Author: George Kakkanatt

കൊവിഡ് 19; ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശാസ്ത്രി ഭവനിലെ ഒരു നില അടച്ചു

ന്യൂഡല്‍ഹി: ഉദ്യോഗസ്ഥന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശാസ്ത്രി ഭവനിലെ ഒരു നില അടച്ചു. മാനവ വിഭവശേഷി മന്ത്രാലയമടക്കം നിരവധി വകുപ്പുകളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് ശാസ്ത്രി ഭവന്‍. ശാസ്ത്രി ഭവനിലെ നാലാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിലെ ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നാലാം നില പൂര്‍ണമായും അടച്ച്‌ അണുവിമുക്തമാക്കാനുള്ള നടപടികളും അധികൃതര്‍ ആരംഭിച്ചുകഴിഞ്ഞു. ജീവനക്കാര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് തുടര്‍ന്ന് വ്യോമയാന മന്ത്രാലയം പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി ഭവനും നീതി അയോഗ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും നേരത്തേ സീല്‍...

Read More

ഡെന്‍മാര്‍ക്കില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പേരക്കുട്ടികളെ കാണാന്‍ അനുമതി നല്‍കി

കോപ്പന്‍ഹേഗന്‍: കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പടിപടിയായി ഇളവുകള്‍ നല്‍കിവരുന്ന ഡെന്‍മാര്‍ക്കില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പേരക്കുട്ടികളെ കാണാന്‍ അനുമതി നല്‍കി. അവരെ ആശ്ളേഷിക്കുന്നതിനും മുത്തം കൊടുക്കുന്നതിനും അനുവാദമുണ്ടാകും. ഹസ്തദാനം, ആലംഗിനം, ചുംബനം എന്നിവ അടുപ്പമില്ലാത്ത ആരുമായും ഇപ്പോള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ജനങ്ങളുടെ മാനസികാരോഗ്യം കൂടി കണക്കിലെടുത്താണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കവിഞ്ഞു. രണ്ടര ലക്ഷത്തിലേറെ പേരാണ് ലോകത്തെമ്ബാടും ഇതിനോടകം മരിച്ചത്. 12 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷം...

Read More

ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ ഡല്‍ഹി റിസര്‍ച്ച്‌ ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ് 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികളുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്ന് കരസേനാ വൃത്തങ്ങള്‍ അറിയിച്ചു. സൈനികാശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സൈനികരും വിരമിച്ച സൈനികരും ഉള്‍പ്പടെ 24 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓങ്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് ഇവര്‍. ഇവരെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു. ANI ✔@ANI #UPDATE 24 patients, including serving & retired military personnel & dependents, admitted in Army Hospital (Research and Referral) all from Oncology Department have tested positive for the virus and shifted to Base Hospital in Delhi Cantt: Colonel Aman Anand, Army Spokesperson https://twitter.com/ANI/status/1257599199543205889 … ANI ✔@ANI 24 people have tested positive for #COVID19 in Indian Army’s Research and Referral Hospital in Delhi. Results of more patients in the hospital are awaited: Army sources 257 2:54 PM – May 5, 2020 Twitter Ads info and privacy 69 people are talking about...

Read More

ലോക്ക് ഡൗണ്‍ ; ആയിരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഇപ്പോള്‍ മൂന്നാംഘട്ട ലോക്ക്ഡൗണിലാണ്. ഇതോടെ രാജ്യത്ത് നിരവധി പാവപ്പെട്ട കുടുംബങ്ങളാണ് ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നത്. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്ന ആയിരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളുമെത്തിച്ച്‌ നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. കുടുംബത്തോടൊപ്പം തന്റെ പന്‍വേലിലെ ഫാം ഹൗസിലാണ് സല്‍മാന്‍ താമസിക്കുന്നത്. ഫാം ഹൌസിന് സമീപം താമസിക്കുന്നവര്‍ക്കാണ് താരം അവശ്യസാധനങ്ങള്‍ നല്‍കിയത്. സല്‍മാന്റെ കുടുംബത്തോടൊപ്പമാണ് കാമുകി യൂലിയ വന്തൂരും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും താമസിക്കുന്നത്. കാളവണ്ടികളിലും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമായി ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അയക്കുന്ന താരത്തിന്റെയും കുടുംബാംഗങ്ങളുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യൂലിയെയും ജാക്വിലിനെയും കുടുംബാംഗങ്ങളും വീഡിയോയിലുണ്ട്. അരി, മറ്റ് ഭക്ഷ്യധാന്യങ്ങള്‍, മുട്ട എന്നിവയാണ് പാവപ്പെട്ടവര്‍ക്കായി താരം നല്‍കിയതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു പ്രദേശവാസികള്‍ക്കായി സല്‍മാന്‍ ഖാന്‍ സോപ്പുകളും സാനിറ്റൈസറുകളും ശേഖരിച്ച്‌ വിതരണം ചെയ്തിരുന്നു. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ തന്നെ സമീപിക്കാനാണ് താരം ജനങ്ങളോട്...

Read More

മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷ തീയതികള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കോവിഡ് ഭീതിയും ലോക്ഡൗണും കാരണം മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. EducationMinisterGoesLive എന്ന വെബിനാര്‍ വഴി വിദ്യാര്‍ത്ഥികളുമായുള്ള തത്സമയ ആശയവിനിമയത്തിനിടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. തുടര്‍ വിദ്യാഭ്യാസത്തിനാധാരമായ 29 വിഷയങ്ങളിലാകും പരീക്ഷ നടത്തുകയെന്ന് സി.ബി.എസ്.ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷയ്ക്ക് 10 ദിവസം മുന്‍പ് തന്നെ തീയതികള്‍ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചിരുന്നു. നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷ തീയതികളും ലൈവ് വെബിനാറില്‍ പ്രഖ്യാപിച്ചു. ജൂലൈ 26-നാണ് നീറ്റ് പരീക്ഷ. ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23...

Read More