Author: George Kakkanatt

മാസ്ക്, ഗ്ലൗസ്, സുരക്ഷാ കിറ്റുകള്‍ എന്നിവ വാങ്ങുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിയന്ത്രണം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്ക്, ഗ്ലൗസ്, സുരക്ഷാ കിറ്റുകള്‍, വെന്‍റിലേറ്ററുകള്‍ എന്നിവ വാങ്ങുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പലയിടത്തും ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്ന പരാതി ഉയരുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ നടപടി. ഈ മാസം രണ്ടാം തീയതി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അയച്ച സര്‍ക്കുലറിലാണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്. പി.പി.ഇ കിറ്റുകള്‍, എന്‍ 95 മാസ്കുകള്‍, വെന്‍റിലേറ്ററുകള്‍ എന്നിവ സംസ്ഥാന സര്‍ക്കാറുകള്‍ സ്വന്തം നിലക്ക് വാങ്ങിക്കരുത്. ആവശ്യമായ ഉപകരണങ്ങളുടെ കണക്കെടുത്ത് കേന്ദ്രത്തെ അറിയിക്കണം. ഉപകരണങ്ങള്‍ കേന്ദ്രം വാങ്ങിച്ച്‌ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കേന്ദ്ര ദുരന്തനിവാരണ നിയമപ്രകാരമാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കേന്ദ്ര നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഫെഡറല്‍ വ്യവസ്ഥയില്‍ ആരോഗ്യവും ആഭ്യന്തര സുരക്ഷയും സംസ്ഥാനത്തിന്‍റെ ചുമതലയാണെന്ന് മഹാരാഷ്ട്ര സഖ്യസര്‍ക്കാറിലെ മുതിര്‍ന്ന മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, ദുരന്ത നിവാരണ നിയമം ഉപയോഗിച്ച്‌ സംസ്ഥാനങ്ങളെ വരുതിക്ക് നിര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം...

Read More

ഒരു കുടുംബത്തിലെ 17 പേര്‍ക്ക് കോവിഡ് ; ഹോട്ട്‌ സ്‌പോട്ടായി സിവാന്‍

ന്യൂഡല്‍ഹി: ബീഹാറില്‍ ഒരു കുടുംബത്തിലെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിഹാറിലെ സിവാനിലാണ് സംഭവം. ഈ കുടുംബത്തിലെ ഒരംഗം നേരത്തെ ഒമാനില്‍ നിന്നെത്തിയിരുന്നു. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിലെ മറ്റെല്ലാവര്‍ക്കും രോഗബാധ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ സിവാന്‍ ബീഹാറിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറി. സിവാനില്‍ നാല് സ്ത്രീകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബഗുസരായി സ്വദേസികളായ രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 15 നും 18 നും ഇടയില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ബീഹാറില്‍ കോവിഡ് ബാധിതരുടെ എണ്ണം 39 ല്‍ നിന്നും 51 ആയി ഉയര്‍ന്നു. ഡല്‍ഹിയിലെ സ്‌റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മൂന്ന് പേരും കാന്‍സര്‍ രോഗികളാണ്. രാജ്യത്ത് കൊവിഡ് ബോധിച്ചവരുടെ എണ്ണം 5865 ആയി. മരണം 169 ആയി. ഇന്‍ഡോറില്‍ ഒരു ഡോക്ടറും ഇന്ന് മരിച്ചു. 24 മണിക്കൂറിനകം 20 പേരാണ് രാജ്യത്ത് മരിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം 15000 കോടി രൂപയുടെ പാക്കേജ്...

Read More

ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി; ആരോഗ്യനിലയില്‍ പുരോഗതി

ലണ്ടന്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ബോറിസ് ജോണ്‍സണെ കഴിഞ്ഞ തിങ്കളാഴ്ചയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയെങ്കിലും അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. ‘വ്യാഴാഴ്ച വൈകീട്ടോടെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. സുഖംപ്രാപിക്കുന്നതിന്റെ ആദ്യ ഘട്ടമായതിനാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും. ഇപ്പോള്‍ മികച്ച നിലയിലാണ്’- യുകെ സര്‍ക്കാര്‍ വക്താവ്...

