Author: George Kakkanatt

ഈസ്റ്റർ കഴിഞ്ഞുപോകുന്ന ഒരു സ്മരണയല്ല, മറിച്ച് പ്രത്യാശയിലേക്ക് തുറക്കുന്ന ഒരു അടയാളമാണ്: കർദിനാൾ പിറ്റ്‌സബല്ല

യുദ്ധത്തിന്റെയും വിലാപങ്ങളുടെയും നടുവിൽ നിൽക്കുന്ന വിശുദ്ധ നാട്ടിൽ  പ്രത്യാശയുടെയും അതിജീവനത്തിന്റെയും വലിയ സന്ദേശവുമായി ജറുസലേം ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർബത്തിസ്ത്ത  പിറ്റ്‌സബല്ല. തിരു  കല്ലറയുടെ ദേവാലയത്തിൽ (Holy Sepulchre) നടന്ന ഈസ്റ്റർ ജാഗരണ ശുശ്രൂഷയ്ക്കിടെയാണ് അദ്ദേഹം ലോകത്തിന് സമാധാനത്തിന്റെ സന്ദേശം നൽകിയത്. യുദ്ധം വിതയ്ക്കുന്ന നാശത്തിന്റെ ശബ്ദങ്ങൾക്കിടയിലും ദൈവത്തിന്റെ വചനം നിശബ്ദതയെ ഭേദിച്ച് ഉയരുന്നുവെന്ന് കർദിനാൾ പറഞ്ഞു. “നമ്മുടെ യുദ്ധങ്ങൾ അവസാനിച്ചിട്ട് പുനരുത്ഥാനത്തിന്റെ വിത്തുകൾ പാകാമെന്ന് ദൈവം കരുതുന്നില്ല. ഇരുട്ടിലും, നിശബ്ദതയിലും, അടഞ്ഞുകിടക്കുന്ന കല്ലറയ്ക്കുള്ളിലും ദൈവം തന്റെ പ്രവൃത്തി ആരംഭിക്കുന്നു,” അദ്ദേഹം ഓർമ്മിപ്പിച്ചു. തളർന്നതും പരീക്ഷിക്കപ്പെട്ടതുമായ വിശ്വാസവുമായി നിൽക്കുന്ന മനുഷ്യരെ ദൈവം താങ്ങിനിർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുവിശേഷത്തിലെ സ്ത്രീകളുടെ ചോദ്യമായ “ആര് നമുക്കായി കല്ല് ഉരുട്ടി മാറ്റും?” എന്നത് ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി. യുദ്ധവും വേദനയും തീർത്ത കല്ലറകൾക്ക് മുന്നിൽ പകച്ചുനിൽക്കുന്ന മനുഷ്യത്വത്തിന്റെ ചോദ്യമാണിത്. എന്നാൽ, ആ കല്ല് മനുഷ്യന്റെ ശക്തിയാലല്ല, മറിച്ച് ദൈവത്തിന്റെ സ്നേഹത്താലാണ് നീക്കപ്പെട്ടതെന്നും,  മരണം അവസാന വാക്കല്ല എന്നതിന്റെ വലിയ തെളിവാണ് ശൂന്യമായ ആ കല്ലറയെന്നും  അദ്ദേഹം എടുത്തു പറഞ്ഞു. ക്രിസ്തു  മരണത്തെ ഒഴിവാക്കുകയല്ല, മറിച്ച് അതിനെ നേരിടുകയാണ് ചെയ്തതെന്ന് അനുസ്മരിച്ച അദ്ദേഹം, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീരത്തിൽ പീഡാനുഭവത്തിന്റെ മുറിപ്പാടുകൾ ഉണ്ടായിരുന്നുവെന്നും എടുത്തുപറഞ്ഞു. എന്നാൽ,  ആ മുറിപ്പാടുകൾ പരാജയത്തിന്റെ അടയാളങ്ങളല്ല, മറിച്ച് മരണത്തെ കീഴടക്കിയതിന്റെ മുദ്രകളാണ്. ഇതുപോലെ, നമ്മുടെ ജീവിതത്തിലെ മുറിവുകളെയും തകർച്ചകളെയും പ്രകാശമാക്കി മാറ്റാൻ ദൈവത്തിന് കഴിയുമെന്ന് കർദിനാൾ ഓർമ്മിപ്പിച്ചു. വിശ്വാസം എന്നത് കേവലം ഒരു ഓർമ്മയല്ലെന്നും, മറിച്ച് ജീവിതത്തിലെ ഓരോ നിമിഷവും പ്രത്യാശയോടെ ജീവിക്കാനുള്ള കരുത്താണ്. “കല്ലറയ്ക്ക് മുന്നിൽ തളർന്നിരിക്കരുത്, പ്രത്യാശയുടെ ശില്പികളായി മാറണം. നിരാശയുടെയും വിദ്വേഷത്തിന്റെയും കല്ലുകൾ ഹൃദയത്തിൽ നിന്ന് നീക്കം ചെയ്യണം,” കർദിനാൾ ആഹ്വാനം ചെയ്തു. ശൂന്യമായ കല്ലറ ചരിത്രത്തെ മായ്‌ക്കുന്ന ഒരു ശൂന്യതയല്ലെന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. “അവൻ നിങ്ങൾക്കു മുമ്പേ ഗലീലിയിലേക്ക് പോകുന്നു” (മത്തായി 28:7) എന്ന മത്തായി ശ്ലീഹായുടെ വാക്കുകൾ ഓർമ്മപ്പെടുത്തിക്കൊണ്ട്, ഉയിർത്തെഴുന്നേറ്റവൻ നമ്മെ കല്ലറയിൽ തുടരാൻ ക്ഷണിക്കുന്നില്ല മറിച്ച് മുൻപോട്ടു പോകുവാൻ നമുക്ക് പ്രത്യാശ പകരുന്നുവെന്നു അദ്ദേഹം എടുത്തുപറഞ്ഞു. ലോകത്തിലെ കല്ലുകൾക്ക് മുന്നിൽ നിശ്ചലമായി നിൽക്കരുത്, മറിച്ച് നമുക്ക് കഴിയുന്നിടത്തോളം, അനുരഞ്ജനത്തിന്റെ അടയാളങ്ങളും, പ്രത്യാശയുടെ നിർമ്മിതിക്കാരും ആയിക്കൊണ്ട് “ജീവനുള്ള കല്ലുകൾ” ആയിത്തീരണമെന്ന ആഹ്വാനവും കർദിനാൾ...

