Author: George Kakkanatt

മടക്കയാത്ര : സൗദിയില്‍ നിന്ന്​ ആദ്യ വിമാനം വെള്ളിയാഴ്​ച്ച കോഴിക്കോട്ടേക്ക്​

റിയാദ്​: കോവിഡ്​ പശ്ചാത്തലത്തില്‍ സൗദിയില്‍ കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനം റിയാദില്‍ നിന്ന്​ കോഴിക്കോട്ടേക്കാണെന്ന് അംബാസഡര്‍ ഡോ. ഔസാഫ്​ സഈദ്​ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച മുതലാണ് വിമാന സര്‍വീസുകള്‍ തുടങ്ങുക. യാത്ര ചെയ്യുന്ന സെക്ടറിന് അനുസരിച്ച്‌ 1500 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. അടുത്ത ദിവസങ്ങളില്‍ റിയാദില്‍ നിന്ന്​ ഡല്‍ഹിയിലേക്കും ദമ്മാമില്‍ നിന്ന്​ കൊച്ചിയിലേക്കും ജിദ്ദയില്‍ നിന്ന്​ ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലേക്കും വിമാനങ്ങള്‍ പറക്കും. ഓരോ വിമാനത്തിലും 200 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും. ആദ്യ ആഴ്​ ചയില്‍ 1000ത്തോളം ആളുകളെ കൊണ്ടുപോകാന്‍ കഴിയും എന്നാണ്​ കരുതുന്നത്​. എംബസിയില്‍ ഇതുവരെ 60,000 ആളുകളാണ്​ രജിസ്​റ്റര്‍ ചെയ്​തത്​. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്​. ഗര്‍ഭിണികള്‍, ദുരിതത്തിലായ തൊഴിലാളികള്‍ പോലുള്ളവര്‍ക്കാണ്​ ആദ്യ പരിഗണന നല്‍കുന്നത്​. അതനുസരിച്ച്‌​ തയാറാക്കിയ യാത്രക്കാരുടെ പട്ടിക എയര്‍ ഇന്ത്യയ്​ക്ക്​ കൈമാറിയിട്ടുണ്ട്​. യാത്രക്ക്​ മുമ്ബ്​ സൗദി ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച രീതിയിലുള്ള ആരോഗ്യപരിശോധനകള്‍ക്ക്​ വിധേയമാകണം. ആദ്യ ഘട്ടത്തില്‍ കേരളത്തിലേക്കും ഡല്‍ഹിയിലേക്കും മാത്രമാണ്​ വിമാനങ്ങളെങ്കില്‍ വരുന്ന ആഴ്​ചകളില്‍ ഹൈദരാബാദ്​, ബാംഗ്ലൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്കും വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യും. സൗദി ആഭ്യന്തര മന്ത്രാലയത്തി​​​​​ന്റെ ഔദ രജിസ്​ട്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അംബാസഡര്‍...

Read More

കോവിഡ് 19: 4678 ഐസൊലേഷന്‍ മുറികള്‍ സജ്ജം

ആലപ്പുഴ: ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 291 കോവിഡ് കെയര്‍ സെന്ററുകളിലായി 4678 ഐസൊലേഷന്‍ മുറികള്‍ സജ്ജമായി. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവരെ ആവശ്യമെങ്കില്‍ പാര്‍പ്പിക്കാനാണ് ഇവ. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണമില്ലാത്തവര്‍ക്ക് സ്വന്തം വീടുകളില്‍ ഐസൊലേഷന്‍ സൗകര്യമുണ്ടെങ്കില്‍ അവിടെ ഐസൊലേഷനില്‍ താമസിക്കാം. ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍, ഹോസ്റ്റലുകള്‍ എന്നിവയാണ് കോവിഡ് കെയര്‍ സെന്ററുകളാക്കാനായി തെരഞ്ഞെടുത്തിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ജില്ലയില്‍ സജ്ജീകരിക്കും. ജില്ലാ പോലീസ് മേധാവി, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം),തഹസീല്‍ദാര്‍മാര്‍ /ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, (പൊതുമരാമത്ത് കെട്ടിട വിഭാഗം), തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, ജില്ലാ ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസ്, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍, (ശുചിത്വമിഷന്‍, ഹരിതകേരള മിഷന്‍) എന്നിവര്‍ക്കാണ് വിവിധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കേണ്ടവരുടെ വിവരം അതത് താലൂക്ക് തഹസീല്‍ദാര്‍മാരെയും ജില്ലാ ഭരണകൂടത്തേയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിക്കണം. കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നവരുടെ ആരോഗ്യ പരിശോധന, നിരീക്ഷണത്തിനുള്ള സ്ഥിരം സംവിധാനം എന്നിവ സജ്ജീകരിക്കണം. ആശുപത്രികളിലേയ്ക്ക് മാറ്റേണ്ടവര്‍ക്ക് ആവശ്യമായ ആംബുലന്‍സ് സൗകര്യം ഉറപ്പാക്കേണ്ടതും ജില്ല മെഡിക്കല്‍ ഓഫീസറുടെ ചുമതലയാണ്. ആരോഗ്യ വകുപ്പില്‍ നിന്നും ജില്ല ഭരണകൂടത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്നതനുസരിച്ച്‌ കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കേണ്ട ചുമതല തഹസീല്‍ദാര്‍മാര്‍ക്കാണ്. സെന്ററുകളില്‍ ആവശ്യമായ പോലീസ്, ഹെല്‍ത്ത്, നിരീക്ഷണ സൗകര്യങ്ങള്‍ ഒരുക്കണം. കോവിഡ് ‌കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പടെ ആവശ്യമായ എല്ലാ അടിസ്ഥാനസൌകര്യങ്ങളും ഉറപ്പാക്കേണ്ടതും തഹസീല്‍ദാരുടെ ചുമതലയാണ്. കോവിഡ് കെയര്‍ സെന്ററുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച്‌ ഉറപ്പാക്കാനായി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ (പൊതുമരാമത്ത് കെട്ടിട വിഭാഗം) ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്ക് ആവശ്യമായ പോലീസ് നിരീക്ഷണം ജില്ല പോലീസ് മേധാവി ഏര്‍പ്പെടുത്തും. കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കുന്നതിനാവശ്യമായ സഹായം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ നല്‍കണമെന്നും ജില്ല കളക്ടര്‍ ഉത്തരവിട്ടു. ഇവിടെയുള്ളവര്‍ക്കാവശ്യമായ ഭക്ഷണം നല്‍കേണ്ടതും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. മാലിന്യസംസ്‌ക്കരണവും ശുചീകരണവും ഇവര്‍ നടത്തണം. ശുചിത്വ മിഷനും ഹരിത കേരളം മിഷനും മാലിന്യ സംസ്‌ക്കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം പ്രവര്‍ത്തിക്കും. കോവിഡ് കെയര്‍ സെന്ററുകളില്‍ ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ജില്ല ഫയര്‍ & റെസ്‌ക്യൂ വിഭാഗം ഉറപ്പു വരുത്തണം. ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടാല്‍ സാനിറ്റേഷന് വേണ്ടിയുള്ള സൗകര്യങ്ങളും ഫയര്‍ & റെസ്‌ക്യൂ വിഭാഗം ഉറപ്പ്...