Read More

ആഗോളതലത്തില്‍ ജീവഹാനി സംഭവിച്ചത് 95000 പേര്‍ക്ക്; കൂടുതല്‍ ഇറ്റലിയില്‍

വാഷിങ്ടന്‍: ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 95,000 കടന്നതായി വിവരം. ഇന്നലെ മാത്രം 3,653 പേര്‍ മരിച്ചതോടെ ആകെ ജീവന്‍ നഷ്ടപ്പെട്ടത് 95,657 പേര്‍ക്കാണ്. ആകെ രോഗബാധിതര്‍ 16,03,163. ഇന്നലെ 51,014 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 49,127 പേരാണ് ഗുരുതര നിലയിലുള്ളത്. 3,56,440 പേര്‍ രോഗമുക്തരായി. 11,51,277 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ലോകത്തെ ഞെട്ടിച്ച്‌ ഇറ്റലിയിലാണ് ഏറ്റവുമധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത് 18,279. ഇന്നലെ 610 പേര്‍ മരിച്ചു. രാജ്യത്ത് 1,43,626 പേര്‍ കോവിഡ് ബാധിതരാണ്. ഇന്നലെ മാത്രം 4,204 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎസില്‍ 16,691 പേര്‍ക്കാണ് മരണം സംഭവിച്ചത്. ഇന്നലെ മാത്രം 1,940 പേര്‍ മരിച്ചു. ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് യുഎസിലാണ് 4,54,615. ഇന്നലെ മാത്രം 19,688 പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ 15,447 പേരാണ് മരിച്ചത്. ഇന്നലെ മാത്രമായി 610 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1,52,446 പേര്‍ രോഗികളാണ്. രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം 4,226 ആണ്. ഫ്രാന്‍സില്‍ 12,210 മരണങ്ങള്‍ ഇതിനൊടകം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 258 പേരാണ് ഇവിടെ മരിച്ചത്. 1,12,950 പേര്‍ രോഗികളാണ്. ഇന്നലെ 881 പേര്‍ക്കു കൂടു ജീവഹാനി സംഭവിച്ചതോടെ ബ്രിട്ടനില്‍ ആകെ 7,978 പേര്‍ മരിച്ചു. രാജ്യത്ത് 60,733 പേര്‍ രോഗബാധിതരാണ്. ഇറാനില്‍ 4,110 പേരാണ് മരിച്ചത്. ഇന്നലെ 117 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 66,220 രോഗികളാണ് രാജ്യത്തുള്ളത്. 1,634 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. എന്നാല്‍പ്രാരംഭ കേന്ദ്രമായിരുന്ന ചൈനയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. 3,335 പേരാണ് ചൈനയില്‍ മരിച്ചത്. ഇന്ന് ഒരാള്‍ മരിച്ചു. 81,907 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. പുതുതായി 42 പേര്‍ക്കാണ് രോഗം...

Read More

കയറി ഇറങ്ങിയാല്‍ ഫുള്‍ ക്ലീന്‍! അണുവിമുക്തമാക്കാന്‍ പൊലിസുകാര്‍ക്ക് മൊബൈല്‍ സാനിറ്റേഷന്‍ ബസ്

തിരുവന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായി റോഡില്‍ വിന്യസിച്ചിരിക്കുന്ന പൊലിസുകാരെ അണുവിമുക്തരാക്കാന്‍ വേറിട്ട സംവിധാനവുമായി കേരളാ പൊലിസ്. പൊലിസുകാര്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച്‌ ബസിനുള്ളിലൂടെ കടന്ന് മുന്നില്‍ എത്തുന്ന സമയത്തിനുളളില്‍ അവരെ പൂര്‍ണമായും അണുവിമുക്തരാക്കാന്‍ സംവിധാനത്തിന് കഴിയും. മൊബൈല്‍ സാനിറ്റേഷന്‍ ബസ് എന്നു പേരിട്ടിരിക്കുന്ന സംവിധാനം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. പൊലിസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളില്‍ എത്തുന്ന ഈ ബസില്‍ അണുനാശിനി തളിക്കാനുളള സംവിധാനമുണ്ട്. എല്ലാ ജില്ലകളിലും ഈ സൗകര്യം ഉടന്‍ നിലവില്‍ വരും. തുടര്‍ച്ചയായ ജോലിക്കിടെ പൊലിസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ഡി.ജി.പി...

Read More