Author: George Kakkanatt

“ഈ സഹായം സര്‍ക്കാരിനോടുള്ള നന്ദി’; ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി അതിഥി തൊഴിലാളി

നീലേശ്വരം : അതിഥി തൊഴിലാളിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.കൂട്ടപ്പുനയില്‍ വാടക വീട്ടില്‍ താമസിക്കുന്ന രാജസ്ഥാന്‍ തൊഴിലാളി വിനോദ് ജംഗിതാണ് 5000രൂപ സംഭാവന നല്‍കിയത്. നീലേശ്വരം ഇന്‍സ്പെക്ടര്‍ മാത്യുവിനെ സ്റ്ററ്റേഷനിലെത്തി ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി വാടക വീട്ടില്‍ ഭാര്യ ജ്യോതിക്കും മകള്‍ കനകിനുമൊപ്പം താമസിക്കുകയാണ് ഈ മാര്‍ബിള്‍ തൊഴിലാളി മുഖ്യമന്ത്രി നമ്മളെ സഹായിക്കുമ്ബോള്‍ അത്യാവശ്യകാര്യങ്ങളില്‍ തിരിച്ചു സഹായിച്ചില്ലെങ്കില്‍ നമ്മളെന്തിനാണ് ഇവിടെ തൊഴില്‍ എടുക്കുന്നത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ...

Read More

എറണാകുളത്ത് ചികിത്സയിലിരുന്ന ആറ് പേരെകൂടി ഡിസ്‌ചാര്‍ജ് ചെയ്തു; എല്ലാ ബ്രിട്ടീഷ് പൗരന്മാരും ആശുപത്രി വിട്ടു

കൊച്ചി : കോവിഡ് സ്ഥിരീകരിച്ച്‌ എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന 6 പേരെ കൂടി രോഗം ഭേദമായതിനെ തുടര്ന്ന് ആശുപത്രികളില് നിന്നും ഡിസ്ചാര്ജ് ചെയ്തു. ഇതില് സ്വകാര്യ ആശുപത്രിയില് ചികിത്സയിലുണ്ടായിരുന്ന ബ്രിട്ടീഷ് സ്വദേശിനിയും ഉള്പ്പെടുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുണ്ടായിരുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും ആശുപത്രി വിട്ടു. കളമശ്ശേരി മെഡിക്കല് കോളേജില് നിന്നും ഡിസ്ചാര്ജ് ചെയ്തതില് കണ്ണൂര് സ്വദേശികള് ആയ 2 പേരും, എറണാകുളം സ്വദേശികള് ആയ 3 പേരും ഉള്പ്പെടുന്നു. മാര്ച്ച്‌ 20 ന് രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള കണ്ണൂര് സ്വദേശിയും, മാര്ച്ച്‌ 22 ന് രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള കണ്ണൂര് സ്വദേശിയും, മാര്ച്ച്‌ 23 ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുള്ള എറണാകുളം സ്വദേശിയും, മാര്ച്ച്‌ 25 ന് രോഗം സ്ഥിരീകരിച്ച യഥാക്രമം 21 23 വയസ്സുള്ള എറണാകുളം സ്വദേശികള് ആയ വിദ്യാര്ഥികളും ഡിസ്ചാര്ജ് ചെയ്തവരില് ഉള്പ്പെടുന്നു. തുടര്ച്ചയായ രണ്ട് സാമ്ബിള് ഫലങ്ങള് നെഗറ്റീവ് ആയ ശേഷം ആണ് രോഗബാധ സ്ഥിരീകരിച്ഛ് ചികിത്സയിലുള്ളവരെ ഡിസ്ചാര്ജ്...

Read More

സാന്ത്വനമായി ആമിര്‍ഖാന്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

കൊവിഡ് 19 പ്രതിരോധ ഫണ്ടായ പിഎം കെയേഴ്‌സിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആമിര്‍ഖാന്‍ സംഭാവന നല്‍കി . സിനിമാ മേഖലയിലെ തൊഴിലാളികളുടെ സംഘടനയ്ക്കും മറ്റ് ചില എന്‍.ജി.ഒകള്‍ക്കും ആമിറിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഒന്നും അദ്ദേഹം പരസ്യമാക്കിയിട്ടില്ല. ആമിര്‍ അഭിനയിക്കുന്ന പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പിറകില്‍ പ്രവര്‍ത്തിച്ചിരുന്ന ദിവസ വേതനക്കാര്‍ക്കും ആമിര്‍ സഹായം...

Read More

അവരില്ലെങ്കില്‍ കാണാമായിരുന്നു… പ്രവാസികളെ നാടുകടത്തണമെന്ന് പറഞ്ഞ കുവൈറ്റ് നടിയ്ക്ക് പൊങ്കാലയിട്ടത് സ്വദേശികള്‍

