Author: George Kakkanatt

അടച്ചു പൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 2088 പേര്‍

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാലത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2052 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2088 പേരാണ്. 1221 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1517 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 62, (48 പേരെ അറസ്റ്റ് ചെയ്തു, 22 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) തിരുവനന്തപുരം റൂറല്‍ – 234, (240 പേരെ അറസ്റ്റ് ചെയ്തു, 128 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കൊല്ലം സിറ്റി – 256, (273 പേരെ അറസ്റ്റ് ചെയ്തു, 174 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കൊല്ലം റൂറല്‍ – 106, (113 പേരെ അറസ്റ്റ് ചെയ്തു, 88 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) പത്തനംതിട്ട – 71, (96 പേരെ അറസ്റ്റ് ചെയ്തു, 25 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) ആലപ്പുഴ – 270, (280 പേരെ അറസ്റ്റ് ചെയ്തു, 204 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കോട്ടയം – 40, (57 പേരെ അറസ്റ്റ് ചെയ്തു, 6 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) ഇടുക്കി – 166, (100 പേരെ അറസ്റ്റ് ചെയ്തു, 80 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) എറണാകുളം സിറ്റി – 16, (37 പേരെ അറസ്റ്റ് ചെയ്തു, 1 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) എറണാകുളം റൂറല്‍ – 120, (124 പേരെ അറസ്റ്റ് ചെയ്തു, 60 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) തൃശൂര്‍ സിറ്റി – 104, (120 പേരെ അറസ്റ്റ് ചെയ്തു, 84 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) തൃശൂര്‍ റൂറല്‍ – 68, (78 പേരെ അറസ്റ്റ് ചെയ്തു, 40 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) പാലക്കാട് – 93, (110 പേരെ അറസ്റ്റ് ചെയ്തു, 60 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) മലപ്പുറം – 82, (113 പേരെ അറസ്റ്റ് ചെയ്തു, 45 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കോഴിക്കോട് സിറ്റി – 83, (83 പേരെ അറസ്റ്റ് ചെയ്തു, 70 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കോഴിക്കോട് റൂറല്‍ – 32, (3 പേരെ അറസ്റ്റ് ചെയ്തു, 28 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) വയനാട് – 80, (16 പേരെ അറസ്റ്റ് ചെയ്തു, 46 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കണ്ണൂര്‍ – 155, (162 പേരെ അറസ്റ്റ് ചെയ്തു, 53 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കാസര്‍ഗോഡ് – 14, (35 പേരെ അറസ്റ്റ് ചെയ്തു, 7 വാഹനങ്ങള്‍...

Read More

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 508 പേര്‍ക്ക്; രോഗബാധിതര്‍ 5,409 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 5,409 ആയി ഉയര്‍ന്നു. മരണം 37 ആയി. വ്യാഴാഴ്ച സംസ്ഥാനത്ത് പുതുതായി 508 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും രണ്ട് പേര്‍ മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറെയും കോവിഡ് വ്യാപന മേഖലയായ ചെന്നൈ കോയമ്ബേട് മാര്‍ക്കറ്റുമായി ബന്ധമുള്ളവരാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ചികിത്സയിലുള്ള 31 പേര്‍ വ്യാഴാഴ്ച രോഗമുക്തരായി. ഇതുവരെ 1,547 പേരാണ് സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3,825 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 2647 പേര്‍. കടലൂരില്‍ 356 പേര്‍ക്കും അരിയാലൂരില്‍ 245 പേര്‍ക്കും വൈറസ്...

