Author: George Kakkanatt

പാലിനൊപ്പം താമരവിത്ത് കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ

പണ്ടു മുതല്‍ തന്നെ, മരുന്ന് ആവശ്യങ്ങൾക്കായി താമരവിത്ത് ഉപയോഗിക്കാറുണ്ട്. ഇന്ത്യയെക്കൂടാതെ, പ്രധാനമായും ജപ്പാൻ, ചൈന എന്നിവിടങ്ങളിലാണ് താമരവിത്തിന് കൂടുതല്‍ വിപണി സാധ്യത ഉള്ളത്. ധാരാളം പോഷകങ്ങളും കുറഞ്ഞ കലോറിയും അടങ്ങിയ ഭക്ഷണമായും ഔഷധമായും താമര വിത്ത് ചൈനീസ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. താമര ഔഷധഗുണമുള്ളതും ഭക്ഷ്യയോഗ്യവുമായ ഒരു ചെടിയാണെങ്കിൽ താമരവിത്ത് ആരോഗ്യഗുണങ്ങളുടെ കലവറയാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. താമര വിത്തുകളുടെ ആരോഗ്യ ഗുണങ്ങൾ താമര വിത്ത് രാത്രിയിൽ പാലിനൊപ്പം അല്ലെങ്കിൽ ലഘുഭക്ഷണമായി കഴിക്കുന്നത് ധാരാളം ഗുണങ്ങൾ നൽകുന്നുവെന്നാണ് ഡോക്‌ടർമാരുടെ അഭിപ്രായം. ഇവ രണ്ടും പോഷകമൂല്യങ്ങൾ കൊണ്ട് സമ്പന്നമാണ്. പാലിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിരിക്കുന്നു. ഇത് ഒരുമിച്ച് കഴിക്കുമ്പോള്‍, മികച്ച ഉറക്കവും വിശ്രമവും പ്രോത്സാഹിപ്പിക്കപ്പെടുന്നു താമര വിത്തുകൾ പല തരത്തിൽ പ്രയോജനം ചെയ്യുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 2011 ലെ ഒരു പഠനമനുസരിച്ച്, കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തടയാനും കൊഴുപ്പ് ടിഷ്യുവിൻ്റെ ഭാരം കുറയ്ക്കാനും താമര വിത്തുകൾ സഹായിക്കുന്നു. താമര വിത്തുകളിലെ പോളിഫെനോളുകൾ ശരീരത്തിൻ്റെ ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തും. എന്നിരുന്നാലും, ഭാരം നിയന്ത്രിക്കുന്നതിൽ താമര വിത്ത് ഗുണകരമാണോ എന്നതിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്. 2008-ൽ സുഗിമോട്ടോയും സംഘവും നടത്തിയ ഗവേഷണത്തിൽ, താമരവിത്തിൽ അടങ്ങിയിരിക്കുന്ന സാപ്പോണിനുകളും ഫ്ലേവനോയിഡുകളും ഉത്കണ്ഠയും വിഷാദവും കുറയ്ക്കുമെന്ന് കണ്ടെത്തി. 2009-ൽ നടത്തിയ മറ്റൊരു പഠനത്തിൽ താമര വിത്തുകളിലെ ഫ്ലേവനോയ്ഡുകൾ വേദനസംഹാരിയായി പ്രവർത്തിക്കുമെന്ന് കണ്ടെത്തി. എന്നിരുന്നാലും, ഇത് സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.താമര വിത്തിലെ ഫ്ലേവനോയ്ഡുകൾ, ശരീരത്തിലെ ഹാനികരമായ തന്മാത്രകളെ ചെറുക്കാനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. വേണം ചില മുൻകരുതലുകൾ താമര വിത്ത് കഴിക്കുന്നതിന് മുമ്പ് ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ‘അരിത്‍മിയ’ (Arrhythmia) പോലുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ ജാഗ്രത പാലിക്കണം. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും ഇത് നല്ലതല്ലെന്നും പറയുന്നു. താമരവിത്ത്, ചെറുതെങ്കിലും വലിയ പോഷക ഗുണങ്ങളുടെ കലവറയാണെന്ന് പറയുന്നുണ്ടെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ ഡോക്‌ടറുടെ അഭിപ്രായം...

Read More

പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്‌പെൻഷൻ: ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതി

പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതി.  വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻറെ ഉത്തരവ്.  വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻറെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ വിസി വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് ഗവർണർ നടപടിയെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്. ഇത് ചോദ്യം ചെയ്താണ് എംആർ ശശീന്ദ്രനാഥ് ഹൈക്കോടതിയെ...

