Author: George Kakkanatt

അമേരിക്കന്‍ വ്യോമസേനാംഗത്തെ രക്ഷിച്ചതില്‍ നന്ദി: അലക്ഷ്യവും ചെലവേറിയതുമായ യുദ്ധമെന്ന് ഹകീം ജെഫ്രീസ്

ഇറാനുമായി നടക്കുന്ന യുദ്ധത്തിനിടെ കാണാതായ അമേരിക്കന്‍ വ്യോമസേനാംഗത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതില്‍ നന്ദി രേഖപ്പെടുത്തി ഹൗസ് മൈനോറിറ്റി ലീഡര്‍ ഹകീം ജെഫ്രീസ്. എന്നാല്‍ ഈ യുദ്ധം ലക്ഷ്യമില്ലാത്തതും ചെലവേറിയതുമായ ഒരു തെരഞ്ഞെടുക്കപ്പെട്ട യുദ്ധമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. എബിസി ന്യൂസിന്റെ ദിസ് വീക്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പ്രത്യേക സേനകള്‍ വീരതയോടെ രണ്ടു യു.എസ്. എയര്‍മാനെയും രക്ഷപ്പെടുത്തിയതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. അപകടകരമായ യുദ്ധമേഖലയിലുള്ള എല്ലാ സൈനികര്‍ക്കും സുരക്ഷയും ആരോഗ്യവും ലഭിക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അതേസമയം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമായ യാതൊരു പദ്ധതിയുമില്ലാതെ, തന്ത്രപരമായ ലക്ഷ്യങ്ങളോ പുറത്തുകടക്കാനുള്ള വ്യക്തമായ മാര്‍ഗമോ ഇല്ലാതെ രാജ്യത്തെ ഈ യുദ്ധത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാന്‍ ഭൂപ്രദേശത്ത് യു.എസ്. എഫ്-15 യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തിയതിനെ തുടര്‍ന്ന് കാണാതായിരുന്ന പൈലറ്റിനെ യു.എസ്. സൈന്യം രക്ഷപ്പെടുത്തി. ട്രംപ് ഞായറാഴ്ച പുലര്‍ച്ചെ തന്നെ അദ്ദേഹം ”സുരക്ഷിതനാണ്” എന്നും ”ചെറിയ പരിക്കുകള്‍ മാത്രമാണുള്ളത്” എന്നും അറിയിച്ചിരുന്നു. ജെഫ്രീസ് ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റിക് നേതാക്കള്‍ ഇറാനുമായുള്ള യുദ്ധത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടിലാണ്. 2027 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ ചെലവ് 1.5 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുന്ന വൈറ്റ് ഹൗസിന്റെ ബജറ്റ് നിര്‍ദേശവും അവര്‍ വിമര്‍ശിച്ചു. കൂടാതെ, യുദ്ധത്തിനായി 200 ബില്യണ്‍ ഡോളറിന്റെ അധിക ഫണ്ടിംഗിനും പെന്റഗണ്‍ കോണ്‍ഗ്രസിന്റെ അംഗീകാരം തേടിയിട്ടുണ്ട്. ”നികുതി പണത്തില്‍ ഇതിനകം തന്നെ വലിയ ചെലവ് വരുന്നു. ലഭ്യമായ വിഭവങ്ങള്‍ മതിയെന്നു തോന്നുന്നു. കോണ്‍ഗ്രസ് നികുതിദായകരുടെ പണം സൂക്ഷ്മമായി വിനിയോഗിക്കണം,” ജെഫ്രീസ് പറഞ്ഞു. ഈ യുദ്ധം സാധാരണ അമേരിക്കക്കാരുടെ ജീവിതച്ചെലവ് ഉയര്‍ത്തുകയാണെന്നും, പ്രത്യേകിച്ച് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. യുദ്ധം ആരംഭിച്ചതിനു ശേഷം, ഇറാന്‍ ഹോര്‍മൂസ് കടലിടുക്കിലൂടെ എണ്ണ കപ്പലുകളുടെ ഗതാഗതം തടഞ്ഞതോടെ അമേരിക്കയില്‍ ഇന്ധനവില ഗാലണിന് 4 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കടലിടുക്ക് തുറക്കാത്തപക്ഷം കഠിനമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, കടലിടുക്ക് തുറക്കാന്‍ കരസേനയെ വിന്യസിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന് സൈനിക വിദഗ്ധര്‍ പറയുന്നു. കരസേനയെ വിന്യസിക്കുന്നതിന് ജെഫ്രീസ് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി. ”ദേശസുരക്ഷയ്ക്ക് ഗുണം ചെയ്യുമെന്ന് വ്യക്തമായ തെളിവില്ലാത്ത യുദ്ധത്തില്‍ സൈനികരെ അപകടത്തിലാക്കുന്നത് അമേരിക്കന്‍ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നാറ്റോ കൂട്ടായ്മയില്‍നിന്ന് അമേരിക്ക പിന്മാറുമെന്ന ട്രംപിന്റെ സൂചനകളെയും ജെഫ്രീസ് വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ ഇത്തരം തീരുമാനങ്ങള്‍ സാധ്യമല്ലെന്നും, അത്തരത്തിലുള്ള നീക്കങ്ങള്‍ തടയപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം...

