Author: George Kakkanatt

മടങ്ങി വരുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കി കോവിഡ് കോള്‍ സെന്റര്‍

തൃശൂര്‍: ജില്ലയിലേയ്ക്ക് മടങ്ങി വരുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കി ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കോള്‍ സെന്റര്‍. ഇതര സംസ്ഥാനത്ത് നിന്നും വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് താമസസൗകര്യമൊരുക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത് സെന്ററിലെ ഉദ്യോഗസ്ഥരാണ്. ജില്ലയിലെത്തുന്നതിന് വേണ്ടിയുള്ളവരുടെ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി ലഭിക്കുന്നത് കോള്‍ സെന്ററില്‍ നിന്നാണ്. നോര്‍ക്ക വഴി പാസ് ലഭിക്കുന്നതിനായും നിരവധി പേര്‍ ദിനംപ്രതി കോള്‍ സെന്ററിലേക്ക് വിളിക്കുന്നുണ്ട്. കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. മുപ്പതോളം ജീവനക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വരുന്ന ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് വിവരങ്ങള്‍ നല്‍കുകയും അതിനനുസരിച്ച്‌ അവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് ചെയ്യുന്നത്. ജില്ലയില്‍ ആകെ 8854 മുറികളും 17122 കിടക്കകളും നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കുന്നംകുളം, തൃശൂര്‍, ചാലക്കുടി, തലപ്പള്ളി, ചാവക്കാട്, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ തുടങ്ങിയ ഏഴ് താലൂക്കുകളിലാണ് കോവിഡ് സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കൂട്ടനെല്ലൂര്‍ പി സി തോമസ് ഹോസ്റ്റലിലും, പ്രവാസികളെ ഗുരുവായൂര്‍ ഗേറ്റ് വേ ഹോട്ടല്‍, ശ്രീകൃഷ്ണ റസിഡന്‍സ് എന്നിവടങ്ങളിലായി 14 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കും. തുടര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. ജില്ലയിലേയ്ക്ക് മടങ്ങിവരുന്നവര്‍ക്ക് സംശയങ്ങള്‍ തീര്‍ക്കുന്നതിന് 9400063731, 9400063732, 9400063733, 9400063734, 9400063735 എന്നീ നമ്ബറുകളിലോ cccthrissur@gmail.com എന്ന ഇമെയിലിലോ...

Read More

പ്രവാസികളുമായി ആദ്യ കപ്പല്‍ ഞായറാഴ്ച എത്തും

കൊ​ച്ചി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് ക​പ്പ​ല്‍ വ​ഴി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ കൊ​ച്ചി തു​റ​മു​ഖ​ത്ത് ഒ​രു​ക്കം പൂ​ര്‍ത്തി​യാ​യി. മാ​ല​ദ്വീ​പി​ല്‍നി​ന്ന് 750ഓ​ളം പേ​രു​മാ​യി ആ​ദ്യ ക​പ്പ​ല്‍ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 10ന് ​കൊ​ച്ചി പോ​ര്‍ട്ട് ട്ര​സ്​​റ്റി​​െന്‍റ സാ​മു​ദ്രി​ക ടെ​ര്‍മി​ന​ലി​ല്‍ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍പേ​ര്‍കൂ​ടി ക​പ്പ​ല്‍ വ​ഴി തു​റ​മു​ഖ​ത്തെ​ത്തും. കൊ​ച്ചി​യി​ല്‍ എ​ത്തു​ന്ന​തി​നു​മു​മ്ബ് ക​പ്പ​ലി​ല്‍നി​ന്നു​ള്ള എ​ല്ലാ യാ​ത്ര​ക്കാ​രി​ല്‍നി​ന്നും നാ​വി​ക​സേ​ന സെ​ല്‍ഫ് ഇ-​ഡി​ക്ല​റേ​ഷ​ന്‍ ​േഡ​റ്റ ശേ​ഖ​രി​ക്കും. കൂ​ടാ​തെ, യാ​ത്ര​ക്കാ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​മാ​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള യാ​ത്ര​ക്കാ​രെ ആ​ദ്യം ഇ​റ​ക്കും. തു​ട​ര്‍ന്ന്, ജി​ല്ല തി​രി​ച്ച്‌ 50 പേ​രു​ടെ ബാ​ച്ചു​ക​ളാ​യി മ​റ്റ്​ യാ​ത്ര​ക്കാ​രും ഇ​റ​ങ്ങും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള യാ​ത്ര​ക്കാ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന് ജി​ല്ല ഭ​ര​ണ​കൂ​ട​മാ​ണ് ആം​ബു​ല​ന്‍സ് ക്ര​മീ​ക​രി​ക്കു​ക. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് പ്ര​ത്യേ​ക മേ​ഖ​ല​യും ടെ​ര്‍മി​ന​ലി​ല്‍ നീ​ക്കി​െ​വ​ച്ചി​ട്ടു​ണ്ട്.ക​പ്പ​ലി​ല്‍നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രെ സാ​മു​ദ്രി​ക ക്രൂ​യി​സ് ടെ​ര്‍മി​ന​ലി​നു​ള്ളി​ല്‍ തു​ട​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​ക്കും. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം യാ​ത്ര​ക്കാ​രെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളി​ല്‍ അ​ത​ത് ജി​ല്ല​ക​ളി​ലേ​ക്ക് അ​യ​ക്കും. ഒ​രു ബ​സി​ല്‍ 30 യാ​ത്ര​ക്കാ​രെ​യാ​ണ് അ​നു​വ​ദി​ക്കു​ക. മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച്‌ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും അ​നു​വ​ദി​ക്കും. സ​ന്ദ​ര്‍ശ​ക​രെ​യോ യാ​ത്ര​ക്കാ​രു​ടെ ബ​ന്ധു​ക്ക​ളെ​യോ സാ​മു​ദ്രി​ക ടെ​ര്‍മി​ന​ല്‍ പ​രി​സ​ര​ത്ത്​ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ര്‍ട്ട് ട്ര​സ്​​റ്റ്​ ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ ഡോ. ​എം.​ബീ​ന അ​റി​യി​ച്ചു.തു​റ​മു​ഖ​ത്തി​​െന്‍റ ചു​മ​ത​ല​യു​ള്ള കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ഐ.​ജി വി​ജ​യ്​ സാ​ഖ​റെ, ഫോ​ര്‍ട്ട് കൊ​ച്ചി സ​ബ് ക​ല​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ് എ​ന്നി​വ​ര്‍ വ്യാ​ഴാ​ഴ്ച ക്രൂ​യി​സ് ടെ​ര്‍മി​ന​ല്‍ സ​ന്ദ​ര്‍ശി​ച്ച്‌ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. ജി​ല്ല ഭ​ര​ണ​കൂ​ടം, പൊ​ലീ​സ്, കൊ​ച്ചി പോ​ര്‍ട്ട് ട്ര​സ്​​റ്റ്, സി.​ഐ.​എ​സ്.​എ​ഫ്, പോ​ര്‍ട്ട് ഹെ​ല്‍ത്ത് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍, ഇ​മി​ഗ്രേ​ഷ​ന്‍, ഇ​ന്ത്യ​ന്‍ നേ​വി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഇ​രു​വ​രും ച​ര്‍ച്ച...

Read More

പ്രവാസികളുടെ മടക്കം: സ്രവ പരിശോധനയില്ല; തെര്‍മല്‍ സ്‌ക്രീനിങ് മാത്രം

ഖത്തറില്‍ നിന്നു മടങ്ങുന്ന പ്രവാസി യാത്രക്കാര്‍ക്ക് യാത്രയ്ക്കു മുന്‍പ് കോവിഡ് പരിശോധനയില്ല. വിമാനത്താവളത്തില്‍ ശരീര ഊഷ്മാവ് അറിയുന്നതിനുള്ള തെര്‍മല്‍ സ്‌ക്രീനിങ് ഉണ്ടായിരിക്കും.കോവിഡ് പരിശോധന സംബന്ധിച്ച്‌ ഇന്ത്യന്‍ എംബസിയില്‍ നിന്നു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നു യാത്രക്കാര്‍ വ്യക്തമാക്കി. നാളെയും മറ്റന്നാളും യാത്ര തിരിക്കുന്നവര്‍ക്കുള്ള ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ കൈമാറി. നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുടെ വിവരശേഖരണത്തിനുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഇന്ത്യന്‍ എംബസി പുനരാരംഭിച്ചു. അതിനിടെ, കോവിഡ് പ്രതിസന്ധിക്കു മുന്‍പ് നാട്ടിലേക്കു മടങ്ങാന്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വീണ്ടും മുഴുവന്‍ തുകയും നല്‍കി ടിക്കറ്റ് എടുക്കേണ്ടി വന്നത് പരാതിക്കിടയാക്കി. നേരത്തെ നല്‍കിയ തുക മടക്കി നല്‍കാനോ, നിലവിലെ ടിക്കറ്റില്‍ തുക കുറച്ചു നല്‍കാനോ അധികൃതര്‍ തയാറായില്ലെന്നാണു...

Read More

വന്ദേ ഭാരത് മിഷന്‍: അഭിമാന നിമിഷമെന്ന് കൊച്ചിയിലെത്തിയ വിമാനത്തിന്റെ ക്യാപ്റ്റന്‍

കൊച്ചി: കോവിഡ‍് ഭീതിയിലായിരുന്ന വിദേശത്തുള്ള ഇന്ത്യക്കാരുമായി നാട്ടിലേക്ക് പറക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് കൊച്ചിയിലെത്തിയ വിമാനത്തിന്റെ ക്യാപ്റ്റന്‍ അന്‍ഷുല്‍ ഷെറോണ്‍. വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാര്‍ക്കു നല്‍കിയ സന്ദേശത്തിലാണ് ക്യാപ്റ്റന്‍ അക്കാര്യം വ്യക്തമാക്കിയത്. “വ്യോമഗതാഗതം നിര്‍ത്തിവച്ച്‌ ഏഴ് ആഴ്ചകള്‍ പിന്നിട്ട ശേഷം ഇന്ത്യയിലേക്കുള്ള ആദ്യ വിമാനമാണിത്. അഭിമാന നിമിഷമാണിത്. ബന്ധുക്കളും രാജ്യവും നിങ്ങളെ കാത്തിരിക്കുകയാണ്. എയര്‍ ഇന്ത്യയ്ക്ക് ഈ ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എല്ലാവരും കര്‍ശനമായും സുരക്ഷാ മുന്‍ കരുതലുകളെടുക്കണം”- ക്യാപ്ടന്‍ പറഞ്ഞു. ഇന്നലത്തെ അബുദാബി- കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 419 ന്റെ ഫസ്റ്റ് ഓഫിസറും കാബിന്‍ ജീവനക്കാരില്‍ 3 പേരും മലയാളികളാണ്. വിമാനത്തിന്റെ ക്യാപ്റ്റന്‍ അന്‍ഷുല്‍ ഷെറോണും ഫസ്റ്റ് ഓഫിസര്‍ ക്യാപ്റ്റന്‍ റിസ്‌വിന്‍ നാസറും. ദീപക് മേനോനായിരുന്നു കാബിന്‍ ക്രൂ ഇന്‍ ചാര്‍ജ്. അഞ്ജന ജോണി, റിയങ്ക സന്തോഷ്, ടാഷി ബൂട്ടിയ എന്നിവരായിരുന്നു മറ്റു കാബിന്‍ ക്രൂ അംഗങ്ങള്‍. തീരരക്ഷാ സേനയില്‍ പൈലറ്റായിരിക്കേ രക്ഷാദൗത്യങ്ങളില്‍ പങ്കെടുത്ത അനുഭവ സമ്ബത്തുമായാണ് ക്യാപ്റ്റന്‍ അന്‍ഷുല്‍ ഷിറോങ് ഇന്നലത്തെ ദൗത്യത്തെ നയിച്ചത്. എല്ലാ പ്രവാസികളും തങ്ങളുടെ കുടുംബാംഗങ്ങളാണ്. ഈ ദൗത്യത്തില്‍ വെല്ലുവിളികളുണ്ട്. അതിനെ നേരിടുവാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ക്യാപ്റ്റന്‍...

Read More

ആഗ്രയില്‍ കൊറോണ ബാധിച്ച്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ആഗ്ര: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആഗ്രയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പങ്കജ് കുല്‍ശ്രേഷ്ഠ ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് കുല്‍ശ്രേഷ്ഠയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ്‌എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ബുധനാഴ്ച ആരോഗ്യനില മോശമാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഇദ്ദേഹത്തെ കൂടാതെ വ്യാഴാഴ്ച ആഗ്രയില്‍ രണ്ട് പേര്‍ കൂടി കൊറോണ ബാധിച്ച്‌ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഒരു ഹിന്ദി ദിനപത്രത്തിലാണ് പങ്കജ് ജോലി...

Read More