Read More

‘ഭൂമി വിറ്റത് കാൻസർ രോഗിക്ക് വേണ്ടിയല്ല, ശോഭ സുരേന്ദ്രൻ അന്യായമായി കയ്യടക്കിയ ഭൂമിയാണ് വിൽക്കാൻ പറഞ്ഞത്: നന്ദകുമാർ

ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ അന്യായമായി കയ്യടക്കിയ ഭൂമിയാണ് തന്നോട് വിൽക്കാൻ പറഞ്ഞതെന്നും ഭൂമിയുടെ രേഖകളിൽ പ്രശ്‌നം ഉണ്ടായിരുന്നതായും ടി ജി നന്ദകുമാർ. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിവരങ്ങളിൽ ഈ ഭൂമിയുടെ വിവരങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിക്ക് അഡ്വാൻസായി നൽകിയ 10 ലക്ഷം രൂപ തിരികെ നൽകാൻ പലതവണ പറയുകയും കത്ത് അയക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതികരിക്കാതെ വന്നതോടെയാണ് എല്ലാം ഇപ്പോൾ തുറന്ന് പറഞ്ഞതെന്നും നന്ദകുമാർ വ്യക്തമാക്കി. പണം തിരികെ ചോദിച്ചപ്പോൾ ആദ്യം തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് നൽകാമെന്നാണ് ശോഭ പറഞ്ഞത്. എന്നാൽ അതും കിട്ടിയില്ലെന്ന് നന്ദകുമാർ പറഞ്ഞു. പണം നൽകിയില്ലെന്ന നന്ദകുമാറിന്റെ ആരോപണത്തിൽ ഇന്നലെ തന്നെ പ്രതികരിച്ച് ശോഭ സുരന്ദ്രൻ രംഗത്തെത്തിയിരുന്നു. ദല്ലാൾ നന്ദകുമാറിൽ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിയത് തന്റെ ഭൂമിക്കുള്ള അഡ്വാൻസ് ആണെന്നും നാലുതവണ വിളിച്ചിട്ടും രജിസ്റ്റർ ചെയ്ത് വാങ്ങാൻ നന്ദകുമാർ തയ്യാറായില്ലെന്നുമാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്.  കാൻസർ ബാധിതയായ തന്റെ ചേച്ചിയുടെ ഭർത്താവിന്റെ ചികിത്സയ്ക്കായിട്ടാണ് ഭൂമി വിൽക്കാൻ തീരുമാനിച്ചതെന്നും ശോഭ പറഞ്ഞിരുന്നു. എന്നാൽ കാൻസർ രോഗിക്ക് വേണ്ടിയല്ല ഭൂമി വിൽക്കാൻ ശ്രമിച്ചതെന്ന് നന്ദനകുമാർ മറുപടിയായി പറഞ്ഞു.’പാർട്ടിയിൽ പിടിച്ച് നിൽകണമെങ്കിൽ തനിക്ക് ഒരു തസ്തിക വേണം. അതിന് ഒരു കോടി രൂപ വേണം. പോണ്ടിച്ചേരി മുഖ്യമന്ത്രിക്ക് ഒരു കോടി രൂപ കൊടുത്താൽ തനിക്ക് പോണ്ടിച്ചേരി എൽജി (ലെഫ്റ്റ് ഗവർണർ) ലഭിക്കും. തന്റെ കൈയിൽ 80ലക്ഷം രൂപയുണ്ട് ഭൂമിക്ക് 20 ലക്ഷം രൂപ അഡ്വാൻസായി തരണം. എന്നാണ് ശോഭ പറഞ്ഞത്, എന്നാൽ ഞാൻ 10 ലക്ഷം തരാം എന്ന് പറഞ്ഞ് അത് കൊടുത്തു. അല്ലാതെ ഒരു കാൻസർ രോഗിയും അന്ന് ഇല്ലായിരുന്നു’, നന്ദകുമാർ...

Read More

‘കൂടുതല്‍ കിറ്റുകള്‍ പിടിച്ചു’; നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച കൂടുതല്‍ കിറ്റുകള്‍ പിടിച്ചെടുത്തു. വയനാട് തെക്കുംതറയില്‍ ആണ് സംഭവം. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 167 കിറ്റുകളാണ് തെക്കുംതറയില്‍ പിടിച്ചത്. വിഷുവിന് വിതരണം ചെയ്യാൻ എത്തിച്ച കിറ്റുകളാണ് പിടികൂടിയതെന്നാണ് ബിജെപിയുടെ വാദം. കിറ്റുകള്‍ എത്താൻ വൈകി, അതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വിതരണം ചെയ്യാമെന്ന് കരുതി സ്റ്റോക്ക് ചെയ്തുവെന്നും ഇവര്‍ പറയുന്നു.  പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കൂടുതല്‍ കിറ്റുകള്‍ പിടിച്ചിരിക്കുന്നത്. ഓരോന്നും 5 കിലോ വീതമെങ്കിലും തൂക്കം വരുന്നതാണ്. 11 സാധനങ്ങളാണ് ഓരോ കിറ്റിലുമുള്ളത്. ഒന്നിന് തന്നെ ഏകദേശം 450 രൂപ വില വരും.  സംഭവത്തില്‍ പരിശോധിച്ചശേഷം നടപടി സ്വീകരിക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചിരിക്കുന്നത്. ആര്‍ക്ക് വേണ്ടി, എന്തിന് വേണ്ടി, കിറ്റുകള്‍ കൊണ്ടുവന്നു എന്നത് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ വയനാട് ബത്തേരിയില്‍ അവശ്യസാധനങ്ങളടങ്ങിയ 1500ഓളം കിറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇതിലും ബിജെപിക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ബത്തേരിക്ക് പിന്നാലെ മാനന്തവാടി കെല്ലൂരിലും ബിജെപിക്കെതിരെ കിറ്റ് വിതരണ ആരോപണം വന്നിരുന്നു. ഇത് കൂടാതെയാണ് തെക്കുംതറയില്‍ ബിജെപി നേതാവിന്‍റെ വീട്ടില്‍ നിന്ന് തന്നെ കിറ്റുകള്‍ കണ്ടെടുത്തിരിക്കുന്നത്. ഈ കിറ്റുകള്‍ കല്‍പറ്റ സ്റ്റേഷനിലേക്ക്...

