Author: George Kakkanatt

എലിസബത്ത് പാലക്കത്തടം (70) ടെക്‌സസില്‍ നിര്യാതയായി

ഓസ്റ്റിന്‍, ടെക്‌സസ്: മലങ്കര ആര്‍ച്ച് ഡയോസിസ് മുന്‍ ട്രഷറര്‍ ജോസ് പാലക്കത്തടത്തിന്റെ ഭാര്യ എലിസബത്ത് പാലക്കത്തടം (70) നിര്യാതയായി. രണ്ടു മക്കളുണ്ട്. ന്യു യോര്‍ക്ക് റോക്ക് ലാന്‍ഡിലുള്ള ഫാ. മാത്യു തോമസ് (ജോയി അച്ചന്‍) സഹോദരനാണ്. കുടുംബം ന്യു യോര്‍ക്കില്‍ നിന്നു ഓസ്റ്റിനിലേക്കു താമസം മാറ്റിയതാണ്. ഇപ്പോള്‍ ഓസ്റ്റിനിലെ സെന്റ് തോമസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. ഏതാനും വര്‍ഷമായി...

Read More

ഗുജറാത്തില്‍ കോവിഡ് ബാധിതര്‍ 7000 കടന്നു; ഇന്ന് മരിച്ചത് 29 പേര്‍; സൂറത്തില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഏഴായിരം കന്നു. 24 മണിക്കൂറിനിടെ ഗുജറാത്തില്‍29 പേര്‍ മരിച്ചു. പുതുതായി 388 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 7013 ആയി. ഇതുവരെ രോഗമുക്തരായത് 1709 പേരാണ്. മരിച്ചവരുടെ എണ്ണം 425 അയി. രോഗികളുടെ വ്യാപനം കണക്കിലെടുത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ 1,362 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥീരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 18,120 ആയി. ധാരാവിയില്‍ മാത്രം ഇന്ന് പുതുതായി 50 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ കോവിഡ് ബാധിതര്‍ 783 ആയി. മുംബൈ സെന്‍ട്രല്‍ ജയിലില്‍ നാല്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ജയില്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നാല്‍പ്പത്തിയഞ്ചുകാരന് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 800 പേര്‍ക്ക് മാത്രം താമസസൗകര്യമുളള ജയിലില്‍ 2,700 തടവുകാരാണ്...

Read More

ഒമാനില്‍ വാഹനാപകടം : പ്രവാസി മലയാളി മരണപ്പെട്ടു

മസ്‌ക്കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുദീപ് ആണ് സൊഹാറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. മസ്‌ക്കറ്റ് അസൈബയിലുള്ള ഫ്യൂച്ചര്‍ ടെക്നിക്കല്‍ ട്രേഡിങ്ങ്, അവരുടെ തന്നെ ബ്രൈറ്റ് ഹോം എന്നീ സ്ഥാപനങ്ങളിലാണ് ജോലി നോക്കിയിരുന്നു. അടുത്തിടെയാണ് ഇവരുടെ തന്നെ സൊഹാറിലുള്ള ഫ്യൂച്ചര്‍ ടെക്നിക്കല്‍ ട്രേഡിങ്ങിലേക്ക് മാറിയത്. 12 വര്‍ഷത്തോളമായി സുധീപ് ഓമനിലാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ഒപ്പം ജോലി ചെയ്യുന്നവര്‍...

Read More

കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ 21 കാരി കിണറ്റില്‍ മരിച്ചനിലയില്‍

തിരുവല്ല • കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ 21 കാരി മഠത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലിയേക്കര ബസേലിയന്‍ സിസ്​റ്റേഴ്​സ്​ മഠത്തിലാണ് സംഭവം. വിദ്യാര്‍ഥിനിയായ ചുങ്കപ്പാറ സ്വദേശിനി ദിവ്യയാണ്​ (21) മരിച്ചത്. ഇവര്‍ കന്യസ്​ത്രീയാകാനുള്ള പരിശീലനത്തിലായിരുന്നു. പോലീസെത്തി ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക്...

Read More

‘വ​ന്ദേ​ഭാ​ര​ത്’, പ്രവാസികളുമായി കൊച്ചിയിലെത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറത്തുന്നത് മലയാളികള്‍

കോട്ടയം: ലോക്ക്ഡൗണ്‍ കാലത്ത് വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി ആദ്യ വിമാനങ്ങള്‍ ഇന്ന് കൊച്ചിയില്‍ പറന്നിറങ്ങും. അബുദാബി, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ പറത്തുന്നത് മലയാളികള്‍. കാഞ്ഞിരപ്പള്ളി കുന്നപ്പള്ളി ക്യാപ്റ്റന്‍ ആല്‍ബി തോമസ്(33) ആണ് ഖത്തര്‍ വിമാനം പറത്തുന്നത്. എറണാകുളം സ്വദേശി ക്യാപ്റ്റന്‍ റിസ്വിന്‍ നാസര്‍ (26) ആണ് അബുദാബി വിമാനം പറത്തുന്നത്. കേരള കോണ്‍ഗ്രസ് നേതാവ് തോമസ് കുന്നപ്പള്ളിയുടെയും എല്‍സമ്മയുടെയും പുത്രനാണ് ആല്‍ബി തോമസ്. എറണാകുളം ചുള്ളിക്കല്‍ തറപ്പറന്പില്‍ മുഹമ്മദ് നാസറിന്‍റെയും ജിലൂനയുടെയും പുത്രനാണ് റിസ്വിന്‍. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൈലറ്റുമാര്‍ക്കും എയര്‍ഹോസ്റ്റസ്, എയര്‍ ബോയ്സ് ടീമിലെ 12 പേര്‍ക്കും കോവിഡ് പ്രാഥമിക പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇരു വിമാനങ്ങളിലെയും ജീവനക്കാരും മലയാളികളാണ്. കോവിഡ് പ്രതിരോധ സ്യൂട്ട് ധരിച്ചാണ് പൈലറ്റുമാര്‍ വിമാനം പറത്തുക. യാത്രക്കാര്‍ പ്രവേശിക്കും മുന്‍പ് പൈലറ്റ്മാര്‍ കോക്പിറ്റില്‍ കാബിന്‍ അടച്ചു സുരക്ഷിതരായിരിക്കും. അതീവ ജാഗ്രതയോടെയാണ്‌ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുക. മലയാളികള്‍ നയിക്കുന്ന വിമാന ടീമിന് ജില്ലാ കളക്ടര്‍ ആശംസകള്‍...

Read More