Author: George Kakkanatt

മരണമേറി, രോ​ഗികളും; പ്രതിരോധ നടപടി കര്‍ക്കശമാക്കി സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണവും രോഗികളുടെ എണ്ണവും ഏറുന്നു. 24 മണിക്കൂറില് 773 പുതിയ രോഗികളും 35 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആകെ രോഗികള്‍ 5274. മരണം 149. എന്നാല്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുപ്രകാരം രോ​ഗികള് 5689 ആയി. മരണം 181ഉം. പരിശോധന 1,21,271 ലേക്ക് ഉയര്‍ന്നതായി ഐസിഎംആര്‍ അറിയിച്ചു. ചൊവ്വാഴ്ചവരെ 1,14,015 ആയിരുന്നു. ഒരു ദിവസം കൊണ്ടുള്ള വര്‍ധന 7256 മാത്രം. എന്നാല്‍ രോ​ഗ പരിശോധനകള്‍ക്ക് പ്രതീക്ഷിച്ച വേഗം കൈവരിക്കാനായിട്ടില്ല. ബുധനാഴ്ച മഹാരാഷ്ട്രയില്‍ ഒമ്പതും മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു. 117 പുതിയ സ്ഥിരീകരണം വന്നതോടെ മഹാരാഷ്ട്രയില്‍ രോ​ഗികള് 1135 ആയി, മരണം 72 ഉം. മുംബൈയില്‍ മാത്രം രോഗികള്‍ 696. മഹരാഷ്ട്രയില്‍ ബുധനാഴ്ചയുണ്ടായ മരണങ്ങളില്‍ എട്ടും പുണെയിലാണ്. പുണെയില്‍ സമൂഹ വ്യാപനം ഭയക്കുന്നതായി കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. മൂന്നാഴ്ചത്തെ അടച്ചിടല്‍ തീരാന് ആറുദിനം മാത്രം ശേഷിക്കെ പല സംസ്ഥാനങ്ങളും പ്രതിരോധ നടപടി കര്‍ക്കശമാക്കി. യുപിയില്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയടക്കം 15 ജില്ലയില് 15 വരെ പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. അഞ്ചിലധികം ഹോട്ട്സ്പോട്ടുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ട ജില്ലകളിലാണ് സമ്ബൂര്‍ണ അടച്ചിടല്‍. മധ്യപ്രദേശില്‍ എസ്മ പ്രഖ്യാപിച്ചു. മുംബൈ, പുണെ നഗരങ്ങളില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ അറസ്റ്റുചെയ്യാന് നിര്ദേശിച്ചു. ഡല്‍ഹിയിലും മാസ്ക്...

Read More

കോവിഡ് ചികിത്സക്ക് ഫലപ്രദമെന്ന് കണ്ടെത്തിയ ഹൈഡ്രോക്സി ക്ലോറോക്വിന്‍ : ഇന്ത്യ തന്നെ ലോകജേതാവും താരവും

ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്ന് ലോകം വിലയിരുത്തുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് സംഭരണത്തില്‍ ഇന്ത്യ തന്നെ ജേതാവ്.മരുന്നിന്റെ ശേഖരത്തില്‍ ഏറ്റവും സുരക്ഷിതമായ നിലയിലാണ് ഇന്ത്യ. ലോകവിപണിയിലെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലെ മൂന്ന് മുന്‍നിര കമ്ബനികള്‍. 30 ദിവസത്തിനുള്ളില്‍ 40 ടണ്‍ മരുന്ന് (200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകള്‍) ഉല്‍പാദിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കു സ്വന്തം.ഒരു കോവിഡ് രോഗി ഒരു കോഴ്സില്‍ 200 മില്ലിഗ്രാമിന്റെ 14 ഗുളികകളാണ് കഴിക്കേണ്ടി വരിക. അതായത് ഇന്ത്യയുടെ ഒരു മാസത്തെ ഉല്‍പാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദപ്പെടുത്താന്‍ സാധിക്കും. ഇപ്ക ലബോറട്ടറീസ് (മുംബൈ), സൈഡസ് കാഡില (അഹമ്മദാബാദ്), വാല്ലസ് ഫാര്‍മസ്യൂട്ടിക്കല്‍സ് (ഗോവ) എന്നീ കമ്ബനികളാ‍ണ് പ്രധാനമായും ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉല്‍പാദിപ്പിക്കുന്നത്.അപൂര്‍വമായി മാത്രം ഉപയോഗിക്കാറുള്ള ഈ മരുന്നിന് കോവി‍‍ഡ്-19 പൊട്ടിപ്പുറപ്പെട്ടതോടെയാണ് കൂടുതല്‍ ആവശ്യക്കാരെത്തിയത്. ഉത്തരേന്ത്യയിലെ ചില ഡോക്ടര്‍മാരുടെ വാട്സാപ് സന്ദേശങ്ങള്‍ കൂടി വന്നതോടെ പണക്കാര്‍ വ്യാപകമായി മരുന്ന് വാങ്ങിക്കൂട്ടാന്‍ തുടങ്ങി. മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞിരുന്നത്രയും മരുന്ന് ഒരു ദിവസം കൊണ്ട് ചെലവാകുന്ന സ്ഥിതിയിലെത്തി. ഇതോടെയാണ് മാര്‍ച്ച്‌ അവസാനത്തോടെ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഷെഡ്യൂള്‍ എച്ച്‌-1 വിഭാഗത്തില്‍ പെടുത്തിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇപ്പോള്‍ മരുന്ന് വില്‍ക്കാന്‍ സാധിക്കാതായി.കേരളവും മരുന്ന് സ്റ്റോക്കിന്റെ കാര്യത്തില്‍ സുരക്ഷിതമാണ്. കേരളത്തി‍ന് കേന്ദ്രം അനുവദിച്ച 11.5 ലക്ഷം ഗുളികകള്‍ കൂടിയായതോടെ മൊത്തം 14 ലക്ഷം ഗുളികകളുടെ ശേഖരം സംസ്ഥാനത്തുണ്ട്. ഒരു ലക്ഷം രോഗികള്‍ക്ക് ഉപയോഗിക്കാം. ഇതിനു പുറമേ, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന് മരുന്ന് നിര്‍മാണത്തിനു വേണ്ട ലൈസന്‍സ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതിനാല്‍, അനാവശ്യമായി അസംസ്കൃത വസ്തുക്കള്‍ സംഭരിക്കുന്നത് പാഴാകുമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് വേണ്ടെന്നു...

Read More

കോവിഡ്-19: കോഴിക്കോട് ജില്ലയില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി 2100 പേര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ജില്ലയില്‍ ഇന്നലെ 2100 പേര്‍ വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 2624 ആയി. നിലവില്‍ ആകെ 20,049 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. മെഡിക്കല്‍ കോളേജിലുള്ള 22 പേരും ബീച്ച്‌ ആശുപത്രിയിലുള്ള രണ്ടു പേരുമുള്‍പ്പെടെ ആകെ 24 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 പേരെ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ജില്ലയില്‍ ഇന്നലെ പുതുതായി ആര്‍ക്കുംതന്നെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ആകെ കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ അഞ്ച് പേര്‍ രോഗമുക്തരായതിനാല്‍ ഏഴ് പേരാണ് ജില്ലയില്‍ ചികിത്സയില്‍ അവശേഷിക്കുന്നത്. ഇതുകൂടാതെ രണ്ട് ഇതര ജില്ലക്കാരും ചികിത്സയിലുണ്ട്. ഇന്നലെ 16 സ്രവസാമ്ബിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 417 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 384 എണ്ണത്തിന്റെ ഫലം ലഭിച്ചു. 369 എണ്ണം നെഗറ്റീവാണ്. 33 പേരുടെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കണ്‍ട്രോള്‍ സെല്ലുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ നടത്തിയ അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, അഡീഷണല്‍ ഡി.എം.ഒ. ഡോ. ആശാദേവി, ഡി.പി.എം. ഡോ. നവീന്‍.എ. തുടങ്ങിയവര്‍ പങ്കെടുത്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 15 പേര്‍ക്ക് ഇന്നലെ കൗണ്‍സലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 1718 പേര്‍ ഫോണിലൂടെ സേവനം തേടി. സോഷ്യല്‍ മീഡിയ വഴിയുള്ള ബോധവല്‍ക്കരണം തുടര്‍ന്ന് വരുന്നു. വാട്‌സാപ്പിലൂടെയും എന്‍.എച്ച്‌.എം, മാസ്മീഡിയ വിംഗ് കോഴിക്കോട് ഫേസ്ബുക്ക് പേജിലൂടെയും, കൊറോണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ഇന്നലെ ജില്ലയില്‍ 4248 സന്നദ്ധസേനാ പ്രവര്‍ത്തകര്‍ 8164 വീടുകള്‍ സന്ദര്‍ശിച്ച്‌ ബോധവല്‍ക്കരണം നടത്തി. പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത നാദാപുരത്ത് ഇ.കെ. വിജയന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തല അവലോകന യോഗം നടത്തി. പഞ്ചായത്ത് അംഗങ്ങളും ആരോഗ്യ വകുപ്പ് ജീവനക്കാരും പങ്കെടുത്തു. നാദാപുരം താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആരോഗ്യ വകുപ്പിലെയും പോലീസ് വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍...

