Author: George Kakkanatt

പ്രവാസികളുടെ ക്വാറന്റൈന്‍; കൂടുതല്‍ കെട്ടിടങ്ങള്‍ കൂടി ഏറ്റെടുത്ത് എറണാകുളം ജില്ല ഭരണകൂടം

കൊച്ചി: വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ ക്വാറന്റീനിലാക്കുന്നതിന് കൂടുതല്‍ കെട്ടിടങ്ങള്‍ ഏറ്റെടുത്ത് എറണാകുളം ജില്ല ഭരണകൂടം. നേരത്തെ ഏറ്റെടുത്തത് കൂടാതെ അഞ്ച് കെട്ടിടങ്ങള്‍ കൂടി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഇതോടെ കേന്ദ്രീകൃത ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ പത്തായി. ആല്‍ഫ പാസ്റ്ററല്‍ സെന്റര്‍ ഇടക്കൊച്ചി, എസ്‌എന്‍ ജിസ്റ്റ് ഹോസ്റ്റല്‍ മാഞ്ഞാലി, ജ്യോതിര്‍ ഭവന്‍ കളമശ്ശേരി, അസീസി ശാന്തി കേന്ദ്രം കറുകുറ്റി, ആഷിയാന ലേഡീസ് ഹോസ്റ്റല്‍ കാക്കനാട് എന്നിവയാണ് ക്വാറന്റീന്‍ ഷോര്‍ട്ട് സ്റ്റേ ഹോമുകളായി വിജ്ഞാപനം ചെയ്തത്. രാജഗിരി ഹോസ്റ്റല്‍ കളമശ്ശേരി, എസ്‌സിഎംഎസ് ഹോസ്റ്റല്‍ പാലിശേരി, എസ്‌സിഎംഎസ് ഹോസ്റ്റല്‍, മുട്ടം, രാജഗിരി ഹോസ്റ്റല്‍ കാക്കനാട്, നെസ്റ്റ് മൂവാറ്റുപുഴ എന്നിവ നേരത്തെ...

Read More

വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ ആരവമോ? അമേരിക്കയിൽ കോവിഡ് മരണ നിരക്ക് ഏറിയും കുറഞ്ഞും

