Author: George Kakkanatt

ബഹ്‌റൈനില്‍ നിന്നും, റിയാദില്‍ നിന്നും പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളുമായി എയര്‍ ഇന്ത്യയുടെ രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. ബഹ്‌റൈനില്‍ നിന്നും, റിയാദില്‍ നിന്നുമാണ് വിമാനങ്ങള്‍ കേരളത്തിലെത്തുക. ബഹ്‌റൈനില്‍ നിന്ന് വരുന്ന വിമാനം നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും, റിയാദില്‍ നിന്നുമെത്തുന്ന വിമാനം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് പറന്നിറങ്ങുക. വിമാനത്താവളത്തില്‍ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് പ്രവാസികള്‍ക്ക് യാത്ര അനുമതി നല്‍കുകയുള്ളൂ. ആദ്യ ഘട്ടത്തില്‍ 200 പ്രവാസികളെ കരിപ്പൂരില്‍ എത്തിക്കും. ബഹ്‌റൈനില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം 10.40 ഓടെ കൊച്ചിയിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം 750 പേരുമായി മാലിയില്‍ നിന്നും പുറപ്പെട്ട നാവികസേനയുടെ കപ്പല്‍ ഞായറാഴ്ചയോടെ എത്തിച്ചേരും. രോഗലക്ഷണമുള്ള യാത്രക്കാരെ കണ്ടെത്തി അവരെ ആദ്യം ഇറക്കുകയും, മറ്റുള്ളവരെ ജില്ല തിരിച്ച്‌ 50 പേര്‍ വീതമുള്ള ഗ്രൂപ്പുകളായും ഇറക്കും. കപ്പല്‍ ഞായറാഴ്ച എത്തുന്നതിന് മുന്നോടിയായി ജില്ലാ ഭരണകൂടം, പോലീസ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, സി.ഐ.എസ്.എഫ്., പോര്‍ട്ട് ഹെല്‍ത്ത് തുടങ്ങിയ ഉദ്യോഗസ്ഥരുമായി കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം. ബീന ചര്‍ച്ച നടത്തുകയും, ഐ.ജി. വിജയ് സാഖറെ, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ വ്യാഴാഴ്ച സാമുദ്രിക ക്രൂസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച്‌ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും...

Read More

ആശങ്കയൊഴിഞ്ഞു; അവരെത്തി; 8 പേര്‍ ഐസലേഷനില്‍

കൊച്ചി: പ്രവാസ ജീവിതത്തില്‍ നിന്ന് ജന്മനാട്ടിലേക്ക് അവരെല്ലാവരും മടങ്ങിയെത്തിയത് ജന്മനാടിനോടുള്ള വിശ്വാസം കൊണ്ടായിരുന്നു. തങ്ങളുടെ ജീവന് സുരക്ഷിതത്വം നല്‍കാന്‍ സ്വന്തം നാടിനാണ് സാധിക്കുകയുള്ളൂ എന്ന തികഞ്ഞ വിശ്വാസം കൊണ്ട്. എല്ലാ കടമ്ബകളും കടന്ന് അവരെത്തി. ഇന്നലെ രാത്രി 10.13ന് ആദ്യവിമാനം പറന്നിറങ്ങി. തുടര്‍ന്ന് പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കി. അബുദാബിയില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘമാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇറങ്ങിയത്. 49 ഗര്‍ഭിണികളും നാലു കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തിര ചികിത്സയ്ക്കായി വന്ന 16 പേരും സംഘത്തിലുണ്ടായിരുന്നു. പോലീസും റവന്യു ഉദ്യോഗസ്ഥരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പുറത്തു നിന്നുള്ള ആരെയും വിമാനത്താവള ടെര്‍മിനലിലേക്കു പ്രവേശിപ്പിച്ചില്ല. കോവിഡ് പരിശോധനയ്ക്കു ശേഷം രോഗലക്ഷണമില്ലെന്ന് ഉറപ്പു വരുത്തിയാണ് യാത്രക്കാരെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിച്ചത്. അവിടെ നിന്ന് ബാഗേജ് ഏരിയയിലേയ്ക്കും പിന്നീട് പുറത്തേയ്ക്കും കൊണ്ടുപോയി. അണുനശീകരണം നടത്തിയാണ് ബാഗേജുകള്‍ ഇവര്‍ക്ക് ലഭ്യമാക്കിയത്. ബാഗേജുമായി പുറത്തുവന്ന യാത്രക്കാരെ ജില്ലതിരിച്ച്‌ പ്രത്യേക മേഖലയിലേയ്ക്ക് മാറ്റി. തുടര്‍ന്ന് പുറത്ത് ഒരുക്കി നിര്‍ത്തിയ ബസുകളിലെത്തിച്ച ശേഷമാണ് വിവിധയിടങ്ങളിലേക്ക് കൊണ്ടുപോയത്. തെര്‍മല്‍ സ്‌കാനിങ്ങും ആരോഗ്യ ഡെസ്‌കിലെ പരിശോധനയുമുള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. വന്നവരില്‍ എട്ടുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. കൊച്ചി വിമാനത്താവളത്തിലെത്തിയ അഞ്ചുപേരെയും കരിപ്പൂരിലെത്തിയ മൂന്നുപേരെയുമാണ് ഐസലേഷനില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെത്തിയവരെ കളമശേരി മെഡിക്കല്‍ കോളജിലേക്കും കോഴിക്കോടെത്തിയവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയിരിക്കുന്നത്. രോഗലക്ഷണം പ്രകടമാക്കിയ രോഗികളുടെ കൃത്യമായ വിവരം അടുത്ത ദിവസം അറിയും. ഗര്‍ഭിണികളെയും കുട്ടികളെയും ഉള്‍പ്പടെയുള്ളവരെ സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലുമായി വീടുകളിലേയ്ക്ക് അയച്ചിട്ടുണ്ട്. എത്തിയവര്‍ക്ക് അതതു ജില്ലകളിലാണു ക്വാറന്റീന്‍ ഒരുക്കിയിരിക്കുന്നത്. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലക്കാര്‍. ഇവരെ കളമശ്ശേരി എസ്‌സിഎംഎസ് കോളജ് ഹോസ്റ്റലിലേക്കു...

Read More

വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോര്‍ച്ച; മൂന്നു കിലോമീറ്റര്‍ പരിധിയിലുള്ളവരെ ഒഴിപ്പിച്ചു

വിശാഖപട്ടണം: വിശാഖപട്ടണം എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കറില്‍നിന്നാണ് വീണ്ടും ചോര്‍ച്ചയുണ്ടായത്. ഇതോടെ മൂന്നു കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവാസികളെ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു. 50ഓളം അഗ്നിശമന സേനാംഗങ്ങളും ദേശീയ ദുരന്ത നിരവാരണ സേന (എന്‍ഡിആര്‍എഫ്) സംഘവും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 11 പേരുടെ ജീവന്‍ പൊലിയുകയും നൂറുകണക്കിനു പേര്‍ രോഗികളാവുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് എല്‍ജി പോളിമറില്‍ സ്റ്റെറീന്‍ ചോര്‍ച്ചയുണ്ടായത്. പ്ലാസ്റ്റിക് ഉത്പനങ്ങള്‍ നിര്‍മിക്കുന്ന കമ്ബനിയില്‍ നിന്നാണ് വാതകം ചോര്‍ന്നത്. അപകടസമയത്ത് ഇവിടെ 50 ജീവനക്കാരുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ നാല്‍പ്പത് ദിവസമായി കമ്ബനി അടഞ്ഞുകിടക്കുകയാണ്. ഇവിടെ കെട്ടിക്കിടന്ന അയ്യായിരം ടണ്ണോളം അസംസ്‌കൃത വസ്തുക്കള്‍ക്ക് രാസപ്രവര്‍ത്തനം സംഭവിച്ചാണ് വാതകച്ചോര്‍ച്ച ഉണ്ടായതെന്നാണ് നിഗമനം. സമീപഗ്രാമങ്ങളില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ സ്റ്റെറീന്‍ പരന്നു. പലരും ഉറക്കത്തിലായിരുന്നു. ചിലര്‍ ബോധരഹിതരായായി തെരുവുകളില്‍ വീണു. പലര്‍ക്കും തൊലിപ്പുറത്ത് പൊളളലേറ്റു. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. പുക നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ജനങ്ങളെ ഒഴിപ്പിക്കാനായി വീടുകളിലേക്ക് കയറാനായില്ല. വാതകച്ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ദേശീയ ദുരന്തനിവാരണസേന വീടുകളില്‍ നിന്ന് ആളുകളെ...