Read More

വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ യ​മ​നി​ല്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി ഹൂ​തി​ക​ള്‍

സ​ന: യ​മ​നി​ല്‍ ഹൂ​തി​വി​മ​ത​രു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ന് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് സൗ​ദി സ​ഖ്യം വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി ഹൂ​തി​ക​ള്‍. വ​ട​ക്ക​ന്‍ യ​മ​നി​ലെ മാ​രി​ബ് ന​ഗ​ര​ത്തി​ലാ​ണ് ഹൂ​തി​ക​ള്‍ ബാ​ല​സ്റ്റി​ക് മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പ​നം വ​ന്ന മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ലാ​ണ് ഹൂ​തി​ക​ളു​ടെ പ്ര​കോ​പ​നം. സൗ​ദി സ്റ്റേ​റ്റ് ടെ​ലി​വി​ഷ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. യ​മ​ന്‍ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ സ​ന​യി​ല്‍ നി​ന്ന് 120 കി​ലോ​മീ​റ്റ​ര്‍ മാ​ത്രം ദൂ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന മാ​രി​ബ് ന​ഗ​രം.​വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് സൗ​ദി സ​ഖ്യം പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ര്‍​ത്ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​ത്. കാ​റോ​ണ വൈ​റ​സ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ല്ലാ ത​ര​ത്തി​ലു​ള്ള ശ​ത്രു​ത​യും പോ​രാ​ട്ട​ങ്ങ​ളും അ​വ​സാ​നി​പ്പി​ച്ച്‌ വൈ​റ​സി​നെ നേ​രി​ട​ണ​മെ​ന്നു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ആ​ഹ്വാ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വെ​ടി​നി​ര്‍​ത്ത​ല്‍...

Read More

രോ​ഗവിമുക്തയായി, ഇനി നിയമനടപടി; കനിക കപൂറിനെ പോലീസ് ചോദ്യം ചെയ്യും

കൊ റോണ ബാധയില്‍ നിന്ന് വിമുക്തയായ ​ഗായിക കനിക കപൂറിനെ ലക്നൗ പൊലീസ് ചോ​ദ്യം ചെയ്യും. ആശുപത്രിയില്‍ നിന്ന് കനിക നേരേ വീട്ടിലേക്കാണ് പോയത്. 14 ദിവസത്തെ സമ്ബര്‍ക്കവിലക്കിന് ശേഷമായിരിക്കും കനികയെ ചോദ്യം ചെയ്യുക. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആറാമത്തെ പരിശോധനയിലാണ് കനികയുടെ ഫലം നെ​ഗറ്റീവായത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269, 270 പ്രകാരമാണ് കനികയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രോഗവിവരം മറച്ചുവെച്ച്‌ പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് കേസ്. മാര്‍ച്ച്‌ 20നാണ് കനികയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ലണ്ടനില്‍ നിന്നെത്തിയ കനിക മൂന്ന് ചടങ്ങുകളില്‍ പങ്കെടുത്തു. ഗായികയുടെ പിതാവിന്റെ മൊഴി പ്രകാരം ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛന്‍ പോലീസിനോടു പറഞ്ഞത്. തുടര്‍ന്ന് ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച്‌ അന്വേഷിക്കാന്‍ ലക്നൗ ജില്ലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തു. ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്ബരയ്ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത് കനിക കപൂര്‍ തങ്ങിയ അതേ ഹോട്ടലിലായിരുന്നുവെന്നും തുടര്‍ന്ന് പോലീസ് കണ്ടെത്തി. 269 പ്രകാരം കൊവിഡ് 19 സംശയിച്ച്‌ നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാല്‍ അവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ നല്‍കുകയും പിഴ ഈടാക്കുകയും...

Read More