ആലപ്പുുഴ: വീടുകളില്‍ ക്വാറന്‍റയിനില്‍ കഴിയുന്ന വ്യക്തികളില്‍ നിന്നും സമ്ബര്‍ക്കത്തിലൂടെ വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് രോഗം ബാധിക്കുന്ന പ്രവണത കൂടുതലായി കണ്ടു വരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കര്‍ശനമായി അവനവന്‍റെ മുറികളില്‍ കഴിയുകയും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് ജില്ല മെ‍ഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. മറിച്ചായാല്‍ വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിക്കും. കോവിഡ് പോസിറ്റീവ് എന്നുറപ്പായാല്‍ പനി, ചുമ തുടങ്ങി ലക്ഷണങ്ങള്‍ ഉണ്ടായതിന് 14 ദിവസം മുന്‍പേ പോയിട്ടുള്ള സ്ഥലങ്ങള്‍, ബന്ധപ്പെട്ട ആളുകള്‍ എന്നിവയെക്കുറിച്ചുള്ള സത്യസന്ധവും പരിപൂര്‍ണ്ണവുമായ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കേണ്ടതാണ്. പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലെന്നിരിക്കെ, റിസല്‍ട്ട് പോസിറ്റീവ് എന്നറിയുന്നതിന് 14 ദിവസം മുന്‍പേയുള്ള സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കേണ്ടതാണ്. യാത്രകള്‍ പരമാവധി കുറയ്ക്കുക. യാത്ര ചെയ്യുന്ന പക്ഷം റൂട്ടുകള്‍, സഞ്ചരിച്ച വാഹനങ്ങള്‍ തുടങ്ങി വിവരങ്ങള്‍ എഴുതി സൂക്ഷിക്കുക. ഉത്തരവാദിത്ത-ത്തോടെ നല്കുന്ന വിവരങ്ങള്‍ രോഗ വ്യാപനം തടയാന്‍ സഹായിക്കും. സമൂഹത്തിനും അത് സംരക്ഷണം നല്‍കുമെന്ന് ഡി.എം.ഓ അറിയിച്ചു.