Read More

“നരകവാതിലുകൾ തുറക്കപ്പെടും”: അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാൻ

ഇറാനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം തുടർന്നാൽ അമേരിക്കയും ഇസ്രായേലും വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ സൈനിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. യുദ്ധം പടർന്നാൽ “നരകതുല്യമായ” ശിക്ഷയാകും കാത്തിരിക്കുന്നതെന്നും ഇറാൻ വ്യക്തമാക്കി. തിങ്കളാഴ്ചയ്ക്കകം ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ധാരണയായില്ലെങ്കിൽ ഇറാനുനേരെ നരകം അഴിച്ചുവിടുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാൻ്റെ പ്രതികരണം. ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം തുടർന്നാൽ നിങ്ങൾക്ക് മുന്നിൽ “നരകവാതിലുകൾ തുറക്കപ്പെടും” എന്ന് ഇറാൻ്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡർ മേജർ ജനറൽ അലി അബ്ദുള്ളാഹി അലിയാബാദി മുന്നറിയിപ്പ് നൽകി. സംഘർഷം വ്യാപിച്ചാൽ ഈ പ്രദേശം മുഴുവൻ ശത്രുക്കൾക്ക് നരകമായി മാറുമെന്ന് സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ഇബ്രാഹിം സോൾഫഗാരി പറഞ്ഞു. ഇറാനെ പരാജയപ്പെടുത്താമെന്ന മോഹം ശത്രുക്കളെ വിഴുങ്ങുന്ന ചതുപ്പായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ്റെ സായുധ സേനയുടെ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ്. ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസ് ആണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര്...

Read More

ബിസിസിഐയുമായി സഹകരിക്കും; കത്തെഴുതി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

