Author: George Kakkanatt

വ്യക്തിസുരക്ഷ മുഖ്യം: ഹരിയാനയില്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥ രാജിവച്ചു

ഛണ്ഡീഗഢ്​: സര്‍ക്കാര്‍ ജോലിക്കിടയിലെ വ്യക്തി സുരക്ഷ വിഷയം ഉയര്‍ത്തിക്കാട്ടി ഹരിയാന കേഡര്‍ 2014 ബാച്ച്‌​ ഐ.എ.എസ്​ ഓഫിസര്‍ രാജിവെച്ചു. സാമൂഹിക നീതി വകുപ്പില്‍ അഡീഷനല്‍ ഡയറക്​ടറായി ​ജോലി​ചെയ്യുന്ന റാണി നഗറാണ്​ ഹരിയാന ചീഫ്​ സെക്രട്ടറി കേശാനി ആനന്ദ്​ അറോറക്ക്​ രാജി സമര്‍പ്പിച്ചത്​. രാജിയുടെ പകര്‍പ്പ്​ രാഷ്​ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചു. സര്‍ക്കാര്‍ ജോലിക്കിടയില്‍ വ്യക്തിസുരക്ഷക്ക്​ പ്രധാന്യം നല്‍കാന്‍ കഴിയുന്നില്ലെന്ന്​ രാജിക്കത്തില്‍ പറയുന്നു. ജോലിക്കിടെ സുരക്ഷ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റാണി രാജി നല്‍കിയത്. സുരക്ഷ ഭീഷണി മൂലം ജോലിയില്‍ തുടരാനാകില്ലെന്നും ഇവര്‍ രാജിക്കത്തില്‍ പറയുന്നു. രാജിക്കത്ത് റാണി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. തന്‍റെയും ഒപ്പമുള്ള സഹോദരിയുടേയും ജീവന് ഭീഷണിയുണ്ടെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ക്ക് അപകടം പറ്റിയാല്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും റാണി പറയുന്നു. കൂടാതെ ലോക്​ഡൗണിന്​ ശേഷം സ്വന്തം നാടായ ഉത്തര്‍ പ്രദേശിലെ ഗാസിയാബാദി​ലേക്ക്​ മടങ്ങിപോകണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ഛണ്ഡീഗഢില്‍ സഹോദരിക്കൊപ്പമാണ്​ ഇവര്‍ താമസിക്കുന്നത്​. 2018 ജൂണില്‍ മുതിര്‍ന്ന ഐ.എ.എസ്​ ഉദ്യോഗസ്​ഥനെതിരെ പീഡന പരാതി നല്‍കിയിരുന്നു. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ ആരോപണം...

Read More

മാസ്‌കില്ലാതെ ഷോപ്പിലേക്ക് കടക്കാന്‍ അനുവദിച്ചില്ല; സെക്യൂരിറ്റിയെ വെടിവെച്ചു കൊന്നു

ന്യൂയോര്‍ക്ക്: മാസ്‌ക് ധരിക്കാതെ ഷോപ്പിലേക്ക് കടക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നു. കാല്‍വിന്‍ മുനേര്‍ലിന്‍(43) ആണ് 45 കാരിയായ ഷല്‍മേല്‍ തിയോഗെയുടെ വെടിയേറ്റ് മരിച്ചത്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും മകനെയും പോലിസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകളെ ഷോപ്പിന് അകത്തേക്ക് കടത്തിവിടാത്തതാണ് പ്രകോപനം. സെക്യൂരിറ്റി ഗാര്‍ഡിന്റെ തലക്ക് പിറകിലാണ് വെടിയേറ്റത്. അമേരിക്കയില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് മിഷിഗണ്‍. ഏറെനേരമുണ്ടായ വാക്കേറ്റത്തിന് ഒടുവിലാണ് വെടിയുതിര്‍ത്തത്. ഈ മേഖലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി നേരത്തെ സര്‍ക്കാര്‍...

Read More

വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികളെ കെ.എസ്.ആര്‍.ടി.സി.യില്‍ വീടുകളിലെത്തിക്കും

തിരുവനന്തപുരം : പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമ്ബോള്‍ ആദ്യ ആഴ്ച കേരളത്തില്‍ എത്തുന്നത് 3150 പ്രവാസികളാണ്. ഇതോടെ എയര്‍ പോര്‍ട്ടിലെത്തുന്ന പ്രവാസികളെ വീടുകളില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. സൗജന്യ സര്‍വ്വീസ് നടത്തും. എയര്‍പോര്‍ട്ടില്‍ നടത്തുന്ന കോവിഡ് പരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളില്‍ ഒരുക്കിയിട്ടുള്ള ക്വാറന്റൈന്‍ സൗകര്യങ്ങളിലേക്ക് മാറ്റും. എന്നാല്‍ വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ സാധിക്കാത്തവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെന്ററുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇവരെ വീടുകളിലേക്കോ ക്വാറന്റൈന്‍ സെന്ററുകളിലേക്കോ എത്തിക്കുന്നതിന് വേണ്ടിയുള്ള സൗകര്യമാണ് കെ.എസ്.ആര്‍.ടി.സി. ഒരുക്കുന്നത്. ലഗേജുകള്‍ അടക്കം കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലുള്ള ബസുകളായിരിക്കും ഇതിനായി...

