Author: George Kakkanatt

നിലവാരമില്ല; ചൈനയില്‍ നിന്ന് വാങ്ങിയ മാസ്‌ക്കുകളും പരിശോധനാ കിറ്റുകളും തിരിച്ചയച്ച്‌ രാജ്യങ്ങള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാനും രോഗം പകരാതിരിക്കാനും അത്യാവശ്യം വേണ്ടവയാണ് മാസ്‌ക്കുകളും സുരക്ഷാ വസ്ത്രങ്ങളും. വിപണി മുന്നില്‍ കണ്ട് വിവിധ രാജ്യങ്ങളിലേത്ത് ചൈന മാസ്‌ക്കുകള്‍ കയറ്റി അയയ്ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നെത്തിയ മാസ്‌ക്കുകള്‍ നിലവാരം പുലര്‍ത്തുന്നവയല്ലെന്ന് ആരോപിച്ച്‌ പല രാജ്യങ്ങളും അവ തിരിച്ചയ്ക്കുകയാണ്. 20 ലക്ഷത്തോളം സര്‍ജിക്കല്‍ മാസ്‌ക്കുകളും 230,000 റെസ്പിരേറ്ററി മാസ്‌ക്കുകളുമാണ് ചൈനയില്‍നിന്ന് ഫിന്‍ലാന്‍ഡിലേക്ക് എത്തിയത്. ഇവ തങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്നാണ് ഫിന്‍ലാന്‍ഡ് അധികൃതര്‍ പറയുന്നത്. ആശുപത്രികളില്‍ ഇവ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും പകരം റെസിഡന്‍ഷ്യല്‍ മേഖലകളിലും ഗൃഹസന്ദര്‍ശന വേളയിലും മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂവെന്നും ഫിന്‍ലാന്‍ഡ് ആരോഗ്യമന്ത്രി പറയുന്നു. അഞ്ച് ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 50,000 റെസ്പിരേറ്ററി മാസ്‌ക്കുകളും ദിവസവും ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ ആഭ്യന്തര കമ്ബനികള്‍ മുഖേന രണ്ട് ലക്ഷം മാസ്‌ക്കുകള്‍ മാത്രമാണ് നിലവില്‍ ഫിന്‍ലാന്‍ഡില്‍ ഉത്പാദിപ്പിക്കാനാകുക. കഴിഞ്ഞ ആഴ്ചകളില്‍ സ്‌പെയിന്‍, നെതര്‍ലാന്‍ഡ്, തുര്‍ക്കി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ നിലവാരമില്ലെന്ന് കണ്ട് തിരിച്ചയച്ചിരുന്നു. ഇത് വലിയ തിരിച്ചടിയാണ് ആഗോളതലത്തില്‍ ചൈനയ്ക്ക് ഉണ്ടാക്കിയത്. തുടര്‍ന്ന് ഇവ വാങ്ങിയ രാജ്യങ്ങള്‍ ഉത്പന്നങ്ങള്‍ കൃത്യമായി പരിശോധിച്ചിരുന്നില്ലെന്ന് ചൈനീസ് അധികൃതര്‍ വിമര്‍ശിച്ചു. കാനഡയിലെ ടൊറോന്റോയിലേക്ക് കൊണ്ടുവന്ന 62,600 മാസ്‌ക്കുകളാണ് കാനഡ ബുധനാഴ്ച ചൈനയിലേക്ക് തിരിച്ചയച്ചത്. സ്‌പെയിന്‍ 3,40,000 പരിശോധന കിറ്റുകളാണ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തത്. ഇതില്‍ 60,000 എണ്ണം കോവിഡ്-19 രോഗപരിശോധന കൃത്യമായി നടത്താന്‍ പര്യാപ്തമല്ലെന്നാണ് അവര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സ്‌പെയിന്‍ കിറ്റുകള്‍ വാങ്ങിയ ചൈനീസ് കമ്ബനിക്ക് ഇതിനുള്ള ഔദ്യോഗിക ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് സ്‌പെയിനിലെ ചൈനീസ് എംബസി വിശദീകരിക്കുന്നത്. ചൈനയില്‍ നിന്ന് തുര്‍ക്കി വാങ്ങിയ പരിശോധന കിറ്റുകള്‍ക്കും ഇതേഗതിയായിരുന്നു. ആറ് ലക്ഷം മാസ്‌ക്കുകളാണ് നെതര്‍ലാന്‍ഡ് ചൈനയിലേക്ക് തിരിച്ചയച്ചത്. നിലവാരമില്ലെന്നാണ് നെതര്‍ലാന്‍ഡ് ഇതിന് കാരണമായി...

Read More

കൊറോണ ഭേദമായവര്‍ക്ക് വീണ്ടും രോഗം വരുമോ..? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ..