ടി20 ലോകകപ്പ് ബഹിഷ്‌കരണത്തെത്തുടർന്നുണ്ടായ തർക്കങ്ങൾ പരിഹരിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (BCCI) സഹകരിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) തീരുമാനിച്ചു. ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകളുമായി പരമ്പര കളിക്കാനും ബിസിസിഐയുമായി യോജിച്ച് മുന്നോട്ടുപോകാനുമുള്ള സന്നദ്ധത അറിയിച്ച് ബിസിബി കത്തെഴുതി. ബംഗ്ലാദേശിൽ പുതിയ ഭരണകൂടം അധികാരമേറ്റതിന് പിന്നാലെയാണ് ക്രിക്കറ്റ് രംഗത്തെ മഞ്ഞുരുകലിന് വഴിതുറന്നിരിക്കുന്നത്. സെപ്റ്റംബറിൽ ഇന്ത്യൻ പുരുഷ ടീം ബംഗ്ലാദേശ് സന്ദർശിക്കുമെന്നും തുടർന്ന് ബംഗ്ലാദേശ് വനിതാ ടീം ഇന്ത്യയിലേക്ക് വരുമെന്നുമാണ് റിപ്പോർട്ടുകൾ. നയതന്ത്രപരമായ പ്രശ്നങ്ങൾ കാരണം ടി20 ലോകകപ്പിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് ബംഗ്ലാദേശ് കായിക മന്ത്രി അമിനുൾ ഹഖ് വ്യക്തമാക്കി. കായിക രംഗത്തെ പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് മുസ്താഫിസുർ റഹ്മാനെ ബിസിസിഐ നിർദ്ദേശപ്രകാരം ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ചുനിന്നതോടെയാണ് ഐസിസി അവർക്ക് പകരം സ്കോട്ട്ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയത്. ബംഗ്ലാദേശിന്റെ താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ‘ബംഗ്ലാദേശ് ഫസ്റ്റ്’ എന്ന നയമാണ് വിദേശകാര്യങ്ങളിൽ സ്വീകരിക്കുന്നതെന്ന് ബിഎൻപി നേതാവ് താരിഖ് റഹ്മാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായി സന്തുലിതമായ ബന്ധം നിലനിർത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിസിസിഐയുമായുള്ള പുതിയ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം ആരാധകർക്ക് ആവേശകരമായ മത്സരങ്ങൾ കാണാനുള്ള അവസരമൊരുക്കുമെന്നും ബിസിബി ഡയറക്ടർ നസ്മുൾ അബെദിൻ ഫഹിം പ്രത്യാശ...

Read More

ഉക്രൈൻ ജനതയ്ക്ക് തന്റെ സാമീപ്യം ഉറപ്പുനൽകി ലിയോ പതിനാലാമൻ പാപ്പാ

വലിയ ആഴ്ചയുടെ കൂടി പശ്ചാത്തലത്തിൽ ലിയോ പതിനാലാമൻ പാപ്പായും ഉക്രൈൻ പ്രസിഡന്റ് വോളോദിമീർ സെലെൻസ്കിയുമായി ടെലിഫോൺ സംഭാഷണം നടന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. ഏപ്രിൽ 3 ദുഃഖവെള്ളിയാഴ്ച രാവിലെയാണ് ഇരുനേതൃത്വങ്ങളും തമ്മിൽ സംസാരിച്ചത്. റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി രാജ്യത്തെ സാധാരണജനം കടുത്ത ദുരിതം നേരിടുന്ന സാഹചര്യത്തിൽ, പരിശുദ്ധ പിതാവ് അവിടുത്തെ ജനത്തിന് തന്റെ സാമീപ്യം ഉറപ്പുനൽകി. രാജ്യത്തെ മാനവികസ്ഥിതിയുമായി ബന്ധപ്പെട്ട് സംസാരിക്കവെ, സംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്ക് ആവശ്യമായ സഹായമെത്തിക്കുന്നത് സംബന്ധിച്ച് ഇരു നേതൃത്വങ്ങളും സംസാരിച്ചു. തടവുകാരെ വിട്ടയയ്ക്കുന്നത് കൂടുതൽ ത്വരിതഗതിയിലാക്കുന്നത് സംബന്ധിച്ച വിഷയവും പരിശുദ്ധ പിതാവും ഉക്രൈൻ പ്രസിഡന്റും തമ്മിലുള്ള സംഭാഷണത്തിൽ ഇടം പിടിച്ചു. അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയോടും ശ്രമങ്ങളോടും കൂടി, ശത്രുതകൾ അവസാനിപ്പിക്കാനും, നീതിപൂർണ്ണവും നിലനിൽക്കുന്നതുമായ സമാധാനം ഉറപ്പാക്കാനും സാധിക്കട്ടെയെന്ന ആശംസകളും ഇരു നേതൃത്വങ്ങളും കൈമാറി. ദീർഘനാളുകളായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാനും, സാധാരണജനത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും, യൂറോപ്പിൽ ഉൾപ്പെടെ എല്ലായിടങ്ങളിലും സമാധാനം തിരികെ കൊണ്ടുവരാനും പരിശുദ്ധ പിതാവ് നിരവധി അവസരങ്ങളിൽ ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ വത്തിക്കാനിലെത്തിയ ഉക്രൈൻ പ്രസിഡന്റിന് പരിശുദ്ധ പിതാവ് കൂടിക്കാഴ്ച അനുവദിച്ചിരുന്നു. ഇസ്രായേൽ പ്രസിഡന്റ് ഹെർസോഗുമായും ലിയോ പതിനാലാമൻ പാപ്പാ ഏപ്രിൽ മൂന്നാം തീയതി സംസാരിച്ചുവെന്ന് പ്രെസ് ഓഫീസ്...

