Author: George Kakkanatt

മു​ൻ​പെ​ങ്ങും ഇ​തു​പോ​ലൊ​ന്ന് കേ​ട്ടി​ട്ടി​ല്ല; ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക്കെ​തി​രെ ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: ഹൈ​ഡ്രോ​ക്ലോ​റോ​ക്വി​ന്‍ മ​രു​ന്ന് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന ട്രം​പി​ന്‍റെ ഭീ​ഷ​ണി മു​ൻ​പെ​ങ്ങും ഒ​രു രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രി​ൽ​നി​ന്നും ഉ​ണ്ടാ​ക​ത്ത​തെ​ന്ന് ശ​ശി ത​രൂ​ർ എം​പി. പ​തി​റ്റാ​ണ്ടുകളായു​ള്ള ത​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​ത്തി​ലെ​ങ്ങും ഇ​തു​പോ​ലൊ​രു ഭ​ര​ണാ​ധി​കാ​രി​യു​ടെ ഭീ​ഷ​ണി കേ​ട്ടി​ട്ടി​ല്ല. ഒ​രു രാ​ഷ്ട്ര​ത്തി​ന്‍റെ ത​ല​വ​നോ രാ​ഷ്ട്ര​മോ മ​റ്റൊ​ന്നി​നെ ഇ​തു​പോ​ലെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് ഇ​തു​വ​രെ കേ​ട്ടി​ട്ടി​ല്ല. മി​സ്റ്റ​ർ, ട്രം​പ്.., മ​രു​ന്ന് ഇ​ന്ത്യ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ മാ​ത്ര​മേ അ​ത് നി​ങ്ങ​ളു​ടേ​താ​വൂ എ​ന്നും ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മ​ലേ​റി​യ​യ്ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ക്ലോ​റോ​ക്വി​ന്‍ അ​യ​യ്ക്കു​വാ​ൻ ട്രം​പ് മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് മ​റു​പ​ടി​യൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. “ഞാ​യ​റാ​ഴ്ച രാ​വി​ലെ ഞാ​ന്‍ മോ​ദി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച് മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ മ​രു​ന്ന് എ​ത്തി​യി​ട്ടി​ല്ല. മ​രു​ന്ന് അ​യ​ച്ച് നൽ​കു​മെ​ന്ന് അ​റി​യി​ച്ച​തി​ൽ ന​ന്ദി പ​റ​യു​ന്നു. മ​രു​ന്ന് ത​ന്നി​ല്ലെ​ങ്കി​ല്‍ പ്ര​ശ്‌​ന​മി​ല്ല. പ​ക്ഷേ, ത​ക്ക​താ​യ തി​രി​ച്ച​ടി ഇ​ന്ത്യ നേ​രി​ടേ​ണ്ടി വ​രും. യു​എ​സു​മാ​യു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കും’. ‌എ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്. ട്ര​പി​ന്‍റെ ഭീ​ഷ​ണി എ​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ 24 മ​രു​ന്നു​ക​ള്‍​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി. മ​നു​ഷ​ത്വ​പ​ര​മാ​യ സ​മീ​പന​മാ​ണ് ഇ​ന്ത്യ സ്വീ​ക​രി​ച്ച​തെ​ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ...

Read More

ജോസഫ് ജോൺ ചൂണ്ടക്കാരൻ ലോസ് ആഞ്ചലസിൽ നിര്യാതനായി

ജോസഫ് ജോൺ ചൂണ്ടക്കാരൻ (ജോണി – 74) ഏപ്രിൽ മൂന്നിന് ലോസ് ആഞ്ചലസിൽ നിര്യാതനായി. തൃശൂർ വരാന്തരപ്പള്ളി സ്വദേശിയായ ജോസഫ് ജോൺ നാലു പതിറ്റാണ്ടിലേറെയായി ലോസ് ആഞ്ചലസ് മലയാളികളുടെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ സജീവസാന്നിധ്യമായിരുന്നു. ലോസ് ആഞ്ചലസ് സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകാംഗമാണ്. കണ്ണൂർ മറ്റപ്പള്ളി കുടുംബാംഗം ആനിയാണ് ഭാര്യ. ലെസ്റ്റർ ഏക മകനാണ്. ബ്ലെസ്സി മരുമകൾ. മാലക്കായ്, മകെയ്‌ല, മാക്സിമസ് എന്നിവരാണ് പേരക്കുട്ടികൾ. ജോസഫ് ജോണിന്റെ നിര്യാണത്തിൽ ലോസ് ആഞ്ചലസ് സമൂഹത്തിലെ നാനാതുറകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. ശവസംസ്‌കാരം പിന്നീടെന്ന് കുടുംബാംഗങ്ങൾ...