Read More

കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങി; ഒറ്റവോട്ട് പോലും ബിജെപിക്ക് ലഭിക്കില്ല: മമത

കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2016ലെ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണു മമതയുടെ ആരോപണം. ഒരു വോട്ടുപോലും ആരും ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനും ചെയ്യാൻ പോകുന്നില്ലെന്നും അവർ പറഞ്ഞു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ 26,000 അധ്യാപകർക്കാണു ജോലി നഷ്ടമായത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ‘‘ഒരു വോട്ട് പോലും ബിജെപിക്കു ലഭിക്കാൻ പോകുന്നില്ല. അധ്യാപകരോ സർക്കാർ ജീവനക്കാരോ അവർക്കു വോട്ട് ചെയ്യാൻ പോകുന്നില്ല. ബിജെപി കോടതിയെ വിലയ്ക്കു വാങ്ങി. സുപ്രീംകോടതിയെ അല്ല, ഹൈക്കോടതിയെ. സുപ്രീം കോടതിയിൽനിന്നു നീതി ലഭിക്കുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. അവർ ഹൈക്കോടതിയെ വിലയ്‌ക്കെടുത്തു. അവർ സിബിഐയെ, എൻഐഎയെ വിലയ്‌ക്കെടുത്തു. ബിഎസ്എഫിനെയും സിഎപിഎഫിനെയും വിലയ്‌ക്കെടുത്തു. അവർ ദൂരദർശൻ ലോഗോയുടെ നിറം കാവിയാക്കി. അതിനി മോദിയുടെയും ബിജെപിയുടെയും വക്താവാണ്. ദൂരദർശൻ ആരും കാണരുത്, ബഹിഷ്കരിക്കണം.’’ മമത പറഞ്ഞു.  ഈ ആഴ്ച ആദ്യമാണ് 2016ലെ അധ്യാപക നിയമനം റദ്ദാക്കി കൽക്കട്ട ഹൈക്കോടതി ഉത്തരവിടുന്നത്. ജോലി ലഭിക്കുന്നതിനുവേണ്ടി ഉദ്യോഗാർഥികളിൽ ചിലർ കൈക്കൂലി നൽകിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു നടപടി. ജോലി നഷ്ടപ്പെട്ടതിനു പുറമേ 12% പലിശയിൽ ശമ്പളം തിരിച്ചടയ്ക്കാനും നിർദേശമുണ്ട്. കേസുമായി ബന്ധപ്പെട്ടു മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജിയുൾപ്പെടെ തൃണമൂൽ നേതാക്കളും ചില മുൻ ഉദ്യേഗസ്ഥരും ജയിലിലാണ്.  നിയമനം റദ്ദാക്കാനുള്ള കോടതി ഉത്തരവിനെ തുടർന്നു നിരവധി പ്രതിഷേധങ്ങൾ കൊൽക്കത്തയിൽ നടന്നിരുന്നു. ഉദ്യോഗാർഥികളിൽ ചിലർ നടത്തിയ അഴിമതിയുടെ പേരിൽ നിഷ്കളങ്കരായ ആയിരക്കണക്കിന് അധ്യാപകരും അവരുടെ കുടുംബവും വിദ്യാർഥികളുമാണു ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നു പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.  ലോക്സഭാ തിരഞ്ഞെടുപ്പിൽ വിഷയം പ്രതിഫലിച്ചേക്കുമെന്നാണു കരുതുന്നത്. സന്ദേശ്ഖലി വിഷയത്തിൽ പ്രതിച്ഛായ നഷ്ടപ്പെട്ടുനിൽക്കുകയായിരുന്ന തൃണമൂലിന് ജനപിന്തുണ വീണ്ടെടുക്കാൻ ഇതിലൂടെ...

Read More

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds