Author: George Kakkanatt

ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

പാർലമെന്റിൽ വനിതാ സംവരണ ഭേദഗതി അടക്കമുള്ള മൂന്നു ബില്ലുകളിന്മേൽ ചർച്ച ആരംഭിച്ചു. ബില്ലുകളിന്മേൽ അടുത്ത 12 മണിക്കൂർ ചർച്ചയാകാമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. സമയം ദീർഘിപ്പിക്കണമെങ്കിൽ സ്പീക്കർക്ക് അധികാരമുണ്ട്. വോട്ടെടുപ്പ് നാളെ നടത്താമെന്നും കേന്ദമ്രന്ത്രി റിജിജു പറഞ്ഞു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂറായി നീട്ടാമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല അറിയിച്ചു. വോട്ടെടുപ്പ് നാളെ വൈകീട്ട് നാലുമണിക്ക് നടക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.വനിതാ സംവരണ ബിൽ അവതരിപ്പിക്കാന്‍ നടത്തിയ വോട്ടെടുപ്പിൽ 251 പേർ ബിൽ അവതരണത്തെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്ത് വോട്ടു ചെയ്തു. 131ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാനും അനുമതി നൽകി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, ആഭ്യന്തര മന്ത്രി അമിത് ഷ എന്നിവരാണ് ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിച്ചത്. ചരിത്ര നിമിഷമെന്നാണ് കേന്ദ്രമന്ത്രി ബില്ല് അവതരണത്തെ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ വിശേഷിപ്പിച്ചത്. വനിതാസംവരണമെന്നത് 1949 മുതലുള്ള ആവശ്യമാണ്. മോദി സർക്കാർ സ്ത്രീ ശക്തിക്ക് വേണ്ടി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യാഥാർഥ്യമാകുന്നത്. സ്ത്രീകളുടെ സംവരണം വൈകാൻ സാധ്യത ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഭേദഗതി കൊണ്ടുവരുന്നത്. എപിജെ അബ്ദുൾ കലാം കണ്ട സ്വപ്നം കൂടിയാണ് യാഥാർത്ഥ്യം ആകുന്നത്. മണ്ഡല പുനർനിർണയം കാരണം ഒരു സംസ്ഥാനങ്ങൾക്കും നഷ്ടമുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി അർജുൻ രാം മേഘ്‌വാൾ...

Read More

ബാങ്ക് അക്കൗണ്ടിന് ഇനി പൗരത്വ രേഖ നിർബന്ധം: അമേരിക്കയിൽ പുതിയ നിയമം വരുന്നു

അമേരിക്കയിലെ ബാങ്ക് ഇടപാടുകാർ തങ്ങളുടെ പൗരത്വ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർബന്ധമാക്കുന്ന പുതിയ ഉത്തരവ് ഉടൻ നിലവിൽ വരും. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഇത് സംബന്ധിച്ച ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നതായി അറിയിച്ചു. ബാങ്കിംഗ് സംവിധാനത്തിൽ ആരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ സർക്കാരിന് ഉണ്ടാകണമെന്ന നയത്തിന്റെ ഭാഗമാണിത്. നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ കർശനമായ നീക്കമായാണ് ഈ പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്. നിലവിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഉപയോഗിക്കുന്ന റിയൽ ഐഡികൾ (REAL IDs) പൗരത്വ രേഖയായി ഇനി പരിഗണിക്കില്ല. പകരം പാസ്‌പോർട്ട് പോലുള്ള രേഖകൾ ആവശ്യമായി വന്നേക്കും. വിദേശ ഭീകര സംഘടനകളുമായി ബന്ധമുള്ളവർ ബാങ്കിംഗ് സംവിധാനം ഉപയോഗിക്കുന്നത് തടയാൻ ഈ നീക്കം അനിവാര്യമാണെന്ന് സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിലുള്ള കർശനമായ തിരിച്ചറിയൽ സംവിധാനങ്ങൾക്ക് സമാനമായ രീതിയാണിത്. അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയുടെ സുരക്ഷ വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. അമേരിക്കൻ പൗരന്മാർക്കും ഗ്രീൻ കാർഡ് ഉടമകൾക്കും മാത്രമായി ബാങ്കിംഗ് സേവനങ്ങൾ പരിമിതപ്പെടുത്താൻ ഇതിലൂടെ സാധിക്കും. അനധികൃത കുടിയേറ്റക്കാർ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്ന് സെനറ്റർ ടോം കോട്ടൺ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ നിയമങ്ങളെ മാനിക്കുന്നവർക്ക് മാത്രമായിരിക്കണം ബാങ്കിംഗ് ആനുകൂല്യങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമം നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് വോൾസ്ട്രീറ്റിലെ പ്രമുഖ ബാങ്കുകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ പകുതിയോളം അമേരിക്കക്കാർക്ക് മാത്രമാണ് പാസ്‌പോർട്ട് ഉള്ളത് എന്നത് വലിയൊരു വെല്ലുവിളിയാണ്. ഇത് ബാങ്കുകളുടെ പ്രവർത്തന ഭാരം വർദ്ധിപ്പിക്കുമെന്നും ചില സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബാങ്കിംഗ് സംവിധാനത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്. എന്നാൽ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഇത്തരം നടപടികൾ ആവശ്യമാണെന്നാണ് സർക്കാരിന്റെ വാദം. ക്രെഡിറ്റ് യൂണിയനുകളും ഈ പുതിയ പരിഷ്കാരങ്ങൾ തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഭയപ്പെടുന്നു. പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നവർക്കായിരിക്കും ഈ നിയമം ആദ്യം ബാധകമാകുക. നിലവിലുള്ള ഇടപാടുകാർ പൗരത്വം തെളിയിക്കേണ്ടി വരുമോ എന്ന കാര്യത്തിൽ ഉടൻ വ്യക്തതയുണ്ടാകും. വൈകാതെ തന്നെ വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച ഔദ്യോഗിക എക്സിക്യൂട്ടീവ് ഓർഡർ പുറത്തിറക്കുമെന്നാണ്...

