Author: George Kakkanatt

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ടെൽ അവീവിലെ ഓഫീസിനും സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) ശക്തമായ മിസൈൽ ആക്രമണം നടത്തി. ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് തിരിച്ചടിയായാണ് ഇറാന്റെ ഈ നീക്കം. ഖൈബർ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ടെൽ അവീവിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് പുറമെ, ഇസ്രയേൽ വ്യോമസേനാ മേധാവിയുടെ ആസ്ഥാനം, ഹൈഫയിലെ സുരക്ഷാ-സൈനിക കേന്ദ്രങ്ങൾ, കിഴക്കൻ ജറുസലേം എന്നിവിടങ്ങളെയും ലക്ഷ്യം വെച്ചതായി ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ച ജറുസലേമിൽ ആകാശത്ത് വൻ സ്ഫോടനശബ്ദങ്ങൾ കേട്ടതായും ഇറാന്റെ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഇറാന്റെ ആക്രമണങ്ങളെ യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയൻ ശക്തമായി അപലപിച്ചു. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളത്തിനും സൗദി എണ്ണ ശുദ്ധീകരണ ശാലയ്ക്കും നേരെയുണ്ടായ ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്ന് അവർ പറഞ്ഞു. സംഘർഷം വ്യാപിക്കാതിരിക്കാൻ എല്ലാ രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിൽ ഇതുവരെ ഇറാനിൽ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. രാജ്യത്തെ 130-ഓളം നഗരങ്ങളെ യുദ്ധം...

Read More

കടലിൽ പൊലിയുന്ന സ്വപ്നങ്ങൾ; യൂറോപ്പിലേക്കുള്ള യാത്രയിൽ കാണാതായത് നൂറുകണക്കിന് അഭയാർത്ഥികളെ

യൂറോപ്പിലേക്ക് മെച്ചപ്പെട്ട ജീവിതം തേടി കടൽ കടക്കാൻ ശ്രമിച്ച അഞ്ഞൂറിലധികം പേരെ ഈ വർഷം മാത്രം മെഡിറ്ററേനിയൻ കടലിൽ കാണാതായി. സുരക്ഷിതമല്ലാത്ത ബോട്ടുകളിൽ ലിബിയയിൽ നിന്നും ടുണീഷ്യയിൽ നിന്നും പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപ് ലിബിയൻ തീരത്ത് ബോട്ട് തകർന്ന് രണ്ട് കുഞ്ഞുങ്ങളടക്കം അൻപതിലധികം പേർ മരിച്ച സംഭവം ലോകത്തെ നടുക്കിയിരുന്നു. സ്വന്തം നാട്ടിലെ പട്ടിണിയും യുദ്ധവും ഭയന്നാണ് പലരും ഇത്തരം അപകടകരമായ യാത്രകൾക്ക് തയ്യാറാകുന്നത്. ലിബിയ പോലുള്ള രാജ്യങ്ങളിൽ എത്തുന്ന ഇവർ പലപ്പോഴും സായുധ സംഘങ്ങളുടെ ക്രൂരമായ പീഡനങ്ങൾക്കും തടവിനും ഇരയാകുന്നുണ്ട്. മർദ്ദനവും പട്ടിണിയും സഹിച്ച് നരകയാതന അനുഭവിച്ചവരാണ് ലക്ഷക്കണക്കിന് രൂപ നൽകി കടൽ കടക്കാൻ ശ്രമിക്കുന്നത്. അഭയാർത്ഥികളുടെ വരവ് തടയാൻ യൂറോപ്യൻ രാജ്യങ്ങൾ നിയമങ്ങൾ കടുപ്പിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഇവരെ പിന്തിരിപ്പിക്കുന്നില്ല. മരണം മുന്നിൽ കണ്ടുകൊണ്ടാണെങ്കിലും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരിടത്തെത്തുകയാണ് ഇവരുടെ ഏക ലക്ഷ്യം. സ്വന്തം കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് പല മാതാപിതാക്കളും ഈ കടുത്ത...