കുവൈറ്റ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ മുഴുവന്‍ നാടുകടത്തണമെന്ന് നടി ഹയാത്ത് അല്‍ ഫഹദ്. കുവൈറ്റിലെ ആശുപത്രികളെല്ലാം വിദേശികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അധികൃതര്‍ ഇടപെട്ട് പ്രവാസികളെ എത്രയും വേഗം നാട്ടിലേക്ക് അയയ്ക്കണമെന്നാണ് കുവൈറ്റ് ടെലിവിഷന്‍ ചാനലായ എ.ടി.വിയില്‍ ഒരു ടെലിഫോണ്‍ ചര്‍ച്ചയിലൂടെ നടി വിവാദ പരാമര്‍ശം നടത്തിയത്. മനുഷ്യത്വ രഹിതമായ നടിയുടെ വാക്കുകള്‍ക്കെതിരെ സ്വദേശികളും ആരാധകരുമുള്‍പ്പെടെ രംഗത്തെത്തി. മനുഷ്യത്വം ഇല്ലാത്ത വാക്കുകളെന്ന് പലരും വിമര്‍ശിച്ചപ്പോള്‍, പ്രവാസികളുടെ തൊഴില്‍ ബലത്തിലാണ് രാജ്യം മുന്നോട്ട് നീങ്ങുന്നതെന്ന് ജനങ്ങള്‍ ഓര്‍മിപ്പിച്ചു. പ്രവാസികള്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ നടിയ്ക്ക് ഭക്ഷണം പോലും കിട്ടില്ലായിരുന്നെന്ന് ചിലര്‍ ട്വീറ്റ്...

Read More

അണുബാധയുള്ള ശ്വസന സ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സൂപ്പര്‍ അബ്‌സോര്‍ബന്റുമായി ശ്രീ ചിത്ര

തിരുവനന്തപുരം: അണുബാധയുള്ള ശ്വസന സ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സൂപ്പര്‍ അബ്‌സോര്‍ബന്റ് കണ്ടെത്തി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍. ശ്വസനേന്ദ്രിയ സംബന്ധവും അല്ലാതെയുമുള്ള ശരീര സ്രവങ്ങളെ കട്ടിയാക്കാനും അണുബാധ തടയാനുമായി വളരെ ഫലപ്രദമായി രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് വികസിപ്പിച്ചിരിക്കുന്നത്. ‘ചിത്ര അക്രിലോസോര്‍ബ് സെക്രീഷന്‍ സോളിഡിഫിക്കേഷന്‍ സിസ്റ്റം’ എന്നാണ് ഈ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. ശ്വസനേന്ദ്രിയ സംബന്ധവും അല്ലാതെയുമുള്ള ശരീര സ്രവങ്ങളെ കട്ടിയാക്കാനും അണുബാധ തടയാനുമായി വളരെ ഫലപ്രദമാണ് ഈ സംവിധാനമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ ബയോ മെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിന് കീഴിലുള്ള ബയോ മെറ്റീരിയല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഡോ. എസ്. മഞ്ജു, ഡോ. മനോജ് കോമത്ത് എന്നിവരാണ് ‘ചിത്ര അക്രിലോസോര്‍ബ് സെക്രീഷന്‍ സോളിഡിഫിക്കേഷന്‍ സിസ്റ്റം’ എന്ന് പേരിട്ടിരിക്കുന്ന സൂപ്പര്‍ അബ്‌സോര്‍ബന്റ് കണ്ടുപിടിച്ചത്. ”രോഗിയില്‍ നിന്ന് രോഗ കാരണമാകുന്ന സ്രവങ്ങളെ സുരക്ഷിതമായി നീക്കം ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അണുബാധ നീക്കം ചെയ്യുന്ന വസ്തു അടങ്ങിയ സൂപ്പര്‍ അബ്‌സോര്‍ബന്റ് ജെല്‍ രോഗി അപകടാവസ്ഥയിലാകം മുമ്ബ് സുരക്ഷിതമായി സ്രവങ്ങളെ വലിച്ചെടുക്കാനും അണുബാധ ഇല്ലാതാക്കാനും വളരെ ഫലപ്രദമാണ്” – ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മ പറഞ്ഞു. അക്രിലോസോര്‍ബിന് സ്രവങ്ങളെ അതിന്റെ ഖരരൂപത്തിലുള്ളതിനേക്കാള്‍ 20 മടങ്ങ് അധികമായി വലിച്ചെടുക്കാനും അണുബാധ ഇല്ലാതാക്കാനും ശുദ്ധീകരിക്കാനും കഴിയും. വലിച്ചെടുക്കുന്ന വസ്തുവില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ (ജെല്‍ പോലുള്ളവ) സ്രവങ്ങളെ കട്ടിയാക്കുകയും തല്‍സ്ഥാനത്ത് ഉറപ്പിക്കുകയും ചെയ്യും. ഇത് സ്രവങ്ങള്‍ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയും അണുബാധ ഇല്ലാതാക്കുകയും ചെയ്യുന്നു. രോഗികളില്‍ നിന്ന് നീക്കം ചെയ്യുന്ന സ്രവങ്ങള്‍ സംസ്‌കരിക്കുക എന്നത് എല്ലാ ആശുപത്രികളും നേരിടുന്ന വലിയ പ്രശ്‌നമാണ്. കോവിഡ് 19 പോലെയുള്ള സാംക്രമിക രോഗം ബാധിച്ചവരില്‍ നിന്നുള്ള സ്രവങ്ങളാകുമ്ബോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഇത്തരത്തിലുള്ള സ്രവങ്ങള്‍ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുക എന്നത് നഴ്‌സിംഗ് ക്ലീനിംഗ് ജീവനക്കാര്‍ക്ക് ശ്രമകരവും അപകടകരവുമായ...

Read More