Author: George Kakkanatt

നാ​ടി​ന്‍റെ ക​രു​ത​ലി​ലേ​ക്ക്…; യു​എ​ഇ​യി​ല്‍​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വി​മാ​ന​ങ്ങ​ള്‍ പു​റ​പ്പെ​ട്ടു

അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളു​മാ​യു​ള്ള വി​മാ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. അ​ബു​ദാ​ബി​യി​ല്‍​നി​ന്നും ദു​ബാ​യി​ല്‍​നി​ന്നു​മാ​ണ് മ​ല​യാ​ളി​ക​ളു​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ള്‍ പു​റ​പ്പെ​ട്ട​ത്. അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് 181 യാ​ത്ര​ക്കാ​രു​മാ​യി എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം തി​രി​ച്ച​ത്. ദു​ബാ​യി​ല്‍ നി​ന്ന് ക​രി​പ്പൂ​രേ​ക്കു​ള്ള വി​മാ​ന​ത്തിലും 177 പേ​രാ​ണ് ഉ​ള്ള​ത്. യാ​ത്ര​ക്കാ​രി​ല്‍ ആ​ര്‍​ക്കും കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​ന്നു ഉ​ച്ച​യ്ക്കാ​ണ് ര​ണ്ടു വി​മാ​ന​ങ്ങ​ള്‍ യു​എ​ഇ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. രാ​ത്രി 9.40ന് ​പ്ര​വാ​സി​ക​ളു​ടെ ആ​ദ്യ സം​ഘം കേ​ര​ള​ത്തി​ലെ​ത്തും. അ​ബു​ദാ​ബി​യി​ല്‍​നി​ന്നും കൊ​ച്ചി​യി​ലാ​ണ് ആ​ദ്യ സം​ഘം എ​ത്തു​ന്ന​ത്. ദു​ബാ​യി​ല്‍​നി​ന്നു​ള്ള വി​മാ​നം രാ​ത്രി 10.40ന് ​ക​രി​പ്പൂ​രി​ലെ​ത്തും. പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും സംസ്ഥാനത്ത്...

Read More

ക്വാറന്റൈന്‍ ഉത്തരവില്‍ വീണ്ടും തിരുത്തല്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് തിരികെയെത്തുന്ന പ്രവാസികളില്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം സര്‍ക്കാര്‍ നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ഉത്തരവ് തിരുത്തി സര്‍ക്കാര്‍. ജില്ലാ ഭരണകൂടം നിശ്ചയിക്കുന്ന സ്ഥലങ്ങളിലാണ് ഇവര്‍ കഴിയേണ്ടത്. യാത്ര പുറപ്പെട്ട സ്ഥലത്ത് നിന്ന് കൊവിഡ് പരിശോധന നടത്തുകയും നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തവര്‍ ഏഴ് ദിവസം ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് നിരീക്ഷണത്തില്‍ കഴിയണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ഇവര്‍ക്ക് ഏഴ് ദിവസം കഴിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങാം. പിന്നീടുള്ള ഏഴ് ദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. കേന്ദ്രത്തില്‍ നിന്നും ആശയ വ്യക്തത വരുത്തിയ ശേഷമാണ് പുതിയ ഉത്തരവ് ഇറക്കിയത്. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഏഴ് ദിവസം ഹോം ക്വാറന്റൈന്‍ എന്നാണ് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചത്. ഇന്നലെ രാത്രി പുറത്തിറങ്ങിയ ഉത്തരവില്‍ 14 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ ക്വാറന്റൈന്‍ എന്ന് പറഞ്ഞു. ഇന്ന് രാവിലെ ചീഫ് സെക്രട്ടറി ഏഴ് ദിവസം ഹോം ക്വാറന്റൈന്‍ ആണെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫലത്തില്‍ വിദേശത്ത് നിന്ന് തിരികെ വരുന്ന എല്ലാവരും ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാറിന്റെ ക്വാറന്റൈനില്‍ കഴിയണം. യാത്ര പുറപ്പെടുന്നതിന് മുന്‍പ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചവരും ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍...

