Category: Entertainment

വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു

തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. 25 വർഷത്തിലേറെ നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് സംഗീത വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തത്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്ക്ക് നോട്ടീസയച്ചു എന്ന് റിപ്പോർട്ട്. ഏപ്രിൽ 20-ന് ഹാജരാകണമെന്ന് കോടതി അദ്ദേഹത്തോട് നിർദേശിച്ചു. അന്ന്...

Read More

നെറ്റ്ഫ്ലിക്സ് പിന്മാറി: വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കി പാരാമൗണ്ട് സ്കൈഡാൻസ്

മാസങ്ങൾ നീണ്ട ലേലം വിളികൾക്കൊടുവിൽ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ പാരാമൗണ്ട് സ്കൈഡാൻസ്  സ്വന്തമാക്കി. ഹോളിവുഡ് സ്റ്റുഡിയോയെ ഏറ്റെടുക്കാനുള്ള പോരാട്ടത്തിൽ നിന്ന് നെറ്റ്ഫ്ലിക്സ്  പിന്മാറിയതോടെയാണ് പാരാമൗണ്ട് വിജയികളായത്. പാരാമൗണ്ട് സ്കൈഡാൻസ് മുന്നോട്ടുവെച്ച തുകയുമായി പൊരുത്തപ്പെടാൻ സാമ്പത്തികമായി സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് നെറ്റ്ഫ്ലിക്സ് ലേലത്തിൽ...

Read More

‘ഉളുപ്പുണ്ടോ? നമ്മുടെ സര്‍ക്കാര്‍ എന്ത് തേങ്ങയാണ് ഉണ്ടാക്കുന്നത്’: ഫിജിയിലെ അനുഭവം പറഞ്ഞ് സുജിത് ഭക്തന്‍

വിവാദ ചിത്രം ദ് കേരള സ്റ്റോറി 2വിനെതിരെ രൂക്ഷവിമര്‍ശനവുമായി ട്രാവല്‍ വ്ലോഗര്‍ സുജിത് ഭക്തന്‍. ഫിജിയുടെ തലസ്ഥാനമായ സുവായിലൂടെയുള്ള യാത്രക്കിടെ ഒരു തിയറ്ററിന് മുന്നില്‍ ദ് കേരള സ്റ്റോറി 2വിന്‍റെ പോസ്റ്റര്‍ കണ്ടതിന് പിന്നാലെയാണ് സുജിത്ത് പ്രത്യേകമായി ഒരു വിഡിയോ തന്നെ പങ്കുവച്ചത്. പോസ്റ്റര്‍ കണ്ടപ്പോള്‍ തന്‍റെ തൊലി ഉരിഞ്ഞുപോയെന്നും സര്‍ക്കാര്‍ എന്ത് ചെയ്തുകൊണ്ടിരിക്കുകയാണെന്നും സുജിത്...

Read More

റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി

തൃശ്ശൂരില്‍ ലളിതമായി നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.മുളങ്കുന്നത്തുകാവിലെ വേടന്റെ പേള്‍ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്‌ട്രേഷന്‍. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാര്‍ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്. സഹോദരന്‍ ഹരി, ഭാര്യ സഹോദരന്‍ നവീന്‍, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാര്‍ എന്നിവരാണ് സാക്ഷികളായി...

Read More

മുന്നോട്ട് പോകാൻ ഇവരാണ് പ്രേരണ’; ഫിലിംഫെയർ പുരസ്‌കാരം മാതാപിതാക്കൾക്ക് സമർപ്പിച്ച് പാർവതി

70-ാമത് ഫിലിംഫെയർ പുരസ്‌കാരവേദിയിൽ തിളങ്ങി നടി പാർവതി തിരുവോത്ത്. തമിഴ് ചിത്രമായ തങ്കലാനിലെ അഭിനയമികവിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരത്തിനാണ് പാർവതി അർഹയായത്. പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവെ തന്റെ മാതാപിതാക്കളെ പാർവതി വേദിയിലേക്ക് ക്ഷണിക്കുകയും ഏതു പ്രതിസന്ധിയിലും തന്നെ പിന്തുണയ്ക്കുന്നത് മാതാപിതാക്കളാണെന്നു പറഞ്ഞുകൊണ്ട് അവാർഡ് അവർക്ക് സമർപ്പിക്കുകയും ചെയ്തു. എന്റെ ജീവിതത്തിലെ രണ്ട്...

Read More

മനുഷ്യനെ തിന്നുന്ന രംഗം: ‘കേരളാ സ്റ്റോറി’ സംവിധായകന്റെ പുതിയ ചിത്രത്തിന് പ്രദർശനാനുമതി നൽകാതെ CBFC

കേരളാ സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത് മലയാളികളുടെ രൂക്ഷവിമർശനത്തിന് വിധേയനായ സംവിധായകനാണ് സുദീപ്തോ സെൻ. ഇതേ ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചതും വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ ചരക് എന്ന പുതിയ ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ്. എന്തുകാരണത്താലാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന കാര്യത്തിൽ തനിക്ക് വ്യക്തതയില്ലെന്ന് സംവിധായകൻ പ്രതികരിച്ചു....

Read More

ഇവർ എന്നെക്കാൾ താഴെയല്ല, പ്ലീസ്, വാടാ…; ഫിലിം ഫെയർ അവാർഡ് വാങ്ങി ആസിഫിനെയും ബേസിലിനെയും വേദിയിലേക്ക് ക്ഷണിച്ച് മമ്മൂട്ടി, കൈയടിച്ച് സദസ്

കൊച്ചി: ഫിലിം ഫെയർ അവാർഡ് പുരസ്കാരം വേദിയിൽ അസുലഭ നിമിഷങ്ങൾ സമ്മാനിച്ച് മമ്മൂട്ടി. മികച്ച മലയാള നടനുള്ള പുരസ്കാരം സ്വീകരിച്ച മമ്മൂട്ടി, ത‌നിക്കൊപ്പം മത്സരിച്ച ആസിഫ് അലിയെയും ബേസിലിനെയും വേദിയിലേക്ക് ക്ഷണിച്ചു. ഒരർഥത്തിലും ഇരുവരും എന്നെക്കാൾ ഒട്ടും താഴെ അല്ലെന്നും എന്തോ സംഭവിച്ച് പുരസ്കാരം തനിക്ക് ലഭിച്ചതാണെന്നും ഇരുവരും ഒരുപാട് കഴിവുള്ള യുവതാരങ്ങളാണെന്നും മമ്മൂട്ടി പറഞ്ഞു. പ്ലീസ്, വാടാ…...

Read More

ധ്രുവ് വിക്രമും അനുപമ പരമേശ്വരനും ഡേറ്റിങ്ങിൽ? ‘രാത്രി രണ്ടുമണിക്ക് ധ്രുവിനെ വിളിക്കും’

മാരി സെൽവരാജിൻ്റെ ‘ബൈസൺ കാളമാടൻ’ എന്ന ചിത്രത്തിൽ ധ്രുവ് വിക്രമും അനുപമ പരമേശ്വരനും ഒന്നിച്ചഭിനയിച്ചിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനു മുമ്പേ തന്നെ പ്രചരിച്ചതാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ. സ്ഥിരീകരിക്കാത്ത കിസ്സിങ് സെൽഫിയടക്കം ഈ ഊഹാപോഹങ്ങൾക്ക് ശക്തി പകരുകയും ചെയ്തു. പക്ഷേ, ഇത്തരം അഭ്യൂഹങ്ങളോടൊക്കെ നിശ്ശബ്ദത പാലിക്കുകയാണ് എപ്പോഴുമവർ ചെയ്യുക. അടുത്തിടെ അവാർഡ് ഷോകളിൽ...

Read More

ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന സമയത്ത് 50,000 എനിക്ക് തന്നിട്ടുണ്ട്’; സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് അപ്പ ഹാജ

തൊണ്ണൂറുകളിലെ മലയാള സിനിമ കണ്ടിട്ടുള്ളവര്‍ക്ക് പരിചിതമായ മുഖമാണ് അപ്പ ഹാജ എന്ന നടന്‍റേത്. ചെറിയ റോളുകളിലാണ് അദ്ദേഹം മിക്കപ്പോഴും എത്തിയതെങ്കിലും അതൊക്കെ വിജയ ചിത്രങ്ങളായിരുന്നു. മിക്കതും സൂപ്പര്‍താരങ്ങള്‍ നായകന്മാരാകുന്ന ചിത്രങ്ങളും. എന്നാല്‍ തൊണ്ണൂറുകള്‍ക്ക് ശേഷം തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിക്കുന്ന പതിവ് അദ്ദേഹം ഉപേക്ഷിച്ചിരുന്നു. അത് ബോധപൂര്‍വ്വമുള്ള തീരുമാനം തന്നെയായിരുന്നെന്ന് അപ്പ ഹാജ...

Read More

വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ്

വിനോദലോകത്തെ വമ്പന്മാരായ വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സും പാരമൗണ്ടും തമ്മിലുള്ള പോരാട്ടം മുറുകുന്നു. പാരമൗണ്ട് സമർപ്പിച്ച പുതിയ നിർദ്ദേശം തള്ളി നിലവിൽ നെറ്റ്ഫ്ലിക്സുമായുള്ള കരാറുമായി മുന്നോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനം. പുതിയതും മെച്ചപ്പെട്ടതുമായ ഓഫർ സമർപ്പിക്കാൻ പാരമൗണ്ടിന് ഫെബ്രുവരി 23 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പാരമൗണ്ട് പുതിയ തുക പ്രഖ്യാപിച്ചാൽ, ലയന കരാറിലെ...

Read More

ഇളയരാജയ്ക്ക് തിരിച്ചടി: സരിഗമയ്ക്ക് അവകാശമുള്ള ഗാനങ്ങൾ ഉപയോഗിക്കാൻ വിലക്ക്

സരിഗമ മ്യൂസിക് ലേബലിന്റെ ഉടമസ്ഥതയിലുള്ള 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് സംഗീത സംവിധായകൻ ഇളയരാജയെ വിലക്കി ഡൽഹി ഹൈക്കോടതി.സരിഗമ ഫയൽ ചെയ്ത പകർപ്പവകാശ കേസിൽ ജസ്റ്റിസ് തുഷാർ റാവു ഗെഡേല പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് വിലക്ക്.  ആമസോൺ മ്യൂസിക്, ജിയോ സാവൻ, ഐ ട്യൂൺ തുടങ്ങീ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സരിഗമയുടെ പകർപ്പവകാശമുള്ള ഗാനങ്ങൾ ഇളയരാജ അപ്ലോഡ് ചെയ്തതിനെ തുടർന്നാണ് കമ്പനി നിയമ...

Read More

കശ്മീരിലെ ടൂലിപ് ഗാർഡൻ ഉൾപ്പെടെ 14 വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു; പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അടച്ചിട്ടിരുന്നു

കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ജമ്മു കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. ഏഷ്യയിലെ ഏറ്റവും വലിയ ടൂലിപ് ഗാർഡൻ ഉൾപ്പെടെയുള്ള 14 കേന്ദ്രങ്ങളാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് തദ്ദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും...

Read More
Loading