Author: George Kakkanatt

തിരുവാതിര കലാകാരിയും അധ്യാപികയുമായ മാലതി ജി. മേനോന്‍ അന്തരിച്ചു

കൊച്ചി: തിരുവാതിരയെ ജനകീയമാക്കിയ കലാകാരിയും അധ്യാപികയുമായ മാലതി ജി മേനോന്‍ (84) നിര്യാതയായി. എറണാകുളം രവിപുരം ആലപ്പാട്ട് റോഡിലെ ജയവിഹാറില്‍ ബുധനാഴ്ച രാത്രി 9.45ന് ആയിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച 10.30ന് രവിപുരം ശ്മശാനത്തില്‍. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള നാടന്‍കലാ അക്കാദമി ഫെലോഷിപ്, ലിംക വേള്‍ഡ് ഓഫ് റെക്കോഡ്, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്. എറണാകുളം രവിപുരം കെ.എന്‍. ഗോവിന്ദന്‍കുട്ടി മേനോന്റെ ഭാര്യയാണ്. കുമ്ബളം ശ്രീവിലാസത്തില്‍ കാര്‍ത്യായനിയമ്മയുടെയും ദാമോദരന്‍ പിള്ളയുടെയും മകളാണ്. 1993ല്‍ പനമ്ബിള്ളിനഗര്‍ ഗവ. ഹൈസ്‌കൂളില്‍നിന്ന്‌ അധ്യാപികയായി വിരമിച്ചു. മക്കള്‍: സുധാറാണി, ജയപ്രകാശ് നാരായണ്‍, ഉഷ റാണി. മരുമക്കള്‍: രഘു, പ്രീത ബാലകൃഷ്ണന്‍, അജിത്...

Read More

കൊറോണയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയിരുന്ന പ്രൊഫസര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ കൊറോണ വൈറസുമായ ബന്ധപ്പെട്ട് ഗവേഷണം നടത്തിയിരുന്ന ചൈനീസ് പ്രൊഫസര്‍ ദുരൂഹമായി കൊല്ലപ്പെട്ടു. പെന്‍സില്‍വാനിയയിലാണ് സംഭവം. പിറ്റ്സ്ബര്‍ഗ് സര്‍വകലാശാല കംപ്യൂട്ടേഷണല്‍ ആന്‍ഡ് സിസ്റ്റംസ് ബയോളജി വിഭാഗം റിസര്‍ച്ച്‌ അസിസ്റ്റന്റ് പ്രൊഫസറായ ബിങ് ലിയു(37)വാണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ലിയുവിന്റെ ഭാര്യയും സംഭവം നടക്കുമ്ബോള്‍ വീട്ടിലില്ലായിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട ഗവേഷണം തുടരുന്നതിനിടെയാണ് ബിങ് ലിയുവിന്റെ മരണമെന്നാണ് വിവരം. കൊറോണ വൈറസിന്റെ സെല്ലുലാര്‍ മെക്കാനിസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ലിയുവിന്റെ ഗവേഷണം. അതുമായി ബന്ധപ്പെട്ട ചില നിര്‍ണായക കണ്ടെത്തലുകളുടെ വക്കിലായിരുന്നു ഗവേഷകനെന്നാണ് സര്‍വകലാശാല അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലാത്തതിനാല്‍ കൊലപ്പെടുത്തിയ ആളും ലിയുവും തമ്മില്‍ നേരത്തെ അറിയാമായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലിയുവിന്റെ തലയിലും കഴുത്തിലും വയറിലുമാണ് വെടിയേറ്റത്. മരണം ഉറപ്പിച്ചശേഷം കുറ്റവാളിയെന്ന് കരുതപ്പെടുന്നയാള്‍ പുറത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ സ്വയം വെടിവച്ചു മരിച്ചുവെന്നാണ് കരുതുന്നത്. ഹാഓ ഗു (46) എന്നയാളുടെ മൃതദേഹമാണ് കാറിനുള്ളില്‍...

Read More

41-ാം വിവാഹ വാര്‍ഷികത്തിന് മോഹന്‍ലാല്‍ മമ്മൂട്ടിക്കും സുള്‍ഫത്തിനും ആശംസകള്‍ നേര്‍ന്നു

മമ്മൂട്ടിയും ഭാര്യ സുല്‍ഫിത്തും ഇന്നലെ തങ്ങളുടെ 41-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചു. നടന്‍ വീട്ടില്‍ ശാന്തമായ ഒരു ആഘോഷം നടത്തുന്നതിനാല്‍, നടനും സുഹൃത്തും ആയ മോഹന്‍ലാല്‍ അവര്‍ക്ക് വാര്‍ഷികം ആശംസിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ദമ്ബതികളുടെ ഒരു രേഖാചിത്രം പങ്കുവെച്ച മോഹന്‍ലാല്‍ ഇങ്ങനെ എഴുതി: “പ്രിയപ്പെട്ട ഇച്ചാക്കയും ബാബിക്കും വിവാഹ വാര്‍ഷികം ആശംസിക്കുന്നു.” മമ്മൂട്ടിയുടെ വിവാഹ വാര്‍ഷികത്തില്‍ മോഹന്‍ലാലിന്റെ പോസ്റ്റ് ആരാധകരില്‍ നിന്ന് വളരെയധികം സ്നേഹം ലഭിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വൈറലാകുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നിരവധി ആരാധകര്‍ മമ്മൂട്ടിയെയും സുള്‍ഫത്തിനെയും അവരുടെ 41-ാം വിവാഹ വാര്‍ഷികത്തില്‍ ആശംസിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. 1979 ല്‍ സുല്‍ഫത്തിനെ വിവാഹം കഴിച്ച മമ്മൂട്ടി 1982 ല്‍ മകള്‍ സുരുമിക്കും 1986 ല്‍ ദുല്‍ക്കര്‍ സല്‍മാനും മാതാപിതാക്കളായി മലയാള ചലച്ചിത്രമേഖലയിലെ രണ്ട് അഭിനേതാക്കളും ഒരുമിച്ച്‌ 50 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, ഇരുവരും മികച്ച സുഹൃത്തുക്കളായി തുടരുന്നു. അജയ് വാസുദേവിന്റെ ഷൈലോക്കിലാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ചത്. വണ്‍, ദി പ്രീസ്റ്റ് എന്നിവയുടെ റിലീസിനായി കാത്തിരിക്കുകയാണ് അദ്ദേഹം. മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ മരക്കാര്‍: അറബികടലിന്‍റെ സിംഹാം മാര്‍ച്ച്‌ 26 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍...