Read More

മൂന്നു ദിവസം കൊണ്ട് പതിനായിരം കോവിഡ് കേസുകള്‍: രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം അരലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം പിന്നിട്ടു. മൂന്നു ദിവസത്തിനിടെ രോഗ ബാധ സ്ഥിരീകരിച്ചത് പതിനായിരത്തോളം പേര്‍ക്കാണ്. രാജ്യത്ത് ആദ്യമായി കേരളത്തില്‍ കോവിഡ് കേസ് സ്ഥിരീകരിച്ച്‌ നാലു മാസം പിന്നിടുമ്ബോഴാണ് രോഗ ബാധിതരുടെ എണ്ണം അരലക്ഷം കടന്നത്. രാജ്യത്ത് ഇതുവരെ രോഗ ബാധിതരുടെ എണ്ണം 50,545 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. നിലവില്‍ 14,000 പേരാണ് രോഗമുക്തരായിട്ടുള്ളത്. ആകെ മരണം 1,650 ആയി. മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം 16,758 ആയി. ഇന്ന് മാത്രം 1,233 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ മുംബൈയിലാണ്. മുംബൈയില്‍ 10,714 പേരാണ് രോഗബാധിതരായിട്ടുള്ളത്. രോഗ ബാധിതരുടെ എണ്ണത്തില്‍ ഗുജറാത്താണ് സംസ്ഥാനങ്ങളില്‍ രണ്ടാമത്. ഗുജറാത്തില്‍ രോഗ ബാധിതരുടെ എണ്ണം 6,200 കടന്നു. തലസ്ഥാന നഗരിയില്‍ 5,000 ത്തോളം പേര്‍ കോവിഡ് ബാധിതരാണ്. തമിഴ്‌നാട്ടിലും രോഗ ബാധിതരുടെ എണ്ണം നാലായിരം...

Read More

കോവിഡ്​:​ നേപ്പാളില്‍ പ്രഖ്യാപിച്ച ലോക്​ഡൗണ്‍ മേയ്​ 18 വരെ നീട്ടി

കാഠ്​മണ്ഡു: കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ നേപ്പാളില്‍ പ്രഖ്യാപിച്ച ലോക്​ഡൗണ്‍ മേയ്​ 18 വരെ നീട്ടി. അന്തരാഷ്​ട്ര വിമാന സര്‍വീസുകള്‍ക്ക്​ ഏര്‍പ്പെടുത്തിയ നിരോധനം മേയ്​ 31 വരെ നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു. ചൈന, ഇന്ത്യ തുടങ്ങിയ അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ മേയ്​ 31 വരെ അടച്ചിടും. നേപ്പാളില്‍ മാര്‍ച്ച്‌​ 24 നാണ്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചത്​. ഇത്​ നാലാം തവണയാണ്​ നേപ്പാള്‍ ലോക്​ഡൗണ്‍...

Read More

അര്‍ജ്ജുന അവാര്‍ഡ് ജേതാവ് പദ്മിനി തോമസിന്റെ ഭര്‍ത്താവ് ജോണ്‍ സെല്‍വന്‍ അന്തരിച്ചു

കോട്ടയം: അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടുമായിരുന്നു പദ്മിനി തോമസിന്റെ ഭര്‍ത്താവ് ജോണ്‍ സെല്‍വന്‍ അന്തരിച്ചു . റെയില്‍വേയില്‍ ചീഫ് ടിക്കറ്റ് എക്‌സാമിനറായിരുന്നു ജോണ്‍...

Read More