Author: George Kakkanatt

പാ​ള​ത്തി​ല്‍ കി​ട​ന്നു​റ​ങ്ങി​യ​വ​രു​ടെ​മേ​ല്‍ ട്രെ​യി​ന്‍ ക​യ​റി​യി​റ​ങ്ങി; 17 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദി​ല്‍ ട്രെ​യി​ന്‍ ക​യ​റി കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ 15 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 5.15 ന് ​ആ​യി​രു​ന്നു സം​ഭ​വം. ട്രാ​ക്കി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന​വ​രു​ടെ മു​ക​ളി​ലൂ​ടെ ച​ര​ക്ക് ട്രെ​യി​ന്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് കു​ടു​ങ്ങി​പ്പോ​യ തൊ​ഴി​ലാ​ളി​ക​ള്‍ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ലേ​ക്ക് റെ​യി​ല്‍​വെ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ രാ​ത്രി​യി​ല്‍ വി​ശ്ര​മി​ക്കാ​ന്‍ കി​ട​ന്ന​താ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ ദു​ര​ത​ത്തി​ലാ​ക്കി​യ​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ പ​ലാ​യ​നം ആ​രം​ഭി​ച്ചി​രു​ന്നു. റോ​ഡി​ലൂ​ടെ​യും റെ​യി​ല്‍​വെ ട്രാ​ക്കി​ലൂ​ടെ​യും ന​ട​ന്നാ​ണ് പ​ല​രും ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടാ​ന്‍‌ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍‌ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​വ​രാ​ണ് ദു​ര​ന്ത​ത്തി​ല്‍...

Read More

കോവിഡ് 19: കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ സംഖ്യ ആശങ്ക ഉണ്ടാക്കുന്നത്

കോട്ടയം: കോവിഡ് ബാധിച്ച്‌ കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 103 ആയി. ഇന്നലെ 6 പേര്‍ കൂടി മരിച്ചതോടെയാണിത്. കേരളത്തിനുപുറത്ത് ഏറ്റവുമധികം മലയാളികള്‍ മരിച്ചത് യുഎഇയിലാണ്. 41 പേരാണ് മരിച്ചത്. കോട്ടയം വാകത്താനം സ്വദേശി ഫാ.ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ട് (54), പിറവം കിഴുമുറി നെട്ടുപ്പാടം ക്രിസ്റ്റല്‍ ഭവന്‍ (പരതംമാക്കില്‍) സണ്ണി ജോണ്‍ (70) എന്നിവര്‍ ബ്രിട്ടനിലും കോട്ടയം എസ്‌എച്ച്‌ മൗണ്ട് പുത്തന്‍വീട്ടില്‍ സി.പി. ജയിംസ് (90), തോട്ടയ്ക്കാട് തൈയ്യില്‍ ടി പി ചാക്കോയുടെ ഭാര്യ അന്നമ്മ ( 87) എന്നിവര്‍ യുഎസിലും കൊടുങ്ങല്ലൂര്‍ ശൃംഗപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം കറുപ്പംവീട്ടില്‍ സെയ്തു മുഹമ്മദ് (78) യുഎഇയിലുമാണ്...

Read More

കൊറോണ സാമ്പത്തികമായും കൊന്നൊടുക്കുമോ? വരാനിരിക്കുന്നത്, രാജ്യം കണ്ട ഏറ്റവും വലിയ പ്രതിസന്ധി

ഡോ. ജോര്‍ജ് എം. കാക്കനാട്ട് ഹ്യൂസ്റ്റണ്‍: ഒരു ദശകത്തിനിടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ഏറ്റവും മോശമായ ഇടിവുമായി അമേരിക്ക. തുറിച്ചു നോക്കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഏറ്റവും മോശം റീട്ടെയില്‍ വില്‍പന റിപ്പോര്‍ട്ടുമായി പ്രതിസന്ധിയുടെ വലിയ കടക്കെണിയാണ്രാജ്യം നേരിടുന്നത്. താഴെത്തട്ടില്‍ ഇതു വരുത്തുന്ന നഷ്ടം ദശലക്ഷ കണക്കിനു ഡോളറിന്റേതാവുമെന്നാണ് അനുമാനിക്കുന്നത്. ആഗോള മാന്ദ്യത്തിന്റെ ഭാഗമാണിത്. യൂറോപ്യന്‍ കമ്മീഷന്റെ പ്രവചനങ്ങള്‍ പ്രകാരം യൂറോപ്പിന്റെ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം 7.4 ശതമാനം ചുരുങ്ങും. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ 2009 ലെ സാമ്പത്തിക മാന്ദ്യത്തില്‍ ഇത് 4.5 ശതമാനം ചുരുങ്ങിയിരുന്നു. കൊറോണയില്‍ നിന്നുള്ള സാമ്പത്തിക നാശത്തിന്റെ ഏറ്റവും പുതിയ തെളിവുകളില്‍ പുറത്തു വന്നു. മറ്റൊരു 3.2 ദശലക്ഷം ആളുകള്‍ കഴിഞ്ഞയാഴ്ച ആദ്യമായി തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കി. യുഎസ് ഗവണ്‍മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്താകമാനം ഏഴ് ആഴ്ചയ്ക്കുള്ളില്‍ മൊത്തം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 33 ദശലക്ഷത്തിലധികമാകുമെന്നു കണക്കുകൂട്ടുന്നു. മാര്‍ച്ച് അവസാനം 6.9 ദശലക്ഷം ക്ലെയിമുകളുടെ ഉണ്ടായപ്പോള്‍ തന്നെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വ്യക്തമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഡാറ്റ ഞെട്ടിപ്പിക്കുന്നതാണെന്നു സാമ്പത്തികാസൂത്രണ വിദഗ്ധര്‍ പറയുന്നു. പല സംസ്ഥാനങ്ങളിലും, ജീവനക്കാരില്‍ നാലിലൊന്നും തൊഴിലില്ലാത്തവരാണ്. തൊഴിലാളി വകുപ്പില്‍ നിന്നുള്ള പ്രതിമാസ തൊഴില്‍ റിപ്പോര്‍ട്ട് പ്രകാരം, ഏപ്രിലിലെ തൊഴിലില്ലായ്മാ നിരക്ക് 15 ശതമാനത്തിനും മുകളിലായിരുന്നു. മെയ് ആദ്യം ഇത് അതിലും കൂടുതലോ ആയിരിക്കമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. നിലവിലെ സാമ്പത്തിക ചിത്രം ഒറ്റവാക്കില്‍ പറഞ്ഞാല്‍ മങ്ങിയതാണ്. ഇത്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പോലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നു പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കി വീണ്ടും തുറക്കുമ്പോള്‍ എത്ര ജോലികളുണ്ടാവുമെന്ന് കണക്കാക്കാനാവില്ലെന്ന് ഷ്മിഡ് ഫ്യൂച്ചേഴ്‌സിലെ സാമ്പത്തിക ശാസ്ത്രജ്ഞനും തൊഴില്‍ വിപണി വിദഗ്ധനുമായ മാര്‍ത്ത ഗിംബല്‍ പറഞ്ഞു. ഇടിവ് വളരെ പെട്ടെന്നുള്ളതും വ്യാപകവുമാണ്, മാത്രമല്ല ഉപഭോക്താക്കളെ ഭയപ്പെടുത്തുകയും ചെയ്യുന്നു, 2019 ലെ സമ്പദ്‌വ്യവസ്ഥയിലേക്ക് തിരിച്ചു വരണമെങ്കില്‍ അത്ഭുതകരമായ ഒരു കുതിച്ചുചാട്ടം ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അത് എളുപ്പമല്ല. അതേസമയം, രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും തുറന്നതായാണ് റിപ്പോര്‍ട്ട്. പക്ഷേ, വൈറ്റ്ഹൗസ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടല്ല ഇവയുടെ പ്രവര്‍ത്തനമെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ 17 പേജുള്ള റിപ്പോര്‍ട്ട്, ‘ഓപ്പണിംഗ് അപ് അമേരിക്ക എഗെയ്ന്‍’ എന്ന തലക്കെട്ടില്‍ സംസ്ഥാനങ്ങള്‍ വീണ്ടും തുറക്കുമ്പോഴുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വൈറ്റ്ഹൗസ് പുറത്തുവിട്ടില്ല. പകരം, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുശാസിച്ച രീതിയിലുള്ളതാണ് പ്രസിദ്ധീകരിച്ചത്. അതേസമയം, അമേരിക്കയിലെ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഇപ്പോഴും വളരുകയാണ്, പിന്നോട്ട് പോകുന്നില്ലെന്നാണ് സൂചനകള്‍. ട്രംപ് ആഴ്ചകള്‍ക്കുമുമ്പ് പ്രവചിച്ചതിലും ഇരട്ടിയിലധികം മരണസംഖ്യയാണ് ഇപ്പോള്‍ കണക്കാക്കുന്നത്. സാധാരണ ജീവിതം പുനഃസ്ഥാപിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടി വരും. രാജ്യത്തെ മരണനിരക്ക് എഴുപത്തയ്യായിരത്തോട് അടുക്കുന്നു, കൃത്യമായി പറഞ്ഞാല്‍, 74,947. കൊറോണ ബാധിച്ചവര്‍ 1,266,434. ഇതില്‍ രണ്ടു ലക്ഷത്തിനു മുകളില്‍ രോഗം...

Read More

എലിസബത്ത് പാലക്കത്തടം (70) ടെക്‌സസില്‍ നിര്യാതയായി

ഓസ്റ്റിന്‍, ടെക്‌സസ്: മലങ്കര ആര്‍ച്ച് ഡയോസിസ് മുന്‍ ട്രഷറര്‍ ജോസ് പാലക്കത്തടത്തിന്റെ ഭാര്യ എലിസബത്ത് പാലക്കത്തടം (70) നിര്യാതയായി. രണ്ടു മക്കളുണ്ട്. ന്യു യോര്‍ക്ക് റോക്ക് ലാന്‍ഡിലുള്ള ഫാ. മാത്യു തോമസ് (ജോയി അച്ചന്‍) സഹോദരനാണ്. കുടുംബം ന്യു യോര്‍ക്കില്‍ നിന്നു ഓസ്റ്റിനിലേക്കു താമസം മാറ്റിയതാണ്. ഇപ്പോള്‍ ഓസ്റ്റിനിലെ സെന്റ് തോമസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. ഏതാനും വര്‍ഷമായി...

Read More

ഗുജറാത്തില്‍ കോവിഡ് ബാധിതര്‍ 7000 കടന്നു; ഇന്ന് മരിച്ചത് 29 പേര്‍; സൂറത്തില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഏഴായിരം കന്നു. 24 മണിക്കൂറിനിടെ ഗുജറാത്തില്‍29 പേര്‍ മരിച്ചു. പുതുതായി 388 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 7013 ആയി. ഇതുവരെ രോഗമുക്തരായത് 1709 പേരാണ്. മരിച്ചവരുടെ എണ്ണം 425 അയി. രോഗികളുടെ വ്യാപനം കണക്കിലെടുത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ 1,362 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥീരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 18,120 ആയി. ധാരാവിയില്‍ മാത്രം ഇന്ന് പുതുതായി 50 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ കോവിഡ് ബാധിതര്‍ 783 ആയി. മുംബൈ സെന്‍ട്രല്‍ ജയിലില്‍ നാല്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ജയില്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നാല്‍പ്പത്തിയഞ്ചുകാരന് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 800 പേര്‍ക്ക് മാത്രം താമസസൗകര്യമുളള ജയിലില്‍ 2,700 തടവുകാരാണ്...

Read More