കൊച്ചി : നടന്‍ അനില്‍ മുരളി അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ വ്യക്തികൂടിയാണ് ഇദ്ദേഹം. പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ ഫേസ്ബുക്കില്‍ മരണവാര്‍ത്ത പങ്കുവച്ചു