Read More

ട്രംപിന് മുന്നിൽ മുട്ടുമടക്കാതെ ലിയോ പതിനാലാമൻ മാർപാപ്പ; സൈനിക ഭീഷണിക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപനം

പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന വേളയിൽ, ലോകത്തെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന് മുന്നിൽ അചഞ്ചലമായ നിലപാടുമായി ലിയോ പതിനാലാമൻ മാർപാപ്പ. നയതന്ത്ര തലത്തിൽ ലോകനേതാക്കൾ ട്രംപിനെ അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോൾ, സത്യവും നീതിയും തുറന്നുപറയാൻ തനിക്ക് ഭയമില്ലെന്ന് അമേരിക്കൻ വംശജൻ കൂടിയായ മാർപാപ്പ തെളിയിച്ചു. ഇറാന്റെ മണ്ണിൽ യുദ്ധം വിതയ്ക്കുന്ന അമേരിക്കൻ നടപടി ക്രൂരമാണെന്നും അത് ഉടനടി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തെ 1.4 ബില്യൺ കത്തോലിക്കാ വിശ്വാസികളുടെ തലവൻ എന്ന നിലയിൽ മാർപാപ്പയുടെ ഈ നീക്കം അമേരിക്കൻ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാനിലെ ജനങ്ങളെ ഒന്നടങ്കം നശിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ ഭീഷണി അംഗീകരിക്കാനാവില്ലെന്ന് ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രസംഗത്തിൽ മാർപാപ്പ വ്യക്തമാക്കി. യുദ്ധത്തെ ഒരു ‘വിശുദ്ധ യുദ്ധമായി’ ചിത്രീകരിക്കാൻ ശ്രമിക്കുന്ന അമേരിക്കൻ സെക്രട്ടറി ഓഫ് വാർ പീറ്റ് ഹെഗ്‌സെത്തിനും സംഘത്തിനും മാർപാപ്പ കടുത്ത മറുപടി നൽകി. ‘സമാധാനത്തിൻ്റെ രാജാവായ ക്രിസ്തുവിനെ യുദ്ധത്തിന് ന്യായീകരണമായി ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല. പ്രാർത്ഥനകൾ എത്ര നടത്തിയാലും യുദ്ധം ചെയ്യുന്നവരുടെ വാക്ക് ദൈവം കേൾക്കില്ല, കാരണം അവരുടെ കൈകളിൽ രക്തമുണ്ട്’ – സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന കുർബാനയ്ക്കിടെ അദ്ദേഹം പറഞ്ഞു. മാർപാപ്പയുടെ നിലപാടുകൾ ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. വത്തിക്കാൻ്റെ അമേരിക്കയിലെ പ്രതിനിധിയായ കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ വിളിച്ചുവരുത്തി ഒരു മുതിർന്ന പെന്റഗൺ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ടെന്നും കത്തോലിക്കാ സഭ തങ്ങളുടെ പക്ഷത്ത് നിൽക്കുന്നതാണ് നല്ലതെന്നുമാണ് പെന്റഗൺ നൽകിയ മുന്നറിയിപ്പ്. എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ പതറാൻ മാർപാപ്പ തയ്യാറായില്ല. ‘ട്രംപ് ഭരണകൂടത്തെ എനിക്ക് ഭയമില്ല. സുവിശേഷത്തിൻ്റെ സന്ദേശം വിളിച്ചുപറയുക എന്നതാണ് സഭയുടെയും എന്റെയും ദൗത്യം’ – അദ്ദേഹം വ്യക്തമാക്കി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ട്രംപിനെയും ‘സർവ്വശക്തരെന്ന മിഥ്യാധാരണയിൽ കഴിയുന്നവർ’ എന്നാണ് മാർപാപ്പ വിശേഷിപ്പിച്ചത്. സൈനിക ബലമല്ല, മറിച്ച് ജീവനെ സേവിക്കുന്നതിലാണ് യഥാർത്ഥ കരുത്തെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിനിടെ, തന്നെത്താൻ ക്രിസ്തുവായി ചിത്രീകരിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് പങ്കുവെച്ച ചിത്രം വലിയ വിവാദങ്ങൾക്ക് വഴിമാറി. ട്രംപിൻ്റെ അഹങ്കാരത്തിനും അധികാരക്കൊതിക്കും എതിരെയുള്ള ധാർമ്മിക ചെറുത്തുനിൽപ്പായി മാർപാപ്പയുടെ വാക്കുകൾ മാറിയിരിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധം 46-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ നയതന്ത്ര ലോകം ഈ പോരാട്ടത്തെ അതീവ ജാഗ്രതയോടെയാണ്...