ഫ്രാൻസിസ് തടത്തിൽ ന്യൂജേഴ്‌സി: വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ ആരവമാണെന്ന് സൂചിപ്പിക്കും വിധമാണ് അമേരിക്കയിൽ കോവിഡ് മരണനിരക്കിന്‍റെ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തുന്നത്. നാളുകളേറെയായിട്ടും കൊറോണ വൈറസിന്‍റെ സ്വഭാവത്തെക്കുറിച്ചു കൃത്യമായ ഒരു വിവരവും ശാസ്ത്രലോകത്തിന് ലഭിച്ചിട്ടില്ലെന്നുവേണം കരുതാൻ. കോവിഡു മൂലം ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ച അമേരിക്കയിലെ വൈദ്യശാസ്ത്ര രംഗത്തെ മുഴുവനും ആശങ്കയിലും ആശയക്കുഴപ്പത്തിലും ആക്കിക്കൊണ്ടിരിക്കുന്ന ഈ മഹാമാരി എപ്പോൾ അവസാനിക്കുമെന്ന് ഇതുവരെ വ്യക്തമായ സൂചന പോലും നൽകാൻ അവർക്കു കഴിയുന്നില്ല. ഓരോ ദിവസവും പരസ്‌പരവിരുദ്ധമായി വിവരങ്ങളാണ് അമേരിക്കയിലെ ശാത്രലോകം നൽകികൊണ്ടിരിക്കുന്നത്. അവരെ പറഞ്ഞിട്ട് കാര്യമില്ല. കാരണം ആർക്കും പിടികൊടുക്കാത്ത ഒരു അദ്ഭുത പ്രതിഭാസമായി തുടരുന്ന കോവിഡ് -19 എന്ന മനുഷ്യരാശിയുടെ അന്തകനെ പൂർണമായും ഉൻമൂലനം ചെയ്യാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. ബുധനാഴ്ച അമേരിക്കയിൽ 2,528 പേർ മരിക്കുകയും 25,459 പുതിയ രോഗികളുമുണ്ടായി. ചൊവ്വാഴ് 2,350 പേർ മരിക്കുകയും 24,798 പുതിയ രോഗികൾ ഉണ്ടാകുകയും ചെയ്തു. അതെ സമയം ഒന്നുമുതൽ നാലുവരെ മരണ സംഖ്യ നേർ പകുതിയോ അതിലും കുറവോ ആയിരുന്നു. മേയ് ഒന്ന് മുതൽ നാലുവരെ അമേരിക്കയിലെ മരനിരക്ക് ബ്രാക്കറ്റിൽ പുതിയ കേസുകൾ മേയ് ഒന്ന് 1,897 (36,007), മേയ് രണ്ട് 1,691(29,744) മേയ് മൂന്ന് 1,53(27,384), മേയ് നാല് 1,324(24,713).ഏപ്രിൽ മാസത്തിലാണ് അമേരിക്കയിൽ ഇതുവരെ ഏറ്റവും കൂടിയ മരണനിരക്ക് രേഖപ്പെടുത്തിയത്. ഏപ്രിൽ 15 നു ശേഷം ശരാശി മരണനിരക്ക് ദിവസേന 2000 നു മുകളിലായിരുന്നു. എന്നാൽ മേയ് ഒന്ന് മുതൽ മരണസംഖ്യ കുത്തനെ ഇടിഞ്ഞു.മേൽ സൂചിപ്പിച്ച കണക്കുകൾ പ്രകാരം കൊറോണ വൈറസിനെക്കുറിച്ച് പഠനം നടത്തുന്ന ദേശീയ തലത്തിലുള്ള വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക്ക് ഫോഴ്‌സ് ഉൾപ്പെടെയുള്ളവർ തുടർച്ചയായ കുറവുകൾ മരണനിരക്കിൽ വന്നതിനാൽ രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഗ്രാഫ് താഴോട്ടാണെന്നു അപഗ്രഥിച്ചു. ഇതു തീർത്തും തെറ്റായ അപഗ്രഥനമായിരുന്നുവെന്നു വേണം കരുതാൻ . കാരണം കൊറോണവൈറസിന്‍റെ കാര്യത്തിൽ വെറും നാലു ദിവസത്തെ മരണ നിരക്കുകൊണ്ടു വിധിയെഴുതാൻ മാത്രം വളർന്നിട്ടില്ല നമ്മുടെ ശാസ്ത്രലോകം. കൊറോണ രോഗത്തിന്‍റെ വ്യക്തമായ സ്വഭാവം (CHARACTERISTICS)എന്തെന്ന് വൈദ്യശാത്രത്തിന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.