Read More

അടച്ചു പൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 2088 പേര്‍

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാലത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2052 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2088 പേരാണ്. 1221 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1517 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 62, (48 പേരെ അറസ്റ്റ് ചെയ്തു, 22 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) തിരുവനന്തപുരം റൂറല്‍ – 234, (240 പേരെ അറസ്റ്റ് ചെയ്തു, 128 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കൊല്ലം സിറ്റി – 256, (273 പേരെ അറസ്റ്റ് ചെയ്തു, 174 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കൊല്ലം റൂറല്‍ – 106, (113 പേരെ അറസ്റ്റ് ചെയ്തു, 88 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) പത്തനംതിട്ട – 71, (96 പേരെ അറസ്റ്റ് ചെയ്തു, 25 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) ആലപ്പുഴ – 270, (280 പേരെ അറസ്റ്റ് ചെയ്തു, 204 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കോട്ടയം – 40, (57 പേരെ അറസ്റ്റ് ചെയ്തു, 6 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) ഇടുക്കി – 166, (100 പേരെ അറസ്റ്റ് ചെയ്തു, 80 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) എറണാകുളം സിറ്റി – 16, (37 പേരെ അറസ്റ്റ് ചെയ്തു, 1 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) എറണാകുളം റൂറല്‍ – 120, (124 പേരെ അറസ്റ്റ് ചെയ്തു, 60 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) തൃശൂര്‍ സിറ്റി – 104, (120 പേരെ അറസ്റ്റ് ചെയ്തു, 84 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) തൃശൂര്‍ റൂറല്‍ – 68, (78 പേരെ അറസ്റ്റ് ചെയ്തു, 40 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) പാലക്കാട് – 93, (110 പേരെ അറസ്റ്റ് ചെയ്തു, 60 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) മലപ്പുറം – 82, (113 പേരെ അറസ്റ്റ് ചെയ്തു, 45 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കോഴിക്കോട് സിറ്റി – 83, (83 പേരെ അറസ്റ്റ് ചെയ്തു, 70 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കോഴിക്കോട് റൂറല്‍ – 32, (3 പേരെ അറസ്റ്റ് ചെയ്തു, 28 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) വയനാട് – 80, (16 പേരെ അറസ്റ്റ് ചെയ്തു, 46 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കണ്ണൂര്‍ – 155, (162 പേരെ അറസ്റ്റ് ചെയ്തു, 53 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കാസര്‍ഗോഡ് – 14, (35 പേരെ അറസ്റ്റ് ചെയ്തു, 7 വാഹനങ്ങള്‍...

Read More

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 508 പേര്‍ക്ക്; രോഗബാധിതര്‍ 5,409 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 5,409 ആയി ഉയര്‍ന്നു. മരണം 37 ആയി. വ്യാഴാഴ്ച സംസ്ഥാനത്ത് പുതുതായി 508 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും രണ്ട് പേര്‍ മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറെയും കോവിഡ് വ്യാപന മേഖലയായ ചെന്നൈ കോയമ്ബേട് മാര്‍ക്കറ്റുമായി ബന്ധമുള്ളവരാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ചികിത്സയിലുള്ള 31 പേര്‍ വ്യാഴാഴ്ച രോഗമുക്തരായി. ഇതുവരെ 1,547 പേരാണ് സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3,825 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 2647 പേര്‍. കടലൂരില്‍ 356 പേര്‍ക്കും അരിയാലൂരില്‍ 245 പേര്‍ക്കും വൈറസ്...

Read More

കോവിഡ് 19 : ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക കൗണ്ടര്‍

കൊല്ലം: കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗുരുതരമായ അസുഖമുളളവര്‍ എന്നിവര്‍ക്കായി ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേകം കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കൊല്ലം റൂറലിലെ ആര്യങ്കാവ് ചെക്ക്‌പോസ്റ്റിലാണ് പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച്‌ കൗണ്ടറില്‍ ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക കൗണ്ടര്‍ സംവിധാനമൊരുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തിരുവനന്തപുരം റൂറലിലെ അമരവിള, കൊല്ലം റൂറലിലെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാര്‍, വയനാട്ടിലെ മുത്തങ്ങ, കാസര്‍കോട്ടെ തലപ്പാടി എന്നീ ചെക്ക്‌പോസ്റ്റുകളിലാണ് പ്രത്യേക കൗണ്ടര്‍ സംവിധാനം...

Read More