Read More

നാടി​ന്​ അഭിമാനമായി ശ്രീധന്യ സു​രേ​ഷ് കോഴിക്കോട് അസി. കലക്ടര്‍ പദവിയിലേക്ക്

കോ​ഴി​ക്കോ​ട്: കു​റി​ച്യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍നി​ന്ന് ആ​ദ്യ​മാ​യി സി​വി​ല്‍ സ​ര്‍വി​സ് നേ​ടി​യ വ​യ​നാ​ട്ടു​കാ​രി ശ്രീ​ധ​ന്യ സു​രേ​ഷ് കോ​ഴി​ക്കോ​ട് അ​സി​സ്​​റ്റ​ന്‍​റ്​ ക​ല​ക്ട​റാ​യി ഉ​ട​നെ​ത്തും. കോ​ഴി​ക്കോ​ട് ക​ല​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു മാ​ന​ന്ത​വാ​ടി​യി​ല്‍ സ​ബ് ക​ല​ക്ട​റാ​യി​രി​ക്കുമ്പോള്‍ ട്രൈ​ബ​ല്‍ വ​കു​പ്പി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ശ്രീ​ധ​ന്യ. സാം​ബ​ശി​വ റാ​വു​വി​​െന്‍റ ഔ​ദ്യോ​ഗി​ക ജീ​വി​ത​മാ​ണ് ശ്രീ​ധ​ന്യ​യെ സി​വി​ല്‍ സ​ര്‍​വി​സ് എ​ഴു​താ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. പൊ​ഴു​ത​ന ഇ​ടി​യം​വ​യ​ല്‍ സു​രേ​ഷ്-​ക​മ​ല ദമ്പതി​ക​ളു​ടെ മ​ക​ളാ​യ ശ്രീ​ധ​ന്യ 2019 ബാ​ച്ച്‌ സി​വി​ല്‍ സ​ര്‍​വി​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. മ​സൂ​റി​യി​ല്‍ പ​രി​ശീ​ല​ന​ത്തി​നെ തു​ട​ര്‍​ന്നു​ള്ള പ​രീ​ക്ഷ​ക്ക് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ച്ച​ത്. ഉ​ട​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന ശ്രീ​ധ​ന്യ​ക്ക് കോ​വി​ഡ് നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തി​നാ​ല്‍ കോ​ഴി​ക്കോ​ട് ചു​മ​ത​ല​യേ​ല്‍​ക്കാ​ന്‍ ര​ണ്ടാ​ഴ്ച...

Read More

പ്രവാസി തിരിച്ചുപോക്ക് ; ഖത്തറില്‍ നിന്ന് ആദ്യആഴ്ച രണ്ടു വിമാനങ്ങള്‍

ദോഹ: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്ന പ്രക്രിയ വ്യാഴാഴ്ച തുടങ്ങാനിരിക്കെ ദോഹയില്‍ നിന്ന് ആദ്യ ആഴ്ച പോകുന്നത് രണ്ടു വിമാനങ്ങള്‍. ഏഴിന് കൊച്ചിയിലേക്കും പത്തിന് തിരുവനന്തപുരത്തേയ്ക്കുമാണ് വിമാനം ഉണ്ടാവുക. ഇന്ത്യന്‍ എംബസിയില്‍ ഇതുവരെ പേര് ചേര്‍ത്തവര്‍ 40000 ആണ്. ഇവരില്‍ നിന്ന് പോകേണ്ടവരെ തിരഞ്ഞെടുത്ത് എംബസി ഫോണിലൂടെയോ ഈ മെയില്‍ മുഖേനയോ വിവരം അറിയിക്കും.ഗര്‍ഭിണികള്‍,രോഗികള്‍, ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളിലുള്ള തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന എന്നു എംബസി അറിയിച്ചു.ഇതിനാല്‍ തന്നെ ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പോകാന്‍ ആകില്ല. ടിക്കറ്റുകള്‍ വിമാന കമ്ബനികള്‍ നേരിട്ട് ആണ് നല്‍കുക. ടിക്കറ്റ്‌ തുക യാത്രക്കാര്‍ വഹിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി യുടെ കോവിഡ് സെല്ലുമായി ബന്ധപ്പെടാം. ഫോണ്‍: 55667569,...

Read More