ഫ്രാന്‍സിസ്  മാര്‍പ്പാപ്പയുടെ മരണത്തോടെ പുതിയ പോപ്പിനെ കണ്ടെത്തുന്നതിനുള്ള കോൺക്ലേവ് നടപടികൾക്ക് വത്തിക്കാനില്‍ തുടക്കമിട്ടിരിക്കുകയാണ്. ഇതിനിടെ പോപ്പിന്‍റെ വേഷവിധാനങ്ങളോടെ ഇരിക്കുന്ന ചിത്രം തന്‍റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പങ്കുവച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ട്രംപ്.

എന്നാൽ ഈ ചിത്രത്തിന് വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കോണ്‍ക്ലേവ് ആരംഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി തനിക്ക് പോപ്പാകാന്‍ താത്പര്യമുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച എഐ ചിത്രമാണ് ട്രംപ് തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ചത്.