അതൊന്നും മുഖവിലക്കെടുക്കാതെ ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, കണക്ടിക്കട്ട്, മസാച്യുസെസ് തുടങ്ങിയ സ്റ്റേറ്റുകളിൽ ലോക്ക് ഡൗൺ നിയന്ത്രണം ഇളവ് വരുത്തുന്നതിനുള്ള മാനദന്ധമായി ഈ മരണനിരക്കിനെയല്ല കാണേണ്ടത്. കേസുകളുടെ എണ്ണത്തെ മാനദന്ധമാക്കിവേണം ഇത്തരം നടപടികൾ എടുക്കേണ്ടത്. ഈ കണക്കുകൾ സൂക്ഷ്‌മമായി പരിശോധിച്ചാൽ എങ്ങനെ മരണസംഖ്യ കൂടി എന്നറിയാം. ഏപ്രിൽ 30 വരെ ശരാശരി പുതിയ രോഗികളുടെ എണ്ണം പ്രതിദിനം 25,000 വീതമായിരുന്നു. ജനുവരി ഒന്നിന് രോഗികളുടെ എണ്ണം പെട്ടെന്ന് 36,000 മായി തുടർന്നുള്ള ദിവസങ്ങളിൽ കുറഞ്ഞുവെങ്കിലും ശരാശരി രോഗികളുടെ എണ്ണം 27,000 നു മുകളിലായിരുന്നു. ഇതിനു മുൻപും മരണസംഖ്യ കുറഞ്ഞിരുന്നപ്പോൾ പുതിയ രോഗികളുടെ എന്നതിൽ കാര്യമായ വർധനവ് ഉണ്ടായിരുന്നു. മരണസംഖ്യയിലെ ഏറ്റക്കുറച്ചിലുകൾ കഴിഞ്ഞമാസവും നാം കണ്ടതാണ്. ഇതിനിടെ ഈ മാസം അവസാനത്തോടെ രാജ്യത്തെ മരണ നിരക്ക് പ്രതിദിനം 3000 കടക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് പ്രഖ്യപിച്ചിരുന്നു. അതിനു ആക്കം കൂട്ടുന്നതാണ് പെട്ടെന്നുണ്ടായ മരനിരക്കിലെ ഉയർച്ച. രാജ്യത്തെ പുതിയ ഹോട്ട് സ്പോട്ടുകളിലാണ് മരണനിരക്ക് കൂടിവരുന്നത്. കഴിഞ്ഞ മാസം ന്യൂയോർക്ക്, ന്യൂജേഴ്‌സി, മിഷിഗൺ, മസാച്യുസെസ്, ലൂസിയാന, കണക്ടിക്കട്ട്, ഇല്ലിനോയിസ് എന്നിവിടങ്ങളിലായിരുന്നു കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ പുതിയ ഹോട്ട് സ്പോട്ടുകളായ പെൻസിൽവാനിയ, ടെക്സസ്, മേരിലാൻഡ്, ഒഹായോ, ഫ്ലോറിഡ, അരിസോണ, മിനിസോട്ട, കൊളറാഡോ,വിർജീനിയ, ഇൻഡ്യാന തുടങ്ങിയ ഇതര സ്റ്റേറ്റുകളിലേക്കും രോഗവ്യാപനവും മരണസംഖ്യയും ഉയർന്ന നിരക്കിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മരണസംഖ്യ മുക്കാൽ ലക്ഷത്തിനോടടുക്കുന്ന അമേരിക്ക കഴിഞ്ഞ ആഴ്ച്ച കടന്നുപോയത് ഓരോ ദിവസവും മരണസംഖ്യയുടെ ഏറ്റക്കുറച്ചിലുകളിലൂടെതന്നെയാണ്.അമേരിക്കയിൽ പ്രധാന പ്രഭവ കേന്ദ്രമായിരുന്ന ന്യൂയോർക്കിൽ മരണംസംഖ്യ കുറഞ്ഞു വരികയും ന്യൂജേഴ്‌സി ഒന്നാം സ്ഥാനത്ത് എത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ഇന്നലെ ഒഴികെ കഴിഞ്ഞ നാലു ദിവസങ്ങളിലായി ന്യൂജേഴ്‌സിയാണ് മരണനിരക്കിൽ ന്യൂയോർക്കിനെക്കാൾ മുന്നിൽ.ന്യൂയോർക്കിനെ പിന്നിലായി ന്യൂജേഴ്‌സി മൂന്നു നാൾ നിലകൊണ്ടപ്പോൾ ചൊവാഴ്ച്ച അപ്രതീക്ഷിതമായി പെൻസിൽവാനിയയിൽ മരണ നിരക്ക് കുത്തനെ ഉയർന്ന് രാജ്യത്ത് ഒന്നാം സഥാനത്തെത്തി. ബുധനാഴ് വീണ്ടും ന്യൂജേഴ്‌സി മരണനിരക്കിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. ആകെ മരണസംഖ്യ 26,000 അടുക്കുന്ന ന്യൂയോർക്കിൽ...

