തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വിപിലും ശക്തമായ മഴയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ 19 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. എറണാകുളം സൗത്തില്‍ 18 സെന്റിമീറ്ററും കണ്ണൂരില്‍ 16 സെന്റിമീറ്ററും മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശിയടിക്കാനും സാധ്യതയുണ്ട്. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2, 3 തീയതികളില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പല ജില്ലകളിലും ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
2020 ജൂലൈ 30 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.
2020 ജൂലൈ 31 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
അതിതീവ്ര മഴ വലിയ അപകടസാധ്യതയുള്ളതാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങള്‍ക്കുള്ള സാധ്യത ഇത്തരത്തില്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ വളരെ കൂടുതലായിരിക്കും. ആയതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും പൂര്‍ണ്ണ സജ്ജരാവുകയും മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുമാണ്. ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണ്. രാത്രി സമയങ്ങളില്‍ മഴ ശക്തമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കൊണ്ട് ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ക്ക് ക്യാമ്ബുകള്‍ സജ്ജീകരിച്ച് ആളുകളെ അറിയിക്കേണ്ടതും പകല്‍ സമയത്ത് തന്നെ ക്യാമ്ബുകളിലേക്ക് ആളുകളെ മാറ്റേണ്ടതുമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇതിനുപുറമെ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മേല്പറഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
2020 ജൂലൈ 30 : കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്.
2020 ജൂലൈ 31 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍.
2020 ഓഗസ്റ്റ് 1 : മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.
2020 ഓഗസ്റ്റ് 2 : ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.
2020 ഓഗസ്റ്റ് 3 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെല്‍ഷ്യസ്
സിയാല്‍ കൊച്ചി
കൂടിയത്- 31 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത് – 23 ഡിഗ്രി സെല്‍ഷ്യസ്
കണ്ണൂര്‍
കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെല്‍ഷ്യസ്
കരിപ്പൂര്‍ (എപി)
കൂടിയത്- 30 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്
കൊച്ചി എപി
കൂടിയത്- 31 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെല്‍ഷ്യസ്
കോട്ടയം (ആര്‍ബി)
കൂടിയത്- 30 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്
കോഴിക്കോട്
കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെല്‍ഷ്യസ്
പാലക്കാട്
കൂടിയത്- 31 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്
പുനലൂര്‍
കൂടിയത്- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്
തിരുവനന്തപുരം എപി
കൂടിയത്- 29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെല്‍ഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയത്- 29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെല്‍ഷ്യസ്
വെളളാനിക്കര
കൂടിയത്- 31 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്
മത്സ്യതൊഴിലാളി ജാഗ്രത നിര്‍ദ്ദേശം
*കേരള തീരത്ത് നിന്ന് മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല.*
*30-07-2020 മുതല്‍ 03-08-2020 വരെ : അറബിക്കടലില്‍ കേരള,കര്‍ണാടക, ലക്ഷദ്വീപ് എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല.*
പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം
30-07-2020 മുതല്‍ 03-08-2020 വരെ തെക്ക്-പടിഞ്ഞാറന്‍ അറബിക്കടലിലും മധ്യ പാടിഞ്ഞാന്‍ അറബിക്കടലും മണിക്കൂറില്‍ 50 മുതല്‍ 60 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
30-07-2020 മുതല്‍ 03-08-2020 വരെ ആന്‍ഡമാന്‍ കടലിലും 01-08-2020 മുതല്‍ 03-08-2020 വരെ മഹാരഷ്ട്ര തീരത്തും 02-08-2020 മുതല്‍ 03-08-2020 വരെ മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
30-07-2020 മുതല്‍ 31-07-2020 വരെ : ഗള്‍ഫ് ഓഫ് മാന്നാര്‍ മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
മേല്പറഞ്ഞ കാലയളവില്‍ മേല്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പ്
31/07/2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.
മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം etc) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
ഡാമുകളില്‍ ജലനിരപ്പ് നിയന്ത്രിക്കുന്നു
അരുവിക്കര ഡാമിന്‍്റെ രണ്ടാമത്തെ ഷട്ടര്‍ നിലവില്‍ 20 cm തുറന്നിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ അത് 50 CM കൂടി തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
നെയ്യാര്‍ ഡാമിന്‍്റെ നാലു ഷട്ടറുകളും നിലവില്‍ 10 cm ഉയര്‍ത്തിയിട്ടുണ്ട്. രണ്ടു മണിയോടെ നാലു ഷട്ടറുകളും 5 cm കൂടി ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു