Author: George Kakkanatt

അടൂര്‍ ഗോപാലകൃഷ്‌ണന്‍ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ചെയര്‍മാന്‍

തിരുവനന്തപുരം : സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്സ് ആന്‍ഡ് ആര്‍ട്സിന്റെ (കെആര്‍എന്‍എന്‍ഐവിഎസ്‌എ) അധ്യക്ഷനായി നിയമിച്ചു. നിലവിലുള്ള ചെയര്‍മാന്‍ ആര്‍ ഹരികുമാറിന്റെ നിയമനകാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സിനിമാ ദൃശ്യകലാ രംഗങ്ങളിലെ പരിശീലനത്തിനും പഠന ഗവേഷണങ്ങള്‍ക്കുമായി കേരള സര്‍ക്കാര്‍ സ്ഥാപിച്ച കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിന്റെ അധ്യക്ഷനായി അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥാനമേല്‍ക്കുന്നതിലൂടെ സ്ഥാപനം ആദരിക്കപ്പെട്ടതായും ഈ സ്ഥാപനത്തെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ നിര്‍ണായക ചുവടുവയ്പ് നടത്തിയതായും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍...

Read More

കോഴിക്കോട് ചെറുകിട വസ്ത്ര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

കോഴിക്കോട്: ജില്ലയിലെ ചെറുകിട ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതിന്റെ പ്രവര്‍ത്തനസമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണിവരെ മാത്രമായിരിക്കും. 5 ല്‍ താഴെ ജീവനക്കാരേ പാടുള്ളൂ. ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ ഒഴികെ രണ്ട് നിലകളിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതിനും അനുമതി ഉണ്ട്. എസ്.എം സ്ട്രീറ്റ് പാളയം, വലിയങ്ങാടി തുടങ്ങിയ മാര്‍ക്കറ്റ് സെന്‍ററുകളില്‍ അവശ്യവസ്തുക്കളുടെ വ്യാപാര കേന്ദ്രങ്ങളല്ലാതെ മറ്റു കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഹോള്‍സെയില്‍ തുണിക്കച്ചവട കേന്ദ്രങ്ങള്‍ ജില്ലയില്‍ എവിടെയും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. സിനിമാ തിയേറ്റര്‍, ഷോപ്പിംഗ് മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജ്വല്ലറി ഷോപ്പുകള്‍, ബഹുനില കെട്ടിടങ്ങളുള്ള ആവശ്യവസ്തുക്കളല്ലാത്തവയുടെ വ്യാപാര കേന്ദ്രങ്ങള്‍ മുതലായവ പ്രവര്‍ത്തിക്കുന്നതും മത്സരങ്ങള്‍, ടൂര്‍ണ്ണമെന്റുകള്‍, എന്നിവ നടത്തുന്നതും ഓഡിറ്റോറിയങ്ങളില്‍ വെച്ചുള്ള പരിപാടികള്‍ നടത്തുന്നതും...

Read More

തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 4829 ആയി

ചെന്നൈ: തമിഴ് നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് 771 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അതോടെ വൈറസ് ബാധിതരുടെ എണ്ണം 4829 ആയി ഉയര്‍ന്നു. കൂടാതെ ഇന്ന് രണ്ടുപേര്‍കൂടെ മരിച്ചു അതോടെ മരണ നിരക്ക് 35 ആയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2958 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 49,436...

Read More

മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് 1626 പേര്‍ക്കെതിരെ കേസ് എടുത്തു

കൊച്ചി: മാസ്‌ക് ധരിക്കാത്തതിന് 1626 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്.ലോക്ക് ഡൗണ്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന് 2108 കേസുകള്‍ എടുത്തുവെന്നും പോലീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന് 2088 പേരാണ് അറസ്റ്റിലായത്. 1274 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 49, 52, 23 തിരുവനന്തപുരം റൂറല്‍ – 305, 309, 202 കൊല്ലം സിറ്റി – 127, 130, 100 കൊല്ലം റൂറല്‍ – 93, 95, 61 പത്തനംതിട്ട – 253, 259, 201 ആലപ്പുഴ- 84, 92, 39 കോട്ടയം – 77, 93, 20 ഇടുക്കി – 208, 114, 110 എറണാകുളം സിറ്റി – 26, 45, 12 എറണാകുളം റൂറല്‍ – 50, 58, 28 തൃശൂര്‍ സിറ്റി – 100, 154, 63 തൃശൂര്‍ റൂറല്‍ – 100, 111, 61 പാലക്കാട് – 63, 73, 32 മലപ്പുറം – 77, 106, 46 കോഴിക്കോട് സിറ്റി – 97, 99, 91 കോഴിക്കോട് റൂറല്‍ – 77, 21, 69 വയനാട് – 69, 14, 44 കണ്ണൂര്‍ – 241, 243, 67 കാസര്‍ഗോഡ് – 12, 20,...

Read More

ജമ്മുകശ്മീരില്‍ പുതുതായി 34 പേര്‍ക്ക് കൂടി കോവിഡ്

ജമ്മു കശ്മീരില്‍ ബുധനാഴ്ച പുതിയ 34 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള രോഗികളുടെ എണ്ണം 775 ആയി. പുതിയ കേസുകളില്‍ 32 എണ്ണം കശ്മീര്‍ ഡിവിഷനിലെ ശ്രീനഗര്‍,ഷോപ്പിയാന്‍ കുപ്‌വാര,കുല്‍ഗാം,അനന്തനാഗ് ജില്ലകളില്‍ നിന്നാണ്. ഈ മേഖലയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 710 എണ്ണവും. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് കേസുകള്‍ ജമ്മു ജില്ലയില്‍ നിന്നാണ്. അതേസമയം, രാജ്യത്ത് 30 ബിഎസ്‌എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജോധ്പുരില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 30 ബിഎസ്‌എഫ് ജവാന്മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ നേരത്തെ ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. ഡല്‍ഹിയില്‍ കൂടുതല്‍ ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സൈന്യം കൂടുതല്‍ മുന്‍ കരുതല്‍ നടപടികള്‍...

Read More