Read More

ഇറാനിലും മധ്യപൂർവേഷ്യയിലും സമാധാനത്തിനായി ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ

മധ്യപൂർവേഷ്യയിലും ഇറാനിലും വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ലെയോ പതിനാലാമൻ പാപ്പ കടുത്ത ആശങ്ക രേഖപ്പെടുത്തി. ആയുധങ്ങൾ കൊണ്ടോ, പരസ്പരമുള്ള ഭീഷണികൾ കൊണ്ടോ സമാധാനം സ്ഥാപിക്കാൻ കഴിയില്ലെന്നും അക്രമത്തിൽ നിന്ന് പിന്തിരിയണമെന്നും പാപ്പ ആവശ്യപ്പെട്ടു. മാർച്ച് ഒന്നിന് വി. പത്രോസിന്റെ ചത്വരത്തിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിനു പിന്നാലെ അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനികനീക്കങ്ങൾ ശക്തമായ സാഹചര്യത്തിലാണ് മാർപാപ്പയുടെ ഈ പ്രതികരണം. സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും വൻതോതിലുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കാൻ നയതന്ത്രം അതിന്റെ വഴി കണ്ടെത്തണമെന്നും പാപ്പ പറഞ്ഞു. “സ്ഥിരതയും സമാധാനവും ഉണ്ടാകുന്നത് ആയുധങ്ങൾ ഉപയോഗിച്ചല്ല, മറിച്ച് വിവേകപൂർണ്ണവും ആത്മാർഥവുമായ സംവാദത്തിലൂടെയാണ്” – മാർപാപ്പ ഓർമ്മിപ്പിച്ചു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളെക്കുറിച്ചും പാപ്പ പരാമർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അക്രമങ്ങൾ അവസാനിപ്പിച്ച് എത്രയും വേഗം ചർച്ചകളിലേക്കു മടങ്ങാൻ പാപ്പ...

Read More

‘പ്രതിസന്ധികളിൽ തളരരുത്, നിരുപാധികമായി സ്നേഹിക്കാൻ ശീലിക്കണം’: ലോകത്തോട് ലെയോ പാപ്പയുടെ അഭ്യർഥന

ലോകം അഭിമുഖീകരിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ വെല്ലുവിളികൾക്കിടയിലും നിരുപാധികമായ സ്നേഹവും കാരുണ്യവും കൈവിടരുതെന്ന് ലെയോ പതിനാലാമൻ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മാർച്ച് രണ്ടിന് വത്തിക്കാനിൽ നടന്ന പ്രത്യേക കൂടിക്കാഴ്ചയിലാണ് ക്രിസ്തീയ സ്നേഹത്തിന്റെ പ്രസക്തിയെക്കുറിച്ച് പാപ്പ സംസാരിച്ചത്. “സ്നേഹം എന്നത് വെറുമൊരു വികാരമല്ല, മറിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ പോലും നാം എടുക്കുന്ന ബോധപൂർവമായ തീരുമാനമാണ്. ലോകം വിദ്വേഷത്തിലേക്കും അസഹിഷ്ണുതയിലേക്കും നീങ്ങുമ്പോൾ, ക്രിസ്തു പഠിപ്പിച്ച നിരുപാധികമായ സ്നേഹം കൊണ്ട് മാത്രമേ മുറിവുകൾ ഉണക്കാൻ കഴിയൂ” പാപ്പ പറഞ്ഞു. ജീവിതത്തിലെ പ്രയാസങ്ങളും കഷ്ടപ്പാടുകളും നമ്മെ തളർത്താനല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കാനും കൂടുതൽ കാരുണ്യമുള്ളവരാകാനുമാണ് സഹായിക്കേണ്ടതെന്ന് പാപ്പ വ്യക്തമാക്കി. “ദൈവം നമ്മെ സ്നേഹിക്കുന്നത് നമ്മുടെ യോഗ്യതകൾ നോക്കിയല്ല, മറിച്ച് നാം അവന്റെ മക്കളായതുകൊണ്ടാണ്. ഇതേ രീതിയിൽ പ്രതിഫലം ഇച്ഛിക്കാതെ മറ്റുള്ളവരെ സ്നേഹിക്കാൻ നമുക്കും സാധിക്കണം,” മാർപാപ്പ പറഞ്ഞു. മധ്യപൂർവേഷ്യയിലും ഉക്രെയ്നിലും തുടരുന്ന യുദ്ധസാഹചര്യങ്ങളെക്കുറിച്ച് പരാമർശിച്ച പാപ്പ, സമാധാനത്തിനായുള്ള ഏക മാർഗം ഹൃദയങ്ങളുടെ പരിവർത്തനമാണെന്ന് ഊന്നിപ്പറഞ്ഞു. ശത്രുവിനെപ്പോലും സ്നേഹിക്കാൻ കഴിയുന്ന വലിയ മനസ്സാണ് ലോകത്തിന് ആവശ്യമെന്ന് പാപ്പ...

