റ്​ 14 ന്​ നിയമസഭാ സമ്മേളനം തുടങ്ങാന്‍ ഗവര്‍ണര്‍ കല്‍രാജ്​ മിശ്ര കഴ​ിഞ്ഞ ദിവസമാണ്​ അനുവാദം നല്‍കിയത്​.

ഉപമുഖ്യമന്ത്രിയും പി.സി.സി പ്രസിഡന്‍റുമായ സചിന്‍ പൈലറ്റി​​െന്‍റ നേതൃത്വത്തില്‍ ഒരു സംഘം എം.എല്‍.എമാര്‍ വിമത ശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്ന്​ രാജസ്​ഥാനിലെ ​കോണ്‍ഗ്രസ്​ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്​ ആഴ്​ചകള്‍ക്കുമുമ്ബാണ്​. സചിന്‍പൈലറ്റിനെ പിന്തുണക്കുന്ന 18 എം.എല്‍.എമാര്‍ ഇപ്പോള്‍ ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലാണ്​ തങ്ങുന്നത്​. ഇവരുമായി ബന്ധപ്പെടാന്‍ കോണ്‍ഗ്രസ്​ നേതൃത്വത്തിനായിട്ടില്ല.

അതേസമയം, 200 അംഗ നിയമസഭയില്‍ തനിക്കിപ്പോഴും ഭൂരിപക്ഷമുണ്ടെന്നാണ്​ രാജസ്​ഥാന്‍ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ അവകാശപ്പെടുന്നത്​. സചിന്‍ പൈലറ്റ്​ വിമതശബ്​ദം ഉയര്‍ത്തിയ ഉടനെ എം.എല്‍.എമാരുടെ സമ്മേളനം വിളിച്ച്‌​ ശക്​തി തെളിയിച്ചായിരുന്നു അശോക്​ ഗെഹ്​ലോട്ടി​​െന്‍റ പ്രതികരണം. കോണ്‍ഗ്രസ്​ ദേശീയ നേതൃത്വത്തി​​െന്‍റ പിന്തുണ ​ഉറപ്പാക്കിയും സചിന്‍ പൈലറ്റിനെ മുഴുവന്‍ പദവികളില്‍ നിന്നും പുറത്താക്കിയും ശരവേഗത്തില്‍ നടപടികളെടുത്തതോടെ എം.എല്‍.എമാര്‍ക്കിടയിലെ വിമതശ്​ബദം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ െഗഹ്​ലോട്ടിനായിരുന്നു. ആദ്യഘട്ടത്തിലെ പ്രതിസന്ധി അതിജീവിച്ചതോടെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാനും വിശ്വാസവോ​ട്ടെടുപ്പിലൂടെ ശക്​തി തെളിയിക്കാനുമുള്ള നീക്കം ഗെഹ്​ലോട്ട്​ തുടങ്ങുകയും ചെയ്​തു.

കോണ്‍ഗ്രസ്​ എം.എല്‍.എമാരെ മുഴുവന്‍ ഹോട്ടലിലേക്ക്​ മാറ്റിയാണ്​ സചി​​െന്‍റ വിമത നീക്കത്തെ ഗെഹ്​ലോട്ട്​ നേരിട്ടത്​. ഉടനെ നിയമസഭ വിളിക്കണം എന്നാവശ്യപ്പെട്ട്​ ഗവര്‍ണര്‍ക്ക്​ നിരവധി തവണ കത്തുകള്‍ നല്‍കിയെങ്കിലും ഗവര്‍ണര്‍ കല്‍രാജ്​ മിശ്ര പല കാരണങ്ങള്‍ ചൂണ്ടികാട്ടി അനുവാദം നല്‍കുന്നത്​ നീട്ടികൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ്​ ആഗസ്​റ്റ്​ 14 ന്​ നിയമസഭ ചേരാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കിയത്​.

നിയമസഭ ചേര്‍ന്ന്​ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കമാണ്​ ഗെഹ്​ലോട്ടി​​െന്‍റ നേതൃത്വത്തില്‍ നടന്നിരുന്നത്​. 200 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന്​ ആവശ്യമായ 101 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നു ത​െന്നയാണ് ഗെഹ്​ലോട്ട്​ പക്ഷത്തി​​െന്‍റ ആത്മ വിശ്വാസം.

അതേസമയം, ഗെഹ്​ലോട്ട്​ സര്‍ക്കാറിനെ താഴെയിറക്കാനുള്ള പിന്തുണ ആഗസ്​റ്റ്​ 14 നകം നേടിയെടുക്കാനാകുമെന്നാണ്​ സചിന്‍ ഗ്രൂപ്പ് കരുതുന്നത്​. ബി.ജെ.പിയുടെ പിന്തുണയോടെ കുതിരക്കച്ചവടത്തിനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ടെന്ന്​ കോണ്‍ഗ്രസ്​ ആരോപിക്കുന്നുമുണ്ട്​.

സഭയില്‍ വിശ്വാസവോ​ട്ടെടുപ്പ്​ നടക്കു​േമ്ബാള്‍ കോണ്‍ഗ്രസിലെ വിമത എം.എല്‍.എമാര്‍ സര്‍ക്കാറിനെ പിന്തുണച്ചില്ലെങ്കില്‍ വിപ്പ്​ ലംഘിച്ചതിന്​ അവര്‍ക്കെതിരെ നടപടി എടുക്കാനാകും. എന്നാല്‍, വിശ്വാസവോ​ട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ ആദ്യം സര്‍ക്കാറിന്​ രാജിവെക്കേണ്ടി വരും. വിപ്പ്​ ലംഘിച്ചതിന്​ എം.എല്‍.എമാര്‍ക്കെതിരെയുള്ള നടപടി അതിന്​ ശേഷമാണ്​ ഉണ്ടാകുക. വിമത എം.എല്‍.എമാരെ വോ​െട്ടടുപ്പിന്​ മുന്നെ അയോഗ്യരാക്കിയാല്‍ കേവല ഭൂരിപക്ഷ സംഖ്യ താഴുകയും സര്‍ക്കാറിന്​ അനായാസം മറികടക്കാനുമാകും. അതുകൊണ്ട്​ തന്നെ വിമതരെ അയോഗ്യരാക്കാനുള്ള നീക്കത്തിനാണ്​ ഗെഹ്​ലോട്ട്​ മുന്‍ഗണന കൊടുക്കുന്നത്​. നിയമസഭാ സമ്മേളനം വരെ എം.എല്‍.എമാരെ ഹോട്ടലുകളില്‍ പാര്‍പ്പിച്ച്‌​ നിലവിലുള്ള പിന്തുണയില്‍ ചോര്‍ച്ചയില്ലെന്ന്​ ഉറപ്പാക്കുകയാണ്​ ഇരു പക്ഷവും.

ആഗസ്​റ്റ്​ 14 നകം കൂടുതല്‍ എം.എല്‍.എമാരെ തങ്ങളുടെ ക്യാമ്ബിലെത്തിക്കാന്‍ ബി.ജെ.പിയുടെ പിന്തുണയോടെ സചിന്‍ പുറ​െത്തടുക്കുന്ന വിദ്യകള്‍ക്കും അതിനെ പ്രതിരോധിക്കാന്‍ ഗെഹ്​ലോട്ടും ​േകാണ്‍ഗ്രസും നടത്തുന്ന നീക്കങ്ങള്‍ക്കുമാണ്​ അടുത്ത രണ്ടാഴ്​ച രാജസ്​ഥാന്‍ സാക്ഷിയാകുക.