Read More

“ജീവിതത്തെ പൂർണ്ണമായും പുതുക്കാൻ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു”: ലെയോ പാപ്പ

നാല് ആഫ്രിക്കൻ രാഷ്ട്രങ്ങളിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി അൾജീരിയയിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പ, അന്നബയിലെ പ്രശസ്തമായ സെന്റ് അഗസ്റ്റിൻ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചു. സഭയുടെ ഉജ്വലനായ വേദപാരംഗതൻ വി. അഗസ്റ്റിന്റെ നാമത്തിലുള്ള ഈ ബസിലിക്കയിൽ കുർബാന അർപ്പിക്കുന്ന ആദ്യത്തെ അഗസ്തീനിയൻ മാർപാപ്പ കൂടിയാണ് ലെയോ പതിനാലാമൻ. ജീവിതത്തിലെ കഷ്ടപ്പാടുകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും നമ്മെ ഉയർത്താനും ക്രിസ്തുവിന്റെ ശക്തിയാൽ ജീവിതം പുതുക്കാനുമുള്ള ദൈവവിളി സ്വീകരിക്കാൻ ഒരിക്കലും വൈകില്ലെന്ന് പരിശുദ്ധ പിതാവ് വിശ്വാസികളെ ഓർമ്മിപ്പിച്ചു. അൾജീരിയയിലെ ക്രിസ്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അവർ ആ നാട്ടിൽ ക്രിസ്തുവിന്റെ എളിയതും എന്നാൽ വിശ്വസ്തവുമായ അടയാളങ്ങളാണെന്ന് പാപ്പ വിശേഷിപ്പിച്ചു. ലളിതമായ പ്രവൃത്തികളിലൂടെയും ആത്മാർഥമായ ബന്ധങ്ങളിലൂടെയും അനുദിന സംഭാഷണങ്ങളിലൂടെയും സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ പാപ്പ അവരെ ആഹ്വാനം ചെയ്തു. ഇത്തരത്തിൽ തങ്ങൾ ജീവിക്കുന്ന ഇടങ്ങളിൽ വെളിച്ചവും രുചിയും പകരാൻ വിശ്വാസികൾക്ക് സാധിക്കണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. വി. അഗസ്റ്റിന്റെ പൈതൃകത്തെ അനുസ്മരിച്ച പാപ്പ, ഈ പുണ്യഭൂമിയിൽ രക്തസാക്ഷികൾ പ്രാർഥിച്ചിട്ടുണ്ടെന്നും വി. അഗസ്റ്റിൻ തന്റെ ആടുകളെ അതിരറ്റ്  സ്നേഹിച്ചിട്ടുണ്ടെന്നും പറഞ്ഞു. കാലങ്ങൾക്കപ്പുറം സ്ഥലങ്ങളുടെ പേരുകൾ മാറിയേക്കാമെങ്കിലും വിശുദ്ധർ എന്നും നമ്മുടെ രക്ഷാധികാരികളായി തുടരുമെന്ന് പാപ്പ നിരീക്ഷിച്ചു. സാഹോദര്യപരമായ സ്നേഹത്തിലൂടെ ലോകത്തിന് പ്രത്യാശയുടെ അടയാളങ്ങളാകാനും ‘ഉയരത്തിൽ നിന്ന് ജനിച്ചവരുടെ’ സ്വാതന്ത്ര്യത്തോടെ ജീവിക്കാനും പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. വീണ്ടും ജനിക്കണം എന്ന ക്രിസ്തുവിന്റെ വചനം അസാധ്യമെന്നു തോന്നാമെങ്കിലും, അത് കഠിനമായ ഒരു അടിച്ചേൽപിക്കലല്ലെന്ന് പാപ്പ വിശദീകരിച്ചു. അത് സ്വാതന്ത്ര്യത്തിന്റെ ഒരു സമ്മാനമാണ്. പരാജയപ്പെട്ടവരെന്ന നിലയിലല്ല, മറിച്ച് ദൈവകൃപയാൽ പുതുതായി ജനിക്കാൻ കഴിയുന്നവരായാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഈ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, കർത്താവിന്റെ കൃപയാൽ മരുഭൂമി പോലും പൂവിടുമെന്നും ലെയോ പാപ്പ തന്റെ സന്ദേശത്തിൽ...

