Author: George Kakkanatt

ലോക്ഡൗണ്‍ ലംഘിച്ച്‌ ഫുട്‌ബോള്‍ പരിശീലനം; മൗറീഞ്ഞോയും സംഘവും കുരുക്കില്‍

ലണ്ടന്‍: കൊറോണ വൈറസ് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച ബ്രിട്ടനില്‍, ലോക്ഡൗണ്‍ ലംഘിച്ച്‌ ഫുട്‌ബോള്‍ പരിശീലനത്തിനിറങ്ങിയ ടോട്ടനം ഹോട്‌സ്പറിന്റെ പോര്‍ച്ചുഗീസ് പരിശീലകന്‍ ഹോസെ മൗറീഞ്ഞോയും സംഘവും വിവാദക്കുരുക്കില്‍. മൗറീഞ്ഞോയ്ക്ക് പുറമെ ടോട്ടനം താരങ്ങളായ ഡേവിന്‍സണ്‍ സാഞ്ചസ്, റയാന്‍ സെസേഗ്‌നന്‍, താങ്ഗൂയ് എന്‍ഡോംബെലെ തുടങ്ങിയവരാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ച്‌ പരിശീലനത്തിനിറങ്ങിയത്. ലണ്ടന്‍ പാര്‍ക്കില്‍ നാല്‍വര്‍ സംഘം പരിശീലിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ, മൗറീഞ്ഞോയ്ക്കും സംഘത്തിനും പൊലീസ് മുന്നറിയിപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ടോട്ടനം ഹോട്‌സ്പര്‍ പ്രത്യേകം പ്രസ്താവനയും പുറത്തിറക്കി. ടോട്ടനം താരങ്ങളും പരിശീലകരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതിന്റെയും ആവശ്യകതയിലൂന്നിയാണ് പ്രസ്താവന. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ ബ്രിട്ടനില്‍ കുടുംബാംഗങ്ങളല്ലാത്തവര്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കേണ്ടതുണ്ട്. ‘ടോട്ടനം ഹോട്‌സ്പറിന്റെ എല്ലാ താരങ്ങളും പുറത്ത് പരിശീലിക്കുമ്ബോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന അകലം പാലിക്കണമെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്നു. ഇക്കാര്യം നടപ്പാക്കുന്നുവെന്ന് ക്ലബ് ആവര്‍ത്തിച്ച്‌ ഉറപ്പുവരുത്തും’ ടോട്ടനം വക്താവ് വ്യക്തമാക്കി. അതേസമയം, ആവശ്യമായ എല്ലാ മുന്‍കരുതലുകളുമെടുത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശീലനത്തിന് ഇറങ്ങിയതെന്നാണ് മൗറീഞ്ഞോയുടെ വാദം. അതേസമയം, കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ മാര്‍ച്ച്‌ പകുതിടെ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ കായിക മത്സരങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. അതിനുശേഷം വീടുകളിലിരുന്ന് പരിശീലിക്കാനാണ് താരങ്ങള്‍ക്ക് പ്രമുഖ ക്ലബ്ബുകള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിനിടെയാണ് താരങ്ങളെയും കൂട്ടി മൗറീഞ്ഞോ പരിശീലനത്തിന്...

Read More

നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ഉത്തര്‍പ്രദേശ്; വാരാണസി അടക്കം 15 ജില്ലകള്‍ അടച്ചു, അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങരുത്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ തീരുന്ന ഏപ്രില്‍ 14 വരെ സംസ്ഥാനത്തിലെ 15 ജില്ലകള്‍ പൂര്‍ണമായി അടച്ചിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്തവിധമാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഇവര്‍ ഹോം ഡെലിവറിയെ ആശ്രയിക്കേണ്ടി വരും. നിലവില്‍ അനുവദിച്ചിട്ടുളള പാസുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വാരാണസി ഉള്‍പ്പെടെയുളള ജില്ലകളെ അടച്ചിടാന്‍ തീരുമാനിച്ചത്. കാന്‍പൂര്‍, ആഗ്ര, ബുദ്ധാ നഗര്‍, ഗാസിയാബാദ്, സഹരാന്‍പൂര്‍, മീററ്റ്, സീതാപൂര്‍, ഫിറോസാബാദ്, ബറേലി, ഷാംലി എന്നിവയാണ് മറ്റു ജില്ലകള്‍. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. നിലവില്‍ സംസ്ഥാനത്ത് 334 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 26 പേര്‍ക്ക് രോഗം ഭേദമായി. നാലുപേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ച്‌...