Read More

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ ഡോക്ടറും ഭാര്യയും മരിച്ചു

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച്‌ ഡല്‍ഹിയില്‍ ഡോക്ടറും ഭാര്യയും മരിച്ചു. ജഹാഗീര്‍ പുരിയില്‍ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്ക് നടത്തിയിരുന്ന റിപ്പോണ്‍ മാലികും ഭാര്യയുമാണ് മരിച്ചത്. അതേസമയം ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5532 ആയി ഉയര്‍ന്നു. 65 പേരാണ് മരിച്ചത്. മഹാരാഷ്ട്രയും ഗുജറാത്തും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്...

Read More

കോവിഡ് ബാധിച്ച്‌ സൗദിയില്‍ ഇന്ന് മരിച്ചത് ഒന്‍പത് പ്രവാസികള്‍

റിയാദ് : കൊറോണ വൈറസ് ബാധിച്ച്‌ സൗദി അറേബ്യയില്‍ ഇന്ന് മരിച്ചത് ഒന്‍പത് പ്രവാസികളും ഒരു സൗദി പൗരനും. ഇതോടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 209 ആയി. മക്കയില്‍ അഞ്ചും ജിദ്ദയില്‍ രണ്ടും റിയാദ്, മദീന, ഖോബാര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. 1015 പേര്‍ക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 7,798 ആയി. 1793 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 33,731 ആയി. പുതിയ രോഗികളില്‍ 83 ശതമാനം പുരുഷന്മാരും 17 ശതമാനം സ്ത്രീകളുമാണ്. ഇതില്‍ 25 ശതമാനം സൗദികളും 75 ശതമാനം വിദേശികളുമാണ്. അഞ്ച് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിര്‍ന്നവരുമാണ്. ചികിത്സയില്‍ കഴിയുന്ന 25714 ആളുകളില്‍ 145 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ...

Read More

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൃശൂര്‍ ജില്ലയിലെത്തിയത് 421 പേര്‍

തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നോര്‍ക്ക വഴി അപേക്ഷിച്ചവരില്‍ 421 പേര്‍ ജില്ലയിലെത്തി. വാളയാര്‍ വഴി വരുന്നവരെ ചെക്ക് പോസ്റ്റില്‍ ആരോഗ്യ സംഘം പരിശോധന നടത്തിയതിന് ശേഷമാണ് 14 ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. 60 വയസ്സിന് മുകളിലുള്ളവര്‍, 14 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഗര്‍ഭിണികളുടെ കൂടെയുള്ളവര്‍ എന്നിവര്‍ക്ക് വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഉണ്ടെങ്കില്‍ സ്വന്തം വാഹനത്തില്‍ വീട്ടില്‍ പോകാവുന്നതാണ്. ബാക്കിയുള്ളവരെ കുട്ടനെല്ലൂര്‍ പി.സി തോമസിന്റെ ഹോസ്റ്റലില്‍ ക്വാറന്റൈന്‍ ചെയ്തു. ജില്ലയിലെ എല്ലാ താലൂക്കുകളിലും കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുന്നംകുളം, തൃശൂര്‍, ചാലക്കുടി, തലപ്പള്ളി, ചാവക്കാട്, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ തുടങ്ങിയ ഏഴ് താലൂക്കുകളിലാണ് കോവിഡ് സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരെ നീരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തും. ഇതര സംസ്ഥാനത്ത് നിന്ന് തൃശൂര്‍ താലൂക്കിലേക്ക് 15, കുന്ദംകുളം -32, മുകുന്ദപുരം 53 ,കൊടുങ്ങല്ലുര്‍ 34, ചാവക്കാട് 52, ചാലക്കുടി 50, തലപ്പിള്ളി 43 എന്നിങ്ങനെയാണ് ജില്ലയില്‍ എത്തിയവര്‍. ഇതില്‍ 12 പേര്‍ റെഡ് സോണില്‍ നിന്ന്...

Read More