Read More

സമാധാനത്തിന്റെ തീർഥാടകനായി പാപ്പ അൾജീരിയയിൽ; ലോകവ്യവസ്ഥയിൽ മാറ്റം വേണമെന്ന് ആഹ്വാനം

ആഗോളതലത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉൾക്കൊള്ളുന്ന പുതിയ ലോകവ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ചരിത്രപരമായ തന്റെ അൾജീരിയൻ സന്ദർശനത്തിന്റെ ഭാഗമായി നയതന്ത്ര പ്രതിനിധികളെയും സിവിൽ സൊസൈറ്റി അംഗങ്ങളെയും അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ‘സമാധാനത്തിന്റെ തീർഥാടകൻ’ എന്ന നിലയിലാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്ന് പാപ്പ വ്യക്തമാക്കി. ​അൾജിയേഴ്സിലെ ജമാഅ എൽ ജസായിർ കോൺഫറൻസ് സെന്ററിൽ ഫ്രഞ്ച് ഭാഷയിലായിരുന്നു പാപ്പയുടെ പ്രസംഗം. അൾജീരിയൻ ജനതയുടെ അതിഥിസൽക്കാരത്തെയും ഐക്യദാർഢ്യത്തെയും പ്രകീർത്തിച്ച പാപ്പ, കരുണയില്ലാത്ത മതവും ഐക്യദാർഢ്യമില്ലാത്ത സമൂഹവും ദൈവത്തിനു മുൻപിൽ വലിയ അപരാധമാണെന്ന് ഓർമ്മിപ്പിച്ചു. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾക്കു നേരെ കണ്ണടച്ച് സമ്പത്ത് കുന്നുകൂട്ടുന്നത് അനീതിയാണ്.​അധികാരം ഭരിക്കാനല്ല, മറിച്ച് ജനങ്ങളെ സേവിക്കാനായിരിക്കണം. യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന സ്വതന്ത്രമായ ഒരു സിവിൽ സമൂഹത്തെ ഭരണാധികാരികൾ ഭയപ്പെടരുതെന്നും പാപ്പ പറഞ്ഞു. ​തീവ്രവാദത്തിനും അമിതമായ മതേതരവൽക്കരണത്തിനുമെതിരെ ജാഗ്രത പാലിക്കണമെന്നു പറഞ്ഞ പാപ്പ, വിദ്വേഷത്തിനു പകരം സംഭാഷണത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പാത സ്വീകരിക്കാൻ ആഹ്വാനം ചെയ്തു. ​അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തെബ്ബൂൻ പാപ്പയെ സ്വീകരിച്ചു. അതേസമയം, സെന്റ് അഗസ്റ്റിൻ, അമീർ അബ്ദുൽ ഖാദർ തുടങ്ങിയവരുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ലോകസമാധാനത്തിനായി വത്തിക്കാനുമായി സഹകരിക്കുമെന്ന് പ്രസിഡന്റ്...

Read More