കൊറോണ ഭേദമായവര്‍ക്ക് വീണ്ടും വരാന്‍ സാധ്യതയുണ്ടോ? ഏവരുടെയും സംശയമാണ് ഇത്. ഇക്കാര്യത്തില്‍ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെയാണ്‌ . സാധാരണയായി വൈറസിനെ അതിജീവിച്ചു കഴിഞ്ഞാല്‍ ശരീരം ലിംഫോസൈറ്റ്‌സ് എന്ന സെല്ലുകളെ സൂക്ഷിച്ചിരിക്കും. വീണ്ടും വൈറസ് സാന്നിധ്യമുണ്ടായാല്‍ മുമ്ബ് തങ്ങള്‍ ചെറുത്ത വൈറസിനെ ഈ സെല്ലുകള്‍ ഓര്‍ത്തെടുത്ത് പെട്ടെന്നു പ്രതികരിക്കും. തുടര്‍ന്നു രോഗലക്ഷണങ്ങള്‍ ആരംഭിക്കും മുമ്ബു തന്നെ വൈറസിനെ ഇല്ലാതാക്കുകയും ചെയ്യും. ഇതോടെ ശരീരം ഈ വൈറസിന് എതിരായി പ്രതിരോധം നേടുകയാണു ചെയ്യുന്നത്. വാക്‌സിനുകളുടെ പ്രവര്‍ത്തനത്തിനു പിന്നിലും ഇതേ തത്വം തന്നെയാണുള്ളത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ പ്രതിരോധസംവിധാനം തികവുറ്റതല്ലെങ്കില്‍ വീണ്ടും വൈറസ് ബാധയ്ക്കു സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തില്‍ കൂടുതല്‍ ആന്റിബോഡികളും ലിംഫോസൈറ്റ് സെല്ലുകളും ഉത്പാദിപ്പിക്കാന്‍ വീണ്ടും വാക്‌സിനേഷന്‍ (ബൂസ്റ്റര്‍ ഷോട്ട്‌സ്) അനിവാര്യമാകുന്നത് ഈ ഘട്ടത്തിലാണ്. കൊറോണ വൈറസ് പുതുതായതിനാല്‍ രോഗവിമുക്തിയുണ്ടായവര്‍ക്കു വീണ്ടും വൈറസ് ബാധയ്ക്കു സാധ്യതയുണ്ടോ എന്ന് ഗവേഷകര്‍ക്ക് കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. രോഗബാധയുള്ളവരിലും ഭേദമായവരിലും ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എത്രനാള്‍ ഈ പ്രതിരോധ ശേഷി നീണ്ടുനില്‍ക്കും എന്നതാണു ചോദ്യം. സാര്‍സ്, മെര്‍സ് വൈറസുകള്‍ക്കെതിരെ ശരീരം ആര്‍ജിക്കുന്ന പ്രതിരോധ ശേഷി കുറച്ചു നാള്‍ നീണ്ടു നില്‍ക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യാറാണ്ട്. ഇതുതന്നെയാവും കൊറോണയുടെ കാര്യത്തിലും സംഭവിക്കുകയെന്നാണ് ഗവേഷകരുടെ വിശ്വാസം. എന്നാല്‍ കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമായിട്ടില്ല. രോഗവിമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതോടെ രോഗവ്യാപന സാധ്യതയും കുറയും. ഈ ഘട്ടത്തില്‍ ഐസലേഷന്‍ നിരക്ക് കുറയുകയും സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്നും യുഎസിലെ ആരോഗ്യവിദഗ്ധര്‍...

Read More

ലോക്ക്ഡൗണ്‍ ; ഭാര്യയെ പിരിഞ്ഞിരിക്കുന്നതിന്റെ ദുഃഖം താങ്ങാനായില്ല ; യുവാവ് ആത്മഹത്യ ചെയ്തു

ലഖ്‌നൗ : ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം വീട്ടിലായിരുന്ന ഭാര്യ അവിടെ തന്നെ തുടരേണ്ടി വന്ന സാഹചര്യത്തില്‍ ഭാര്യയെ പിരിഞ്ഞിരിക്കുന്നതിന്റെ വിരഹം താങ്ങാതെ യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ രാധാ കുണ്ഡില്‍ രാകേഷ് സോണി(32) ആണ് തൂങ്ങി മരിച്ചത്. ഭാര്യയെ ഇത്രയും ദിവസം കാണാതിരുന്നതിന്റെ ദുഃഖത്തില്‍ രാകേഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ അലോക് റാവു പറഞ്ഞു. അതേസമയം, കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശത്തിലെ 15 ജില്ലകളിലെ തീവ്രബാധിത മേഖലകള്‍ പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്. അവശ്യസേവനങ്ങള്‍ക്കായി ആരും പുറത്തിറങ്ങേണ്ടതില്ലെന്നും സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. ജില്ലകള്‍ക്കകത്തെ ഭീഷണി കുറഞ്ഞ മേഖലകളില്‍ ഇപ്പോഴത്തെ സ്ഥിതി...

Read More

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ആരോഗ്യനിലയില്‍ പുരോ​ഗതി: തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍. അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്നും എങ്കിലും അദ്ദേഹം ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. രണ്ടാഴ്ച മുമ്ബാണ് ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍, ഞായറാഴ്ച് വൈകുന്നേരം സ്ഥിതി വഷളായതോടെ അദ്ദേഹത്തെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി. ചുമയും കടുത്ത പനിയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ചയോടെ കൂടുതല്‍ വഷളായി. ഇതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് അദ്ദേഹം മാറ്റിയത്. ഓക്‌സിജന്‍ പിന്തുണ നല്‍കുന്നുണ്ടെങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ അല്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡോമനിക് റാബ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച്‌ 27 മുതല്‍ തന്നെ ബോറിസ് ജോണ്‍സണ്‍...

Read More

ഇന്‍ഡോറില്‍ കോവിഡ്​ ബാധിച്ച്‌​ ഡോക്​ടര്‍ മരിച്ചു

ഇന്‍ഡോര്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന ഡോക്​ടര്‍ മരിച്ചു. ജനറല്‍ ഫിസിഷ്യനായ 55 കാരന്‍ ശത്രുഘ്​നന്‍ പഞ്ച്വാനിയാണ്​ മരിച്ചത്​. നാലുദിവസം മുമ്ബാണ്​ ഡോക്​ടര്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. അതേസമയം ഇന്‍ഡോറില്‍ ഇതുവരെ 213 പേര്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരിച്ചിരുന്നു. 22 മരണമാണ്​ ഇവിടെ റിപ്പോര്‍ട്ട്​...

Read More