Read More

ആരോഗ്യമന്ത്രി ‘അഭിനയ റാണി’; മാപ്പ് പറഞ്ഞില്ലെങ്കിൽ വീണ്ടും തടയും: അലോഷ്യസ് സേവ്യർ

ആരോഗ്യ മന്ത്രി വീണ ജോർജ് ‘അഭിനയ റാണി’യാണെന്നും കെ.എസ്.യു. പ്രവർത്തകർക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ മന്ത്രി പുറത്തിറങ്ങുമ്പോൾ വീണ്ടും തടയുമെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കണ്ണൂർ ഡി.സി.സി. ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിക്കെതിരെ കയ്യേറ്റം നടത്താൻ പ്രതിഷേധത്തിൽ പങ്കെടുത്ത കെ.എസ്.യു. പ്രവർത്തകർക്ക് യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ലെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. കെ.എസ്.യു. പുറത്തുവിട്ട ദൃശ്യങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ എന്നാണ് മന്ത്രി പറയുന്നത്. ആഭ്യന്തര വകുപ്പ് ഭരിക്കുന്നവർ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളും സംഭവത്തെക്കുറിച്ചുള്ള പോലീസ് റിപ്പോർട്ടും പുറത്തുവിടാൻ തയ്യാറാകണം. തന്നെ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചുവെന്ന മന്ത്രിയുടെ വാദത്തിൽ ആത്മാർത്ഥതയില്ലെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ വളർന്നുവരാത്തതുകൊണ്ടാണ് മന്ത്രിക്ക് സമരങ്ങളെക്കുറിച്ച് ധാരണയില്ലാത്തതെന്ന് അലോഷ്യസ് സേവ്യർ പരിഹസിച്ചു. ചാനൽ അവതാരക വേഷത്തിൽനിന്ന് മന്ത്രി കസേരയിലെത്തിയവർ കെ.എസ്.യു. പ്രവർത്തകരെ ജനാധിപത്യപരമായ സമരമുറകൾ പഠിപ്പിക്കേണ്ടതില്ല. സ്പീക്കർ എ.എൻ. ഷംസീറും മന്ത്രിയുടെ കള്ളക്കഥയാണ് ആവർത്തിക്കുന്നത്.  കെ.എസ്.യു. പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കാനും വീടുകൾ ആക്രമിക്കപ്പെടാനും കാരണമായത് മന്ത്രിയുടെ ഈ നിലപാടാണെന്നും ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി ‘അന്തംകമ്മികളായ’ ന്യായീകരണ തൊഴിലാളികളുടെ നിലവാരത്തിലേക്ക് താഴരുത്. വസ്തുതകൾ തിരിച്ചറിഞ്ഞ് ജനങ്ങളോട് പരസ്യമായി മാപ്പ് പറയാൻ മന്ത്രി തയ്യാറാകണം.  അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി കെ.എസ്.യു. മുന്നോട്ടുപോകുമെന്നും അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി. സാധാരണക്കാരെ അകറ്റുന്ന സംവിധാനമായി കേരളത്തിലെ ആരോഗ്യവകുപ്പ് മാറിയെന്നും അദ്ദേഹം...

Read More