Read More

ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും വിവാദത്തിൽ

ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും വിവാദത്തിൽ. റഫറിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് നെയ്മറെ ഇപ്പോൾ വെട്ടിലാക്കിയത്. ബ്രസീലിയൻ ലീഗിൽ തന്റെ ടീമായ സാന്റോസും റെമോയും തമ്മിലുള്ള മൽസരത്തിൽ നെയ്മറിന് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. മൽസരശേഷം മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലായിരുന്നു സൂപ്പർ താരത്തിന്റെ വിവാദ പരാമർശം. മൽസരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് സാന്റോസ് വിജയിച്ചെങ്കിലും കളിക്കിടെ ലഭിച്ച യെല്ലോ കാർഡിൽ നെയ്മർ അസംതൃപ്തനായിരുന്നു. അടുത്ത മൽസരം നെയ്മറിന് നഷ്ടപ്പെടുമെന്ന നിരാശയിലായിരുന്നു നെയ്മർ. തുടർന്നാണ് മൽസരശേഷം ചാനൽ ക്യാമറകൾക്ക് മുമ്പിൽ സംസാരിക്കവേ മൽസരം നിയന്ത്രിച്ച റഫറി സാവിയോ പെരേര സമ്പായോയെ താരം വിമർശിച്ചതും ‘ഷിക്കോ’ എന്ന വിവാദ പദപ്രയോഗം നടത്തിയതും. ‘റഫറി എഴുന്നേറ്റത് ‘ഷിക്കോ’ പോലെയാണ്, ഇതുപോലെ മാനസികാവസ്ഥയിലാണ് അദ്ദേഹം കളിക്കളത്തിൽ എത്തിയത്, എന്നായിരുന്നു നെയ്മറുടെ പരിഹാസം. ബ്രസീലിയൻ സംസാരഭാഷയിൽ സ്ത്രീകൾക്ക് ആർത്തവസമയത്തുണ്ടാകുന്ന മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന പ്രയോഗമാണ് ‘എസ്റ്റാർ ഡി ഷിക്കോ’. റഫറി യുക്തിക്ക് നിരക്കാത്തതായി പെരുമാറുന്നത് അയാൾക്ക് ആർത്തവമായതുകൊണ്ടാണെന്ന അർത്ഥത്തിലായിരുന്നു നെയ്മർ ‘ഷിക്കോ’ എന്ന വാക്ക് ഉപയോഗിച്ചത്. ഈ സംഭവം ഫുട്‌ബോൾ ലോകത്ത് വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കയാണ്. സൂപ്പർ താരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ വലിയ പ്രതിഷേധമാണ് ബ്രസീലിൽ ഉയർന്നിരിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നെയ്മർ ജൂനിയറിനെതിരെ പ്രതിഷേധം...

Read More