Read More

ബ്രിട്ടനില്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ചത് മരിച്ചത് 539 പേര്‍: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടന്‍. പരമാവധി കരുതലോടെ പുറത്തിറങ്ങാനും സാമൂഹിക അകലം പാലിച്ചുകൊണ്ട് ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും ആഹ്വാനം ചെയ്തുകൊണ്ടാവും വിവിധ മേഖലകളില്‍ ഇളവുകള്‍ അനുവദിക്കുക. വ്യാഴാഴ്ച 539 പേരാണ് ബ്രിട്ടനില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ സര്‍ക്കാര്‍ കണക്കില്‍ ആകെ മരണസംഖ്യ 30,615 ആയി. വ്യാഴാഴ്ച 86,583 പേര്‍ക്കാണ് രോഗപരിശോധന നടത്തിയത്. ഏപ്രില്‍ 30 മുതല്‍ ദിവസേന ഒരുലക്ഷം ടെസ്റ്റുകള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ വ്യാഴാഴ്ചയും കഴിഞ്ഞില്ല. രാജ്യത്തെ നിലവിലെ രോഗവ്യാപന നിരക്ക് 1:1 എന്ന അനുപാതത്തില്‍ താഴെയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇത് 0.7 എന്ന നിരക്കിലെത്തുന്ന ഘട്ടംമുതല്‍ രോഗവ്യാപനനിരക്ക് കൃത്യമായി കുറഞ്ഞുതുടങ്ങുമെന്നാണ് ശാസ്ത്രീയമായ വിലയിരുത്തല്‍. രാജ്യത്ത് വ്യാഴാഴ്ച കോവിഡ് ബാധിച്ച്‌ ഒരു ഡോക്ടര്‍ മരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയിലേക്കും മറ്റൊരു സാമ്ബത്തിക മാന്ദ്യത്തിലേക്കും നീങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറയിപ്പ് നല്‍കി. രാജ്യത്തിന്റെ സമ്ബത്‌വ്യവസ്ഥ 14 ശതമാനം കണ്ട് ചുരുങ്ങുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍. ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിനാകും ഇത്...

Read More

കോവിഡ് പ്രതിരോധം പരാജയപ്പെട്ടാല്‍ ആഫ്രിക്കയില്‍ രണ്ടു ലക്ഷത്തോളം മരണമെന്ന് ഡബ്ല്യൂ.എച്ച്‌.ഒ

ബ്രസാവില്ല: കോവിഡ് വൈറസ് പ്രതിരോധ നടപടികള്‍ പരാജയപ്പെട്ടാല്‍ ആഫ്രിക്കയില്‍ രണ്ടു ലക്ഷത്തോളം പേര്‍ വരെ മരിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ആഫ്രിക്കന്‍ വന്‍കരയിലെ 47 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ ആദ്യ വര്‍ഷത്തില്‍ 29 മുതല്‍ 44 ദശലക്ഷം ജനങ്ങള്‍ക്ക് വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ 83,000 മുതല്‍ 1,90,000 വരെ ആളുകള്‍ മരണപ്പെടാമെന്നും ഡബ്ല്യൂ.എച്ച്‌.ഒ ആഫ്രിക്ക ഡയറക്ടര്‍ മത്സിഡിസോ മൊയ്തി പറയുന്നു. ദുര്‍ബലമായ ആരോഗ്യ സംവിധാനം, ഉയര്‍ന്ന ദാരിദ്ര്യ നിരക്ക്, മുന്‍കാലങ്ങളിലെ പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം അടക്കമുള്ള കാര്യങ്ങള്‍ താരതമ്യം ചെയ്താല്‍ കോവിഡ് വ്യാപനം വേഗത്തിലായേക്കും. അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും കണക്കിലെടുത്താല്‍ വളരെ സാവധാനത്തിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് പടരുന്നത്. കുറഞ്ഞ നിരക്കിലുള്ള വ്യാപനം വഴി കോവിഡ് രോഗം ഒരു വര്‍ഷം വരെ നീണ്ടു നിന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കന്‍ വന്‍കരയില്‍ ഇതുവരെ 53,334 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 2,065 പേര്‍ മരണപ്പെട്ടു. 17,634 പേര്‍ സുഖം പ്രാപിച്ചു. 53 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് ബാധ...

Read More