Author: George Kakkanatt

ഇറാനിൽ വധശിക്ഷ നടപ്പിലാക്കുന്നതിൽ റെക്കോർഡ് വർധനവ്

ഇറാനിൽ വധശിക്ഷ നടപ്പിലാക്കുന്നതിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടനകൾ. 2025-ൽ മാത്രം കുറഞ്ഞത് 1,639 പേരെയാണ് ഇറാൻ ഭരണകൂടം വധിച്ചത്. 1989-ന് ശേഷം ഇറാനിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വധശിക്ഷാ നിരക്കാണിത്. നോർവേ ആസ്ഥാനമായുള്ള ‘ഇറാൻ ഹ്യൂമൻ റൈറ്റ്‌സ്’ (IHR), പാരിസ് ആസ്ഥാനമായുള്ള ‘ടുഗെദർ എഗൈൻസ്റ്റ് ഡെത്ത് പെനാൽറ്റി’ (ECPM) എന്നീ സംഘടനകൾ തിങ്കളാഴ്ച പുറത്തുവിട്ട സംയുക്ത വാർഷിക റിപ്പോർട്ടിൽ ആണ് ഈ കാര്യം വ്യക്തമാക്കുന്നത്. 2024-ൽ ഇത് 975 ആയിരുന്നു. ഒരു വർഷത്തിനിടെ 68% വർധനവാണ് ഉണ്ടായിരിക്കുന്നത് . അതേസമയം കഴിഞ്ഞ വർഷം വധിക്കപ്പെട്ടവരിൽ 48 സ്ത്രീകളും ഉൾപ്പെടുന്നു. ഇവരെ തൂക്കിലേറ്റുകയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമക്കുന്നു. ഇസ്രായേലുമായുള്ള യുദ്ധസാഹചര്യവും രാജ്യത്തിനകത്ത് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളും അടിച്ചമർത്താൻ ഭരണകൂടം വധശിക്ഷയെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. റിപ്പോർട്ട് പ്രകാരം ശരാശരി ഒരു ദിവസം നാലിലധികം പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ജനുവരിയിൽ നടന്ന വലിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ, വരും മാസങ്ങളിൽ വധശിക്ഷാ നടപടികൾ ഇറാൻ ഇനിയും കർശനമാക്കാൻ സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ്...

