അമേരിക്കയില്‍ കോ​വി​ഡ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ അ​രി​സോ​ണ​യി​ലും ഫ്ളോ​റി​ഡ​യി​ലും അ​ടു​ത്ത ആ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന, വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നീ​ട്ടി​വെ​ച്ചു.പ്ര​ചാ​ര​ണം നീ​ട്ടി​വ​ച്ച​താ​യി ട്രം​പ്- പെ​ന്‍​സ് തെ​ര​ഞ്ഞെ​ടു​പ്പ് കാം​പെ​യ്നു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

അതേസമയം അമേരിക്കയില്‍ അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 26 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 25,96,403 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.1,28,152 പേ​ര്‍ രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞു. 10,79,892പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.