Read More

പത്താംക്ലാസ്, ഹയര്‍ സെക്കന്‍ററി പൊതുപരീക്ഷകള്‍ മേയ് 21 നും 29നും ഇടയില്‍ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പത്താംക്ലാസ്, ഹയര്‍ സെക്കന്‍ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കും. എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15ന് മുമ്ബ് പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. പരീക്ഷ മെയ് 26 മുതല്‍ ആരംഭിക്കും. മേയ് 21 മുതല്‍ വി എച്ച്‌ എസ് ഇ പരീക്ഷ നടത്താനാണ് തീരുമാനം. സാമൂഹിക അകലം പാലിക്കാന്‍ സിഗ് സാഗ് രീതിയില്‍ ക്രമീകരണം പരിഗണനയിലുണ്ട് . എസ് എസ് എല്‍ സി പരീക്ഷ റമദാന് ശേഷം നടത്തും. മേയ് 26 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പരീക്ഷ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷമാണ് എസ് എസ് എല്‍ സി പരീക്ഷ. പരീക്ഷാഹാളില്‍ മാസ്ക് നിര്‍ബന്ധമാണ്. പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ രാവിലെ നടത്തും. ലോക്ക്ഡൗണിന് ശേഷം വി എച്ച്‌ എസ് ഇ പരീക്ഷയാണ് ആദ്യം നടത്തുന്നത്. മേയ് 21ന് വിഎച്ച്‌എസ്‌ഇയുടെ ഒരു പരീക്ഷ നടക്കും. ബാക്കി പരീക്ഷകള്‍ 26 മുതല്‍ നടത്തും. ആറായിരത്തോളം വിദ്യാര്‍ഥികള്‍ മാത്രമുള്ള വി എച്ച്‌ എസ് ഇ പരീക്ഷകള്‍ നടത്തി ക്രമീകരണങ്ങളില്‍ പോരായ്മകളില്ലെന്ന് ഉറപ്പ് വരുത്തും. മേയ് 13 മുതല്‍ കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിര്‍ണയം തുടങ്ങും. + 1, +2 പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ആദ്യം. എസ്‌എസ്‌എല്‍സി മൂന്ന് പരീക്ഷയും പ്ലസ് ടുവില്‍ നാല് പരീക്ഷയുമാണ്...

Read More

സൗദിയില്‍ 2788 ഇന്ത്യക്കാര്‍ക്ക് കൊറോണ, 21 മരണം, പരിശോധന നിര്‍ണായക ഘട്ടത്തില്‍

റിയാദ്: സൗദിയില്‍ ഇതുവരെ 2788 ഇന്ത്യക്കാര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 21 പേര്‍ മരണപ്പെടുകയും ചെയ്തു. മരിച്ചവരില്‍ എട്ടുപേര്‍ മലയാളികളാണെന്ന് എംബസി രേഖള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ഒമ്ബതുപേര്‍ കൂടി രോഗം ബാധിച്ച്‌ മരിച്ചതോടെ സൗദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 209 ആയി. കഴിഞ്ഞദിവസം മാത്രം 1687 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 31938 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 1352 പേര്‍ക്കാണ് രോഗമുക്തി. പോസിറ്റീവ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്ക: 308 മദീന: 292 ജിദ്ദ: 312 റിയാദ്: 149 ദമ്മാം: 84 ജുബൈല്‍: 93 എന്നിങ്ങിനെയാണ്. കഴിഞ്ഞദിവസം മക്കയിലും മദീനയിലും ജിദ്ദയിലും റിയാദിലും ഇരുന്നൂറ് മുതല്‍ നാന്നൂറ് വരെ ആളുകള്‍ക്ക് അസുഖ മോചനം ഉണ്ടായിട്ടുണ്ട്. 2788 ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് എന്ന് എംബസി അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചയിലെ കണക്കാണിത്. 21 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. സൗദിയില്‍ ഇതുവരെ 2788 ഇന്ത്യക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 21 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതില്‍ ആറുപേര്‍ മലയാളികളാണ്. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ നേരിട്ട് ഇടപെട്ട ചില കേസുകളില്‍ നിന്നും രണ്ടു പേരുടെ മരണം കൂടി കൊറോണ കാരണമാണെന്ന് കണ്ടെത്തിയിരുന്നു. അതും കൂടി ചേരുമ്ബോള്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടാണ്. ഇരുപത്തിയാറ് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഇന്ത്യാക്കാരുടെ എണ്ണം താരതമ്യേന കുറവാണെന്ന് കണക്കുകള്‍...

Read More