Read More

ഇറാന്റെ ആണവ നിലയങ്ങളിൽ കർശന പരിശോധന വേണം: യുഎൻ ആണവ ഏജൻസി

ഇറാന്റെ ആണവ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കൂടുതൽ കർശനമായ സംവിധാനങ്ങൾ വേണമെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ ഏജൻസി മേധാവി റാഫേൽ ഗ്രോസി വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. ഏതൊരു പുതിയ ആണവ കരാറിലും വിശദമായ പരിശോധനകൾ നടത്താൻ യുഎൻ ഏജൻസിക്ക് അധികാരം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമേൽ കടുത്ത സാമ്പത്തിക, നയതന്ത്ര സമ്മർദ്ദങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഐഎഇഎ (IAEA) ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ ആണവ ശേഖരണത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ കൃത്യമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് ഗ്രോസി ചൂണ്ടിക്കാട്ടി. മുൻപ് നടന്ന ചർച്ചകളിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള സുതാര്യതക്കുറവ് വലിയ ചർച്ചയായിരുന്നു. ആണവായുധങ്ങൾ നിർമ്മിക്കാനുള്ള ശേഷി ഇറാൻ കൈവരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ അമേരിക്കയും ഇസ്രായേലും വലിയ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭരണത്തിന് കീഴിൽ ഇറാനുമായുള്ള ആണവ കരാറുകളിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്താനാണ് സാധ്യത. ഇതിന് മുന്നോടിയായി അന്താരാഷ്ട്ര പരിശോധകർക്ക് ഇറാനിലെ എല്ലാ ആണവ കേന്ദ്രങ്ങളിലും പ്രവേശനം ഉറപ്പാക്കണം. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ നിരക്ക് വർദ്ധിച്ചുവരുന്നത് ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎൻ ഏജൻസി വിലയിരുത്തുന്നു. സമാധാനപരമായ ആവശ്യങ്ങൾക്കായി മാത്രമേ ആണവോർജ്ജം ഉപയോഗിക്കാവൂ എന്ന ഉറപ്പിൽ ഇറാൻ ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും പാശ്ചാത്യ രാജ്യങ്ങൾ ഇത് വിശ്വസിക്കുന്നില്ല. വരും ദിവസങ്ങളിൽ വിയന്നയിൽ നടക്കുന്ന ചർച്ചകളിൽ ഈ വിഷയം പ്രധാനമായും ചർച്ച ചെയ്യപ്പെടും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘മാക്സിമം പ്രഷർ’ നയത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ ആണവ നയം കൂടുതൽ കർക്കശമാകാൻ സാധ്യതയുണ്ട്. എന്നാൽ അന്താരാഷ്ട്ര പരിശോധനകൾക്ക് അനുമതി നൽകുന്നത് വഴി ഉപരോധങ്ങളിൽ ഇളവ് ലഭിക്കുമെന്ന് ഇറാൻ പ്രതീക്ഷിക്കുന്നു. ഉപഗ്രഹ ചിത്രങ്ങളും മറ്റ് ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാനാണ് ആണവ ഏജൻസിയുടെ പദ്ധതി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇറാന്റെ ആണവ പദ്ധതികളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളും സമുദ്ര ഉപരോധങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ആണവ ചർച്ചകൾക്ക് വലിയ പ്രസക്തിയുണ്ട്. ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ സുതാര്യമാക്കാൻ തയ്യാറാകണമെന്നാണ് ആഗോള സമൂഹത്തിന്റെ ആവശ്യം. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയോടെ മാത്രമേ ഒരു ശക്തമായ കരാർ നടപ്പിലാക്കാൻ സാധിക്കൂ. ഇറാന്റെ ആണവ നിലയങ്ങളിലെ ഓരോ ചെറിയ ചലനങ്ങളും നിരീക്ഷിക്കാൻ സജ്ജമാണെന്ന് റാഫേൽ ഗ്രോസി വ്യക്തമാക്കി. നയതന്ത്ര തലത്തിലുള്ള നീക്കങ്ങൾ പരാജയപ്പെട്ടാൽ മേഖലയിൽ സൈനികമായ നീക്കങ്ങൾ ഉണ്ടായേക്കാമെന്നും ചില റിപ്പോർട്ടുകൾ...

Read More

സുഡാനിലെ ആഭ്യന്തരയുദ്ധം നാലാം വർഷത്തിലേക്ക്; ലോകത്തിന്റെ ഇടപെടൽ തേടി ഐക്യരാഷ്ട്രസഭ

സുഡാനിലെ ആഭ്യന്തരയുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ . കൊലപാതകങ്ങളും ലൈംഗിക അതിക്രമങ്ങളും നാടുവിടലും ഒരേ രീതിയിൽ ആവർത്തിക്കപ്പെടുന്നത് വലിയ മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എന്നാൽ ലോകം ഈ ദുരന്തത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സുഡാനെ സഹായിക്കാൻ ആരും മുന്നോട്ടുവരുന്നില്ലെന്നും യുഎൻ ഉദ്യോഗസ്ഥയായ ഡെനിസ് ബ്രൗൺ കുറ്റപ്പെടുത്തി. ഡാർഫർ ഉൾപ്പെടെയുള്ള മേഖലകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ക്രൂരമായ ആക്രമണങ്ങളാണ് നടക്കുന്നത്. വെറും മൂന്ന് ദിവസത്തിനുള്ളിൽ ആറായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭക്ഷണവും മരുന്നും എത്തിക്കാനുള്ള ശ്രമങ്ങൾ യുദ്ധം മൂലം തടസ്സപ്പെടുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. ആവശ്യമായ സാമ്പത്തിക സഹായത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ലോകരാഷ്ട്രങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. രാഷ്ട്രീയപരമായ ഒരു പരിഹാരം കണ്ടെത്താത്തപക്ഷം സുഡാനിലെ ജനങ്ങളുടെ ദുരിതം അവസാനിക്കില്ലെന്ന് ബ്രൗൺ പറഞ്ഞു. സമാധാനത്തിനായുള്ള പ്രാദേശിക കൂട്ടായ്മകൾ മാത്രമാണ് ഇപ്പോൾ ഏകപ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. വരുംദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ എത്തിക്കാനാണ് യുഎൻ...