Read More

കോവിഡ് 19 : ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക കൗണ്ടര്‍

കൊല്ലം: കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗുരുതരമായ അസുഖമുളളവര്‍ എന്നിവര്‍ക്കായി ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേകം കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കൊല്ലം റൂറലിലെ ആര്യങ്കാവ് ചെക്ക്‌പോസ്റ്റിലാണ് പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച്‌ കൗണ്ടറില്‍ ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക കൗണ്ടര്‍ സംവിധാനമൊരുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തിരുവനന്തപുരം റൂറലിലെ അമരവിള, കൊല്ലം റൂറലിലെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാര്‍, വയനാട്ടിലെ മുത്തങ്ങ, കാസര്‍കോട്ടെ തലപ്പാടി എന്നീ ചെക്ക്‌പോസ്റ്റുകളിലാണ് പ്രത്യേക കൗണ്ടര്‍ സംവിധാനം...

Read More

മിഷിഗൺ കോൺവെന്റിൽ പതിനൊന്നു കന്യാസ്‌ത്രീകൾ മരിച്ചു

അലൻ ചെന്നിത്തല ഡിട്രോയിറ്റ്: മിഷിഗണിലെ ലിവോണിയ സിറ്റിയിലെ ബ്ലെസ്സഡ് വിർജിൻ മേരി ഫെലീഷ്യൻ കോൺവെന്റിൽ കോവിഡ് ബാധിച്ച് 7 കന്യാസ്‌ത്രീകൾ മരിച്ചു. ഇവിടെ 4 കന്യാസ്‌ത്രീകൾ കൂടി മറ്റ് അസുഖങ്ങൾ കാരണം മരിച്ചിരുന്നു അങ്ങനെ ഒരേ കോൺവെന്റിൽ പതിനൊന്നു കന്യാസ്‌ത്രീകൾക്കാണ് ജീവൻ നഷ്ടമായത്. ലിവോണിയ കോൺവെന്റിൽ 56 കന്യാസ്‌ത്രീകളെയാണ് പാർപ്പിച്ചിരുന്നത്. 94000-ളം റെസിഡന്റ്സ് ഉള്ള മിഷിഗണിലെ ലിവോണിയ സിറ്റിയിൽ 129 പേർ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചു. മിഷിഗണിലെ വെയ്ൻ കൗണ്ടി കണക്കുപ്രകരം ഡിട്രോയിറ്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ലിവോണിയ സിറ്റിയിലാണ്. കൂടൂതൽ സീനിയർ ആളുകൾ പാർക്കുന്നതും ഒപ്പം നഴ്‌സിങ് ഹോമുകൾ ധാരാളം ഉള്ളതുമാണ് മരണ നിരക്ക് കൂടുവാൻ കാരണമെന്ന് ലിവോണിയ മേയർ മൊറീൻ മില്ലർ ബ്രോസ്നൻ പറഞ്ഞു. അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് മൂലം മരിച്ച സിറ്റികളിൽ ഒന്നാണ് മിഷിഗണിലെ ഡിട്രോയിറ്റ്. പതിറ്റാണ്ടുകളായി ലിവോണിയ സിറ്റിയിൽ പ്രവർത്തിക്കുന്ന ഫെലീഷ്യൻ സിസ്റ്റേഴ്സ് നിരവധി സ്ഥാപനങ്ങൾ ഇവിടെ സ്ഥാപിച്ചു. സെന്റ് മേരി മേഴ്‌സി ഹോസ്പിറ്റൽ, മഡോണ യൂണിവേഴ്സിറ്റി, എൻജെല ഹോസ്പിസ്, മേരിവുഡ് നഴ്സിംഗ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളോടൊപ്പം നിരവധി മെഡിക്കൽ സെന്റർ പ്രായമായവർക്കുള്ള നഴ്‌സിങ് സെന്ററുകൾ എന്നിവയും ഫെലീഷ്യൻ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ മഹാമാരിയുടെ കാലത്തു മരണപ്പെട്ട സിസ്റ്റർ വിക്ടോറിയ മേരി ഇൻഡിക് (69), സിസ്റ്റർ മേരി ലൂയിസ വാവരസയണിൿ (99), സിസ്റ്റർ സെലിൻ മേരി ലെസിൻസ്കി (92), സിസ്റ്റർ മേരി ഈസ്റ്റല്ലേ പ്രിന്റ്സ് (95), തോമസ് മേരി വഡോസ്‌കി (73), സിസ്റ്റർ മേരി പട്രീഷ്യ പയസ്സ്‌യാൻസ്കി (93), സിസ്റ്റർ മേരി ക്ലാരൻസ് ബോർക്കോസ്‌കി (83), സിസ്റ്റർ റോസ് മേരി വോളക്(86), സിസ്റ്റർ മേരി ജാനിസ് സോൽകൗസ്‌കി (86), സിസ്റ്റർ മേരി ആലിസ് ആൻ ഗ്രാഡോസ്‌കി (73), സിസ്റ്റർ മേരി മാർട്ടിനെസ് റോസിക് (87) എന്നിവരുടെ വേർപാടിൽ കോൺവെന്റ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇവർ സമൂഹത്തിനു ചെയ്ത സേവനങ്ങൾ എന്നും...