Read More

വോട്ടിന് കിറ്റ് വിതരണം: ബിജെപിക്ക് കുരുക്ക് മുറുകുന്നു; കിറ്റുകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത് ബിജെപി നേതാവെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

വോട്ടിന് കിറ്റ് വിതരണം ചെയ്തെന്ന പരാതിയില്‍ ബിജെപിക്കെതിരെ അന്വേഷണം ശക്തമാകുന്നു. കിറ്റുകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത് ബിജെപി നേതാവ് രാധാകൃഷ്ണനാണെന്ന് കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ബിമല്‍ വ്യക്തമാക്കി. സ്ഥിരം കസ്റ്റമറായ രാധാകൃഷ്ണന്‍ നേരിട്ട് കടയിലെത്തി കിറ്റുകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതാണെന്നും, 100ല്‍ അധികം കിറ്റുകള്‍ ഒരുക്കാന്‍ പറഞ്ഞതായും ബിമല്‍ പറഞ്ഞു. 50 കിറ്റുകളുടെ പണം നല്‍കിയതായും, 48 പേര്‍ എത്തി കിറ്റുകള്‍ വാങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവില്‍ നിന്ന് പണം ലഭിച്ചതിനാല്‍ കിറ്റുകള്‍ വാങ്ങാന്‍ എത്തിയവര്‍ക്ക് സൗജന്യമായാണ് വിതരണം ചെയ്തതെന്നും, ഒരു കിറ്റിന് 900 രൂപ വീതമാണ് നല്‍കിയതെന്നും ബിമല്‍ പറഞ്ഞു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് കിറ്റ് വിതരണം നടന്നത്. വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്തുവെന്നാരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, വിഷയത്തെക്കുറിച്ച് അറിവില്ലെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ പത്മജ വേണുഗോപാല്‍ പ്രതികരിച്ചത്. താന്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും അവർ...

Read More

വിശുദ്ധ വാരത്തോടനുബന്ധിച്ച് 2,010 തടവുകാരെ വിട്ടയച്ച് ക്യൂബ

വിശുദ്ധ വാരത്തോടനുബന്ധിച്ച് യുവാക്കൾ, സ്ത്രീകൾ, 60 വയസ്സിനു മുകളിലുള്ളവർ എന്നിവരുൾപ്പെടെ 2010 തടവുകാരെ വിട്ടയച്ചതായി ക്യൂബൻ സർക്കാർ പ്രഖ്യാപിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് 14 തടവുകാരെ ക്യൂബ വിട്ടയച്ചിരുന്നു. “വിശുദ്ധ വാരത്തിലെ മതപരമായ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു മാനുഷികവും പരമാധികാരവുമായ നടപടിയാണിത്” എന്ന് ക്യൂബൻ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഔദ്യോഗിക പ്രഖ്യാപനത്തിൽ സർക്കാർ പറഞ്ഞു. തടവുകാരുടെ പട്ടികയോ തീരുമാനത്തിന് പിന്നിലെ കാരണമോ നൽകിയിട്ടില്ലെങ്കിലും, മാപ്പ് ലഭിച്ചവർ ‘തങ്ങളുടെ ശിക്ഷയുടെ ഒരു പ്രധാന ഭാഗം’ അനുഭവിച്ചിട്ടുണ്ടെന്നും ജയിലിൽ നല്ല പെരുമാറ്റം കാഴ്ച വെച്ചിട്ടുണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു. യുവാക്കൾ, സ്ത്രീകൾ, 60 വയസ്സിനു മുകളിലുള്ളവർ, വിദേശ പൗരന്മാർ, വിദേശത്ത് താമസിക്കുന്ന ക്യൂബൻ പൗരന്മാർ എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നുവെന്ന് രേഖ...