Read More

ലെയോ പതിനാലാമൻ മാർപാപ്പ കാമറൂണിലേക്ക് : ആഫ്രിക്കൻ പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം

ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനത്തിന്റെ രണ്ടാം ഘട്ടം കാമറൂണിൽ ആരംഭിക്കുന്നു. അൾജീരിയയിലെ സന്ദർശനം പൂർത്തിയാക്കി അഞ്ച് മണിക്കൂർ നീണ്ട വിമാനയാത്രയ്ക്ക് ശേഷമാണ് പാപ്പ കാമറൂണിലെത്തുക. ആകെ 11 ദിവസം നീണ്ടുനിൽക്കുന്ന ഈ അപ്പസ്തോലിക സന്ദർശനത്തിൽ ഏകദേശം 18,000 കിലോമീറ്റർ ദൂരമാണ് മാർപാപ്പ പിന്നിടുന്നത്. പര്യടനത്തിന്റെ അടുത്ത ഘട്ടങ്ങളിൽ അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളും പാപ്പസന്ദർശിക്കും. കാമറൂണിലെത്തുന്ന മാർപാപ്പ രാജ്യത്തിന്റെ ഔദ്യോഗിക സ്വീകരണ പരിപാടികളിൽ പങ്കുചേരും. 1982 മുതൽ അധികാരത്തിലിരിക്കുന്ന കാമറൂണിയൻ പ്രസിഡന്റ് പോൾ ബിയയുമായും കൂടിക്കാഴ്ച നടത്തും . ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം സഭാപരമായ വിവിധ പരിപാടികളിലും പാപ്പ പങ്കാളിയാകും. കാമറൂൺ സന്ദർശനത്തിനിടെ അതീവ പ്രാധാന്യമുള്ള ഒരു ജീവകാരുണ്യ കേന്ദ്രവും മാർപാപ്പ സന്ദർശിക്കുന്നുണ്ട്. സിസ്റ്റേഴ്‌സ് ഓഫ് ദി പുവർ സന്യാസിനീ സമൂഹം നടത്തുന്ന എൻഗുൾ സാംബ അനാഥാലയമാണ് പാപ്പാ സന്ദർശിക്കുക. 18 മാസം മുതൽ 20 വയസ്സ് വരെ പ്രായമുള്ള കുട്ടികളും യുവാക്കളും താമസിക്കുന്ന ഈ കേന്ദ്രത്തിൽ, അവരുമായി സമയം ചെലവഴിക്കാനും പ്രത്യാശയുടെ സന്ദേശം നൽകാനും പാപ്പ പ്രത്യേകം ശ്രദ്ധിക്കുന്നു. ഏപ്രിൽ 23 വരെയാണ് മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനം...

Read More

സുഡാനിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷം; ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണം പോലുമില്ലെന്ന് റിപ്പോർട്ട്

ആഭ്യന്തരയുദ്ധം തകർത്ത സുഡാനിൽ പട്ടിണി അതിരൂക്ഷമാകുന്നതായി മുന്നറിയിപ്പ് നൽകി സന്നദ്ധ സംഘടനകൾ. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ജീവൻ നിലനിർത്തേണ്ട അവസ്ഥയാണെന്ന് വിവിധ എൻജിഒകൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. അന്താരാഷ്ട്ര എൻജിഒകൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങളുള്ളത്. സുഡാനിലെ ജനസംഖ്യയുടെ പകുതിയോളം പേരും (ഏകദേശം 2.5 കോടി ആളുകൾ) അടിയന്തര മാനുഷിക സഹായം ആവശ്യമുള്ളവരാണ്. ഇതിൽ ഭൂരിഭാഗം ആൾക്കാരും കടുത്ത പട്ടിണിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സൈന്യവും അർദ്ധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിലുള്ള പോരാട്ടം കൃഷിയെയും വിതരണ ശൃംഖലയെയും പൂർണ്ണമായും തകർത്തു. ഇത് വിപണിയിൽ ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയരാൻ കാരണമായി. മതിയായ ഭക്ഷണമില്ലാത്തതിനാൽ ആയിരക്കണക്കിന് കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരണഭീഷണി നേരിടുന്നു. അന്താരാഷ്ട്ര സമൂഹം ഇടപെട്ടില്ലെങ്കിൽ രാജ്യം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്ഷാമത്തിലേക്ക് നീങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ഭക്ഷ്യപ്രതിസന്ധി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇത് ഇനിയും പടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ്...

Read More