Read More

അന്‍വിതയ്‌ക്കു മുന്നില്‍ ഒരുവഴിയും അടഞ്ഞില്ല; ചികിത്സ ഇന്നു തുടങ്ങും

ചേര്‍ത്തല : വഴിയെല്ലാം അവള്‍ക്കു മുന്നില്‍ തുറന്നു. ഹൈദരാബാദില്‍ അര്‍ബുദചികിത്സയ്‌ക്കായി അന്‍വിതയെന്ന ഒന്നരവയസുകാരിയും മാതാപിതാക്കളും അധികൃതരുടെ സഹായത്തോടെ താണ്ടിയതു നാല്‌ സംസ്‌ഥാനങ്ങളിലായി 1240 കിലോമീറ്റര്‍. ചേര്‍ത്തലയില്‍നിന്നു ഹൈദരാബാദിലേക്കുള്ള നീണ്ടയാത്രയിലുടനീളം ഉല്ലാസവതിയായിരുന്നു അന്‍വിത. കേരളസര്‍ക്കാരിന്റെ ഇടപെടലിനേത്തുടര്‍ന്ന്‌ സംസ്‌ഥാന അതിര്‍ത്തികളിലൊന്നും സംഘത്തിനു തടസമുണ്ടായില്ല. ഹൈദരാബാദിലെത്തിയ അന്‍വിതയ്‌ക്കും മാതാപിതാക്കള്‍ക്കും പ്രത്യേക താമസസൗകര്യവുമൊരുക്കിയിരുന്നു. നേത്രാര്‍ബുദ ചികിത്സയ്‌ക്കു മുന്നോടിയായി, ഇന്നു രാവിലെ ഏഴിന്‌ എല്‍.വി. പ്രസാദ്‌ ആശുപത്രിയിലെ പ്രാഥമികപരിശോധനയ്‌ക്കുശേഷം കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്കു മാറ്റും. നാളെ കീമോ ചികിത്സ നടത്തും. 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം മറ്റന്നാള്‍ നാട്ടിലേക്കു മടങ്ങാനാകുമെന്നാണു പ്രതീക്ഷ. ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡില്‍ കിഴക്കേനാല്‍പ്പത്‌ മുണ്ടുവെളി വിനീത്‌ വിജയന്‍- ഗോപിക ദമ്ബതികളുടെ മകള്‍ അന്‍വിതയ്‌ക്കു കണ്ണില്‍ അര്‍ബുദം (റെറ്റിനോ ബ്ലാസ്‌റ്റോമ) ബാധിച്ചതിനേത്തുടര്‍ന്ന്‌ ഏറെനാളായി ഹൈദരാബാദിലാണു ചികിത്സ. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം അടച്ചുപൂട്ടിയതോടെ, ചികിത്സ മുടങ്ങുമെന്ന ഘട്ടത്തിലാണു സാമൂഹികമാധ്യമങ്ങളിലൂടെ വിവരം പുറംലോകമറിഞ്ഞത്‌. തുടര്‍ന്ന്‌, മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഇടപെട്ടു. സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ സഹായത്തോടെ യാത്രാസൗകര്യമൊരുക്കി. കഴിഞ്ഞ ഞായറാഴ്‌ച രാവിലെയാണു സംഘം ചേര്‍ത്തലയില്‍നിന്നു പുറപ്പെട്ടത്‌. ചീഫ്‌ സെക്രട്ടറിയും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരും ഇടപെട്ട്‌ മൂന്നു സംസ്‌ഥനങ്ങളിലെയും ചീഫ്‌ സെക്രട്ടറിമാര്‍ക്കും കടന്നുപോകുന്ന ജില്ലകളിലെ പോലീസ്‌ മേധാവികള്‍ക്കും യാത്രാവിവരം കൈമാറിയിരുന്നു. ഹൈദരാബാദിലെ മലയാളി സംഘടനകളും ഇവര്‍ക്കായി സൗകര്യമൊരുക്കി. യാത്രയില്‍ ഒരിടത്തും യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ലെന്നു ഡ്രൈവര്‍മാരായ എം. മനോജും ജി.ആര്‍. രാജീവും...