Read More

പാലക്കാട് പ്രചാരണത്തിന് നിര്‍മല സീതാരാമന്‍: വനിതകള്‍ക്ക് മാസത്തില്‍ ₹2500 വാഗ്ദാനം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാലക്കാട് എത്തി. കോങ്ങാട് മണ്ഡലത്തില്‍ നടന്ന എന്‍ഡിഎ യോഗത്തിലാണ് മന്ത്രി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയത്. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ₹2,500 നല്‍കുമെന്നും, ഓണം-ക്രിസ്മസ് അവസരങ്ങളില്‍ രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കോങ്ങാട് എംഎല്‍എ ശാന്തകുമാരിയെയും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്‍നെയും വിമര്‍ശിച്ച നിര്‍മല സീതാരാമന്‍, മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ചു. കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ലെന്നും, കേന്ദ്രം അനുവദിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കാത്തതായും മന്ത്രി പറഞ്ഞു. ആശുപത്രികള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം പണം നല്‍കിയിട്ടും നടപ്പാക്കാത്തതായും, മരിച്ചവര്‍ക്ക് സംസ്‌കരിക്കാന്‍ പോലും സൗകര്യം ഇല്ലാത്ത അവസ്ഥയാണെന്നും മന്ത്രി ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിശദീകരിച്ച മന്ത്രി, ജന്‍ധന്‍ യോജനയിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതായും, അതില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും പറഞ്ഞു. മുദ്ര ലോണ്‍ പദ്ധതിയിലൂടെ ലക്ഷങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചുവെന്നും, പിഎം സ്വനിധി പദ്ധതിയിലൂടെ ആയിരക്കണക്കിന് വഴിയോര വ്യാപാരികള്‍ക്ക് വായ്പ ലഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ വീടുകളിലും സൗജന്യ കുടിവെള്ളം എത്തിക്കുമെന്നും, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റിയാണെന്നും നിര്‍മല സീതാരാമന്‍...

Read More

വിദ്വേഷത്തെ സ്നേഹം കൊണ്ട് കീഴടക്കാം: ഈസ്റ്റർ വിജിൽ സന്ദേശത്തിൽ ലെയോ പതിനാലാമൻ പാപ്പ

ലോകത്തെ വിഴുങ്ങുന്ന വിദ്വേഷത്തിന്റെയും ഭയത്തിന്റെയും ഇരുട്ടിനെ ക്രിസ്തുവിന്റെ ഉയിർപ്പിന്റെ പ്രകാശം കൊണ്ട് കീഴടക്കാൻ ലിയോ പതിനാലാമൻ മാർപാപ്പ ഈസ്റ്റർ വിജിൽ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ വിജിൽ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു പാപ്പ. മനുഷ്യഹൃദയങ്ങളെ തളച്ചിടുന്ന പാപത്തിന്റെയും സ്വാർത്ഥതയുടെയും കല്ലുകൾ ഉരുട്ടിമാറ്റാൻ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന് സാധിക്കുമെന്ന് മാർപാപ്പ പറഞ്ഞു. “വിദ്വേഷം എന്നത് ശക്തമായ ഒരു പാപമാണ്, എന്നാൽ അതിനേക്കാൾ ശക്തമാണ് ദൈവത്തിന്റെ സ്നേഹം. ലോകത്ത് നിലനിൽക്കുന്ന യുദ്ധങ്ങളും അനീതികളും നമ്മെ നിരാശരാക്കുമ്പോഴും പ്രത്യാശ കൈവിടരുത്,” പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ കവാടത്തിൽ ഈസ്റ്റർ ദീപം തെളിച്ചുകൊണ്ടാണ് ശുശ്രൂഷകൾ ആരംഭിച്ചത്. ബസിലിക്കയിലെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് വിശ്വാസികൾ കൈകളിലേന്തിയ മെഴുകുതിരികളിൽ നിന്ന് പ്രകാശം പടർന്നത് ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ പ്രതീകമായി. തുടർന്നുള്ള വചനശുശ്രൂഷയിൽ രക്ഷാകര ചരിത്രത്തിലെ വിവിധ ഘട്ടങ്ങൾ...

Read More