Read More

കൊവിഡിനെ തടഞ്ഞ് ഒന്നൊന്നര പ്രതിരോധവുമായി കേരളം: പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങള്‍ കൂടുന്നു

തിരുവനന്തപുരം: കൊവിഡിന്റെ തുടക്കക്കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. മാത്രമല്ല ഇന്ത്യയില്‍ ആദ്യമായി കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും കേരളമായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിയേ രാജ്യത്തുതന്നെ ഏറ്റവും മികച്ച രോഗ പ്രതിരോധം കാഴ്ചവച്ച സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറുന്നത് മലയാളികള്‍ കണ്ടു. കേരളത്തില്‍ വന്ന വിദേശികള്‍ പോലും തങ്ങള്‍ കേരളം വിട്ട് പോകുന്നില്ലെന്നും സ്വന്തം നാടുകളേക്കാള്‍ സുരക്ഷിതം ഇവിടമാണെന്ന് പറയുന്നതും നാം കേള്‍ക്കുകയുണ്ടായി. നിലവില്‍ കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 25 മാത്രമാണ്. പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങള്‍ കൂടിവരുന്നു എന്നതും കേരളത്തിന്റെ മറ്റൊരു നേട്ടമാകുന്നു. മാര്‍ച്ച്‌ ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് എന്നീ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റ കൊവിഡ് രോഗബാധ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം സംസ്ഥാനത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടിവരികയും ചെയ്യുന്നുണ്ട്. അസൂയാവഹമായ ഈ നേട്ടത്തിന് പിന്നില്‍ തീര്‍ച്ചയായും സര്‍ക്കാരും വിശ്രമമില്ലാത്ത പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ആരോഗ്യപ്രവര്‍ത്തകരുമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകാതെ പകച്ചുനില്‍ക്കുമ്ബോഴാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നത്‌. ഒഡിഷ, ജാര്‍ഖണ്ഡ്, ചണ്ഡിഗര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കൊവിഡ് രോഗപ്രതിരോധത്തില്‍ കൈവരിച്ച നേട്ടങ്ങളും പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നത് മറ്റൊരു കാര്യം. എന്നാല്‍ യഥാര്‍ത്ഥ വെല്ലുവിളി കേരളം നേരിടാന്‍ ഒരുങ്ങുന്നതേയുള്ളൂ എന്നതാണ് സത്യം. ഗള്‍ഫ് രാജ്യങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളീയര്‍ സ്വദേശത്തേക്ക് മടങ്ങിയെത്താന്‍ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. മികച്ച രോഗപ്രതിരോധ സംവിധാനങ്ങളും ജാഗ്രതയും കൊണ്ടുമാത്രമേ ഈ ഈ വെല്ലുവിളിയെ സംസ്ഥാന സര്‍ക്കാരിന് ഫലപ്രദമായി പ്രഹരിക്കാനാകൂ. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തരും തയ്യാറാക്കിയിട്ടുണ്ടെങ്കിലും വീണ്ടും സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടാനുള്ള സാദ്ധ്യത ആശങ്കയ്ക്ക്...

Read More