Read More

ലോകത്തിൽ 60 ല​ക്ഷം ന​ഴ്സു​മാ​രു​ടെ കു​റ​വ്: ഡ​ബ്ല്യു​എ​ച്ച്ഒ

ജ​നീ​വ: ലോ​ക​ത്തി​ൽ 60 ല​ക്ഷം ന​ഴ്സു​മാ​രു​ടെ കു​റ​വു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ). ഡ​ബ്ല്യു​എ​ച്ച്ഒ​യും അ​ന്ത​ർ​ദേ​ശീ​യ ന​ഴ്സിം​ഗ് കൗ​ണ്‍സി​ലും (ഐ​സി​എ​ൻ) സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ന​ഴ്സു​മാ​ർ ആ​രോ​ഗ്യ​ക്ഷേ​മ സം​വി​ധാ​ന​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​ണെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ഥ​നോം ഗെ​ബ്രി​യൂ​സി​സ് പ​റ​ഞ്ഞു. ലോ​ക​ത്തി​ൽ 2.8 കോ​ടി ന​ഴ്സു​മാ​രു​ണ്ട്. 2018 വ​രെ​യു​ള്ള അ​ഞ്ചു വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ ന​ഴ്സു​മാ​രു​ടെ എ​ണ്ണ​ത്തി​ൽ 47 ല​ക്ഷ​ത്തി​ന്‍റെ വ​ർ​ധ​ന​യു​ണ്ടാ​യി. ആ​ഫ്രി​ക്ക, തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഏ​ഷ്യ, പ​ശ്ചി​മേ​ഷ്യ, തെ​ക്കേ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ന​ഴ്സു​മാ​രു​ടെ കു​റ​വു​ള്ള​ത്. ന​ഴ്സു​മാ​രു​ടെ എ​ണ്ണം കു​റ​വു​ള്ളി​ട​ത്ത് രോ​ഗം ബാ​ധി​ക്കാ​നും മ​ര​ണ​നി​ര​ക്ക് ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്- ഐ​സി​എ​ൻ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഹോ​വാ​ർ​ഡ് കാ​ട്ടൂ​ണ്‍ പ​റ​ഞ്ഞു. കോ​വി​ഡ് ബാ​ധി​ച്ച് ഇ​റ്റ​ലി​യി​ൽ 22 ന​ഴ്സു​മാ​ർ മ​രി​ച്ചു. ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് 100 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചെ​ന്നും അ​ദ്ദേ​ഹം...

Read More

ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്രാ​ഫി​ക് ചു​മ​ത​ല​ക​ളു​ള്ള 49കാ​ര​നാ​യ എ​എ​സ്‌​ഐ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ല്‍​ഖാ​ജി പോ​ലീ​സ് കോ​ള​നി നി​വാ​സി​യാ​യ ഇ​യാ​ള്‍ എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും വീ​ട്ടി​ല്‍...

Read More

“കേ​ര​ള​ത്തി​ന്‍റെ ഫ്ലോറ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍’; മന്ത്രി ഷൈലജയെ പു​ക​ഴ്ത്തി പ്രി​യ​ദ​ര്‍​ശ​ന്‍

കൊച്ചി: കോ​വി​ഡ് മ​ഹാ​വ്യാ​ധി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഫ​ല​പ്ര​ദ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​റെ വാ​നോ​ളം പു​ക​ഴ്ത്തി സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​ന്‍. “കേ​ര​ള​ത്തി​ന്‍റെ ഫ്ലോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍’ എ​ന്നാ​ണ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ അ​ദ്ദേ​ഹം മ​ന്ത്രി​യെ വി​ശേ​ഷി​പ്പി​ച്ച​ത്. “കേ​ര​ള​ത്തി​ലെ ഫ്ലോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍! ശ്രീ​മ​തി. കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍, പ​ല​ര്‍​ക്കും പ്ര​ചോ​ദ​നം. ഞ​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ ര​ക്ഷി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ ശ്ര​മം വ​ള​രെ പ്ര​ശം​സ​നീ​യ​മാ​ണ്’. പ്രി​യ​ദ​ര്‍​ശ​ന്‍ കു​റി​ച്ചു. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഒ​ൻപത് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​രി​ല്‍ മൂ​ന്നും കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ഒ​രോ​ന്നും എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ള്‍. സം​സ്ഥാ​ന​ത്ത് 1,46,686 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 752 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍...

Read More