തിരുവനന്തപുരം: ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ ലഭ്യമാക്കാനുള്ള സാധ്യതകള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ല​​ല്ലാ​​ത്ത രോ​​ഗി​​ക​​ളെ വീ​​ടു​​ക​​ളി​​ല്‍​​ത്ത​​ന്നെ പ്ര​​ത്യേ​​ക വാ​​ര്‍​​ഡു​​ക​​ളൊ​​രു​​ക്കി ചി​​കി​​ത്സ​​യും നി​​രീ​​ക്ഷ​​ണ​​വും ഏ​​ര്‍​​പ്പെ​​ടു​​ത്താ​​നാ​​ണു സ​​ര്‍​​ക്കാ​​ര്‍ ആ​​ലോ​​ച​​ന. ഈ ​​ശി​​പാ​​ര്‍​​ശ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് സ​​ര്‍​​ക്കാ​​രി​​നു കൈ​​മാ​​റി. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ഇ​​നി​​യും കൂ​​ടും. അ​​ടു​​ത്ത മാ​​സ​​ത്തോ​​ടെ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ദി​​നം​​പ്ര​​തി 250 ക​​ട​​ന്നേ​​ക്കു​​മെ​​ന്നാ​​ണ് ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ ഇ​​പ്പോ​​ഴ​​ത്തെ നി​​ഗ​​മ​​നം.

ഡോ​​ക്ട​​ര്‍​​മാ​​ര്‍ ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള ആ​​രോ​​ഗ്യ​​പ്ര​​വ​​ര്‍​​ത്ത​​ക​​രു​​ടെ മേ​​ല്‍​​നോ​​ട്ട​​ത്തി​​ല്‍ ത​​ന്നെ​​യാ​​യി​​രി​​ക്കും കോ​​വി​​ഡ് രോ​​ഗി​​ക​​ള്‍​​ക്കു വീ​​ട്ടി​​ല്‍ നി​​രീ​​ക്ഷ​​ണ​​മൊ​​രു​​ക്കു​​ക. രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം വ​​ലി​​യ തോ​​തി​​ല്‍ കൂ​​ടി​​യാ​​ല്‍ സ​​ര്‍​​ക്കാ​​ര്‍ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ അ​​പ​​ര്യാ​​പ്ത​​മാ​​കും. അ​​തി​​നാ​​ല്‍ കാ​​ര്യ​​മാ​​യ ല​​ക്ഷ​​ണ​​ങ്ങ​​ളോ അ​​സ്വ​​സ്ഥ​​ത​​ക​​ളോ ഇ​​ല്ലാ​​ത്ത​​വ​​രെ വീ​​ട്ടി​​ല്‍ നി​​രീ​​ക്ഷി​​ച്ചാ​​ല്‍ മ​​തി​​യെ​​ന്നാ​​ണ് നി​​ര്‍​​ദേ​​ശം. ഇ​​വ​​രു​​ടെ ചി​​കി​​ത്സ​​യ്ക്കു സ്വ​​കാ​​ര്യ, സ​​ര്‍​​ക്കാ​​ര്‍ ഡോ​​ക്ട​​ര്‍​​മാ​​രു​​ടെ സേ​​വ​​ന​​വും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം.

കോ​​വി​​ഡ് ല​​ക്ഷ​​ണ​​മി​​ല്ലാ​​ത്ത രോ​​ഗി​​ക​​ളെ​​യും നേ​​രി​​യ ല​​ക്ഷ​​ണ​​ങ്ങ​​ളു​​ള്ള​​വ​​രെ​​യും ഫ​​സ്റ്റ് ലൈ​​ന്‍ ട്രീ​​റ്റ്മെ​​ന്‍റ് സെ​​ന്‍റ​​റു​​ക​​ളി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്കാ​​ന്‍ നേ​​ര​​ത്തെ തീ​​രു​​മാ​​നം എ​​ടു​​ത്തി​​രു​​ന്നു. ല​​ക്ഷ​​ണ​​മി​​ല്ലാ​​ത്ത​​വ​​രെ സ്ര​​വ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു ശേ​​ഷം ഫ​​ലം വ​​രു​​ന്ന​​തു​​വ​​രെ വീ​​ടു​​ക​​ളി​​ലേ​​ക്കു നി​​രീ​​ക്ഷ​​ണ​​ത്തി​​ല്‍ വി​​ടു​​ക​​യാ​​ണ് ഇ​​പ്പോ​​ള്‍. സം​​സ്ഥാ​​ന​​ത്ത് 29 കോ​​വി​​ഡ് ഫ​​സ്റ്റ് ലൈ​​ന്‍ ട്രീ​​റ്റ്മെ​​ന്‍റ് സെ​​ന്‍റ​​റു​​ക​​ളും, 29 കോ​​വി​​ഡ് ആ​​ശു​​പ​​ത്രി​​ക​​ളു​​മാ​​ണ് നി​​ല​​വി​​ല്‍ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​വി​​ടെ ആ​​കെ 2,705 കി​​ട​​ക്ക​​ളാ​​ണു​​ള്ള​​ത്.

വിദേശത്തു നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസികളില്‍ വലിയൊരു ശതമാനം പേര്‍ക്കും രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പുതിയൊരു സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ രോഗബാധിതരില്‍ മാത്രമാണ് കോവിഡ് അതിരൂക്ഷമാകുന്നത്. ഇങ്ങനെയുള്ളവര്‍ക്കാണ് ആശുപത്രികളില്‍ മുന്‍ഗണന നല്‍കുക. വിദേശരാജ്യങ്ങളില്‍ പലയിടത്തും കോവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കുന്ന രീതിയുണ്ട്.