Read More

ഒടുവില്‍ കര്‍ണാടകത്തില്‍ ചികിത്സയ്‌ക്ക്‌ അനുമതി

കോവിഡ് അല്ലാത്ത രോഗങ്ങള്‍ ബാധിച്ചവരെ ചികിത്സയ്ക്ക് കര്‍ണാടകത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആംബുലന്‍സില്‍ വരുന്ന രോഗികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുപോകണം. ഏത് ആശുപത്രിയിലേക്കെന്ന് പറയണം. കര്‍ണാടകത്തിന്റെ മെഡിക്കല്‍ സംഘം തലപ്പാടി ചെക്ക്പോസ്റ്റിലുണ്ടാകും. അവര്‍ പരിശോധിച്ചശേഷം കടത്തിവിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടക അതിര്‍ത്തി മണ്ണിട്ട് അടച്ചതിനാല്‍ കാസര്‍കോട് ജില്ലയില്‍നിന്നുള്ള ഡയാലിസിസ് രോഗികളുടെ ചികിത്സയടക്കം മുടങ്ങി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും സംസാരിച്ചു. ഒന്നിലേറെ തവണ കത്തയച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും നിലപാട് തിരുത്താന്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ടു. ഏതാനും രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ള രോഗികള്‍ക്ക് വയനാട് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്താനുള്ള സൗകര്യം ഒരുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകത്തിലെ ബൈരക്കുപ്പ, മച്ചു, തമിഴ്നാട്ടിലെ പന്തല്ലൂര്‍, ഗൂഢല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ചികിത്സയ്ക്കായി വരുന്നത്. ഇതാണ് കേരളത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി തിങ്കളാഴ്ചമുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാല് ദിവസംകൊണ്ടാണ് സൗകര്യമൊരുക്കിയത്. ആദ്യഘട്ടത്തില്‍ 200 കിടക്കയും പത്ത് ഐസിയു കിടക്കയുമാണുള്ളത്. 100 കിടക്കയും പത്ത് ഐസിയു കിടക്കയും ഉടന്‍ സജ്ജമാക്കും. ഏഴ് കോടിയുടെ അത്യാധുനിക സംവിധാനം ആശുപത്രിയില്‍ എത്തിച്ചു. കൂടുതല്‍ സൗകര്യമൊരുക്കാന്‍ കെഎസ്‌ഇബി 10 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി...

Read More

കേരളം അതിജീവിക്കുന്നു ; രോഗം സ്ഥിരീകരിച്ച 327 പേരില്‍ 56 പേര്‍ രോഗമുക്തരായി

കോവിഡ്–-19 ബാധിച്ച്‌ വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വര്‍ധിക്കുമ്ബോള്‍ കേരളം അതിജീവനത്തിന്റെ മാതൃക. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 327 പേരില്‍ 56 പേര്‍ രോഗമുക്തരായി. 17 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടുപേര്‍ മാത്രമാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച ഏഴ് വിദേശികളില്‍ നാലുപേര്‍ക്ക് രോഗം ഭേദമായി. മൂന്നുപേര്‍ ചികിത്സയിലാണ്. മാര്‍ച്ച്‌ ഒമ്ബതിനും 20നും ഇടയില്‍ രോഗം സ്ഥിരീകരിച്ച 25 പേരില്‍ 84 ശതമാനവും രോഗമുക്തരായി. റാന്നിയിലെ വൃദ്ധദമ്ബതികളുടെയും ഗുരുതര സ്ഥിതിയിലായ ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീലിന്റെയും ജീവന്‍ രക്ഷിക്കാനായതും കേരളത്തിന്...

Read More