Author: George Kakkanatt

തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ വ്യാഴാഴ്ച മുതല്‍ പാഴ്സല്‍ സ്​പെഷ്യല്‍ ട്രെയിന്‍

കോഴിക്കോട്​: ​​ഏപ്രില്‍ ഒമ്ബതു മുതല്‍ 14 വരെ തിരുവനന്തപുരത്തുനിന്ന്​ കോഴിക്കോട്​ വരെ പാഴ്സല്‍ സ്​പെഷ്യല്‍ ട്രെയിന്‍ സര്‍വിസ്​ ഉണ്ടാവുമെന്ന്​ പശ്ചിമ റെയില്‍വേ പാലക്കാട്​ ഡിവിഷന്‍ അറിയിച്ചു. രാവിലെ എട്ടിന് തിരുവനന്തപുരത്ത്​ നിന്ന്​ പുറപ്പെട്ട്​ വൈകീട്ട് ആറിന് കോഴിക്കോട്​ എത്തും. അതേസമയം തിരിച്ചും കോഴിക്കോട്ടുനിന്ന്​ തിരുവനന്തപുരത്തേക്ക് ട്രെയിന്‍ പുറപ്പെടും. ട്രെയിന്‍ നമ്ബര്‍: 00655: നിര്‍ത്തുന്ന സ്​ഥലം, സമയം. തിരുവനന്തപുരം -08.00, കൊല്ലം- 09.15/09.25, കോട്ടയം-11.30/11.40, എറണാകുളം ടൗണ്‍- 12.50/13.00, ആലുവ 13.25/13.35, തൃശൂര്‍ 14.25/14.35, ഷൊര്‍ണൂര്‍ 15.30/15.40, തിരൂര്‍16.40/16.50, കോഴിക്കോട്​- 18.00. കോഴിക്കോട്​ നിന്ന്​്​ തിരുവനന്തപുരത്തേക്ക്​ തിരിച്ച്‌​: ട്രെയിന്‍ നമ്ബര്‍ 00656. നിര്‍ത്തുന്ന സ്​ഥലം, സമയം. കോഴി​ക്കാട്​ – 08.00, തിരൂര്‍ 09.10/09.20, ഷൊര്‍ണൂര്‍ 10.20/10.30, തൃശൂര്‍: 11.10/11.20, ആലുവ: 11.25/11.35, എറണാകുളം ടൗണ്‍: 13.00/13.10, കോട്ടയം: 14.20/14.30​, െകാല്ലം: 16.35/16.45, തിരുവനന്തപുരം: 18.00. കൂടുതല്‍ വിവരങ്ങള്‍ക്ക്​​ കമേഴ്​സ്യല്‍ ക​ണ്‍ട്രോളറെ ബന്ധപ്പെടാം: ഫോണ്‍ – 97467...

Read More

കർദിനാൾ ജോർജ്ജ് പെല്ലിനെതിരായ ലൈംഗിക പീഡനക്കേസുകൾ ഓസ്‌ട്രേലിയയിലെ ഹൈക്കോടതി തള്ളി

ബാല ലൈംഗിക പീഡനം ആരോപിച്ച് ജയിലടക്കപ്പെട്ട കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍ നിരപരാധിയാണെന്ന് ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി. ഓസ്‌ട്രേലിയയിലെ ആര്‍ച്ച് ബിഷപ്പായിരിക്കെ 1996 ഡിസംബറില്‍ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെല്‍ ബാര്‍വോണ്‍ ജയിലില്‍ ആറ് വര്‍ഷം തടവിന് വിധിച്ചിരുന്നു. 1997 ന്റെ തുടക്കത്തില്‍ ഒരു മാസ് കഴിഞ്ഞ് ആണ്‍കുട്ടികളിലൊരാളെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് പെല്‍ ശിക്ഷിക്കപ്പെട്ടത്. വത്തിക്കാനിലെ മൂന്നാമത്തെ ഉയര്‍ന്ന റാങ്കിംഗ് ഉദ്യോഗസ്ഥനായിരുന്നു പെല്‍. 2017 ജൂലൈയില്‍ മെല്‍ബണിലേക്ക് സ്വമേധയാ മടങ്ങിയെത്തിയപ്പോള്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആരോപണങ്ങളുടെ പേര് മായ്ക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഏറ്റവും മുതിര്‍ന്ന സഭാ തലവനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ ധനമന്ത്രി പെല്‍. 13 മാസം ഉയര്‍ന്ന സുരക്ഷാ ജയിലുകളില്‍ കഴിയുകയും ഏഴ് ഹൈക്കോടതി ജഡ്ജിമാര്‍ ഏകകണ്ഠമായി ശിക്ഷ വിധിക്കുകയും ചെയ്ത കേസായിരുന്നു അദ്ദേഹത്തിന്റേത്. മെല്‍ബണിലെ സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ വച്ച് പെല്‍ തന്നെയും 13 വയസുള്ള മറ്റൊരു ഗായകനെയും ദുരുപയോഗം ചെയ്തുവെന്ന് 30 വയസുള്ള ഒരു യുവാവായിരുന്നു പരാതി നല്‍കിയത്. ഓസ്‌ട്രേലിയയിലെ പുരോഹിതരുടെ ദുരുപയോഗത്തിനെതിരായ സഭയുടെ പ്രതികരണങ്ങളില്‍ പെല്ലിനെ വിചാരണ ചെയ്യാന്‍ ഒരു ജഡ്ജിയും അഭിഭാഷകരും 2018 ല്‍ രണ്ട് ജൂറികളോട് ആവശ്യപ്പെട്ടിരുന്നു. ആദ്യത്തെ വിക്ടോറിയ സ്‌റ്റേറ്റ് വിചാരണ കോടതി തീരുമാനമെടുക്കാതെ പിരിഞ്ഞപ്പോള്‍, രണ്ടാമത്തേത് എല്ലാ കുറ്റങ്ങളിലും ഏകകണ്ഠമായി അദ്ദേഹം കുറ്റക്കാരന്‍ തന്നെയാണെന്നു ശരിവച്ചു. വിചാരണയിലോ തുടര്‍ന്നുള്ള അപ്പീലുകളിലോ അദ്ദേഹം പങ്കെടുത്തിരുന്നില്ല. 2016 ഒക്ടോബറില്‍ റോം എയര്‍പോര്‍ട്ട് ഹോട്ടല്‍ കോണ്‍ഫറന്‍സ് റൂമില്‍ പോലീസ് റെക്കോര്‍ഡുചെയ്ത വീഡിയോ അഭിമുഖത്തിലാണ് ജൂറികള്‍ അദ്ദേഹത്തിന്റെ മൊഴികള്‍ കണ്ടത്. ഹെറോയിന്‍ അമിതമായി കഴിച്ച് 31-ാം വയസ്സില്‍ പരാതിക്കാരനായ രണ്ടാമത്തെ ഇര മരിച്ചിരുന്നു. ആണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാന്‍ പെലിന് മതിയായ സമയമുണ്ടെന്നും ഏകകണ്ഠമായ കുറ്റവാളികളുടെ വിധി ശരിയാണെന്നും വിക്ടോറിയന്‍ അപ്പീല്‍ കോടതി കണ്ടെത്തി. എന്നാല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൂസന്‍ കീഫെല്‍ പ്രഖ്യാപിച്ച തീരുമാനത്തില്‍ ഏഴ് ജഡ്ജിമാരും അപ്പീല്‍ കോടതി വിധി തെറ്റാണെന്ന് കണ്ടെത്തി. കുറ്റകൃത്യങ്ങള്‍ നടന്നതായി ആരോപിക്കപ്പെടുന്ന സമയത്ത് പള്ളിയിലെ അംഗങ്ങളുമായി സംസാരിക്കുന്ന കത്തീഡ്രല്‍ പടികളില്‍ പെല്‍ നില്‍ക്കുകയായിരുന്നുവെന്ന് പെല്ലിന്റെ അഭിഭാഷകര്‍ വാദിച്ചു. ആര്‍ച്ച് ബിഷപ്പിന്റെ വസ്ത്രം ധരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും മറ്റ് പുരോഹിതര്‍ ഒപ്പമുണ്ടായിരുന്നു. തിരുവസ്ത്രം ധരിക്കുമ്പോള്‍ ലൈംഗിക പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്ന വാദം കോടതി ശരി...

Read More

ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായിട്ടില്ല,ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്- കേന്ദ്രം

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരം ലോക്ക്ഡൗണ്‍ കാലയളവ് നീട്ടുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നതിനിടെയാണ് ലവ് അഗര്‍വാളിന്റെ പ്രതികരണം. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി തുടരുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. രോഗവ്യാപന മേഖലകള്‍ കണ്ടെത്തി അത് തടയാനുള്ള നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ നടപടികള്‍ ആഗ്ര, ഗൗതം ബുദ്ധനഗര്‍, പത്തനംതിട്ട, ഭില്‍വാര, കിഴക്കന്‍ ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ മികച്ച ഫലം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ റെയില്‍വേ ഇതിനോടകം 2,500 കോച്ചുകളിലായി 40,000 ഐസൊലേഷന്‍ ബെഡ്ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രതിദിനം 375 ബെഡ്ഡുകളാണ് റെയില്‍വേ സജ്ജമാക്കുന്നത്. രാജ്യത്തിന്റെ 133 ഭാഗങ്ങളിലേക്കുള്ളതാണ് ഇവയെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ 4,421 കോവിഡ്-19 രോഗികളുണ്ട്‌. ഇതില്‍ 354 പേര്‍ക്ക് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം 326 പേര്‍ രോഗമുക്തി നേടിയതായും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഐ.സി.എം.ആറിന്റെ അടുത്തിടെ പുറത്തുവന്ന പഠന പ്രകാരം, ഒരു കോവിഡ്-19 രോഗി ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ മുപ്പതുദിവസത്തിനുള്ളില്‍ 406പേരിലേക്ക് രോഗം പടരാന്‍ കാരണമാകുമെന്ന് ലവ് അഗര്‍വാള്‍...

Read More

ലോകം മുള്‍മുനയില്‍; പക്ഷേ, ഈ 18 രാജ്യങ്ങളില്‍ കൊവിഡ് രോഗമില്ല

ന്യൂഡല്‍ഹി: ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ തുടങ്ങി ലോകത്തെ മഹാഭൂരിപക്ഷം രാഷ്ട്രങ്ങളെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊവിഡ് 19, പക്ഷേ ഈ 18 രാജ്യങ്ങളിലില്ല. ലോകത്ത് ഇതുവരെ 190 ലേറെ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചതായാണു കണക്ക്. ഒരു മാസത്തിനുള്ളില്‍ മറ്റെല്ലാ രാജ്യങ്ങളിലും കൊറോണ വൈറസ് അണുബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച്‌ ആദ്യവാരം ഒരു ലക്ഷമുണ്ടായിരുന്നത് ഇപ്പോള്‍ പത്തിരട്ടിയിലേറെയായി വര്‍ധിച്ചു. ലോകാരോഗ്യ സംഘടന ബുധനാഴ്ച ആഗോളതലത്തില്‍ 10 ലക്ഷത്തോളം രോഗബാധിതരുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, ഇത്രയൊക്കെയായിട്ടും 18 രാജ്യങ്ങളില്‍ കൊവിഡ് 19 എത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.ഏപ്രില്‍ 2ന് പ്രസിദ്ധീകരിച്ച ബിബിസിയുടെ കണക്കനുസരിച്ചാണ് ഇത്രയും രാജ്യങ്ങള്‍ കൊവിഡ് 19 മുക്തമായി തുടരുന്നതെന്ന് ‘ദി സിയാസത്ത്’ ഡെയ് ലി റിപോര്‍ട്ട് ചെയ്തു. കൊവിഡ് 19 സ്ഥിരീകരിക്കാത്ത രാജ്യങ്ങള്‍: 1 യെമന്‍ 2 ഉത്തര കൊറിയ 3 ദക്ഷിണ സുദാന്‍ 4 താജിക്കിസ്താന്‍ 5 ടോംഗ 6 തുര്‍ക്ക്‌മെനിസ്താന്‍ 7 തുവാലു 8 വാനുവാടു 9 സോളമന്‍ ദ്വീപുകള്‍ 10 സാവോ ടോം ആന്റ് പ്രിന്‍സിപ്പി 11 സമോവ 12 പലാവു 13 നൗറു 14 മൈക്രോനേഷ്യ 15 മാര്‍ഷല്‍ ദ്വീപുകള്‍ 16 ലെസോത്തോ 17 കിരിബതി 18 കൊമോറോസ് അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും ദരിദ്രരാജ്യവും യുദ്ധത്തില്‍ തകര്‍ന്നടിയുകയും ചെയ്ത യെമനില്‍ കൊറോണ വൈറസ് കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പകര്‍ച്ചവ്യാധി യെമനെ ബാധിക്കുകയാണെങ്കില്‍, ദരിദ്രരായ അറബ് രാജ്യങ്ങളില്‍ ആഘാതം ഊഹിക്കാനാവുന്നതിനും അപ്പുറമായിരിക്കും. ഇവിടെ അഞ്ചുവര്‍ഷമായുണ്ടായ സംഘര്‍ഷത്തെ ഐക്യരാഷ്ട്രസഭ തന്നെ ലോകത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയെന്നാണ് വിശേഷിപ്പിച്ചത്. ആരോഗ്യ മേഖലയാകെ തകര്‍ന്ന, വെള്ളം അപൂര്‍വമായ, 24 ദശലക്ഷം ആളുകള്‍ക്ക് മാനുഷിക സഹായം ആവശ്യമുള്ള രാജ്യമാണിത്. ഏറ്റലും ദുര്‍ബലമായതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടാന്‍ സാധ്യതയുള്ള രാജ്യവുമാണ് യെമന്‍. കൊവിഡ് ബാധിക്കാത്ത മറ്റൊ മറ്റൊരു അറബ് രാഷ്ട്രം കൊമോറോസാണ്. അറബ് ലീഗിനുള്ളില്‍ തനതായ സ്ഥാനം വഹിക്കുന്ന ചെറിയ ഇന്ത്യന്‍ മഹാസമുദ്ര ദ്വീപാണിത്. പകര്‍ച്ചവ്യാധിക്കെതിരേ അതിവേഗം നടപടി സ്വീകരിച്ചെന്ന് അവകാശപ്പെട്ട ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് ഉത്തരകൊറിയ. ആണവ ശേഷിയുള്ള ഉത്തരകൊറിയയില്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തില്ലെന്നാണ് അവകാശവാദം. എന്നാല്‍, മറ്റു പല രാജ്യങ്ങളും ഉത്തര കൊറിയയുടെ വാദം പൂര്‍ണമായി വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. അയല്‍രാജ്യമായ ചൈനയില്‍ ആദ്യമായി വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനുവരിയില്‍ അതിര്‍ത്തിയില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് സ്വദേശികളെയും നൂറുകണക്കിന് വിദേശികളെയും നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരെയും ക്വാറന്റൈനിലാക്കുകയും അണുവിമുക്തമാക്കല്‍ ഡ്രൈവുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ മാധ്യമങ്ങള്‍ പൗരന്മാരെ നിരന്തരം ഉദ്‌ബോധിപ്പിക്കുകയും ചെയ്തിരുന്നു. ലോകവ്യാപകമായി കൊറോണ വൈറസ് കേസുകളുടെ എണ്ണം വ്യാഴാഴ്ച ഒരു മില്യണായി ഉയര്‍ന്നു. 73,000 ത്തിലേറെ പേരാണ് മരണപ്പെട്ടത്. അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍കിട രാഷ്ട്രങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിയുകയാണ്. ഇറ്റലി, സ്‌പെയിന്‍, ചൈന, ഇറാന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലും മരണസംഖ്യ ഏറെയായിരുന്നു. ലോകത്തിന്റെ പകുതിയിലേറെ രാഷ്ട്രങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും വൈറസ് ആയിരക്കണക്കിന്...

Read More

ലോക്ക്ഡൗണില്‍ 15,000 കുടുംബങ്ങള്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളുമായി മുത്തൂറ്റ് ഗ്രൂപ്പ്

കൊച്ചി: രാജ്യത്തെ മുന്‍നിര ബിസിനസ് സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പ് ലോക്ക്ഡൗണ്‍ കാലത്ത്ബുദ്ധിമുട്ടനുഭവിക്കുന്ന 15,000-ത്തില്‍ പരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യ വസ്തുക്കളുംസൗജന്യമായി എത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പ്രാദേശിക എന്‍ജിഒകളുമായും സഹകരിച്ചാണ്ഈ സൗജന്യ സഹായം എത്തിച്ചത്. കേരളം, ഉത്തര്‍പ്രദേശ്, ഡെല്‍ഹി, മഹാരാഷ്ട്ര, തെലുങ്കാന, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ്,ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കമ്പനി ഈ നീക്കം നടത്തിയത്. സൗജന്യ ഭക്ഷണത്തിനു പുറമെ സംസ്ഥാനസര്‍ക്കാരിന്റെ കമ്യൂണിറ്റി കിച്ചണ്‍ നടത്താനും പിന്തുണ നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കുംആവശ്യമായ മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവയും കമ്പനി നല്‍കി. മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത വിധത്തിലെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ അവസരത്തിന് ഒത്ത്ഉയരണമെന്നും നമ്മുടെ സ്‌നേഹവും പിന്തുണയും ആവശ്യമായ രാജ്യങ്ങളെ സഹായിക്കണമെന്നും ഇതേക്കുറിച്ചുപ്രതികരിച്ച മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. വിവിധ മേഖലകളിലെപ്രവര്‍ത്തനങ്ങളില്‍ മുത്തൂറ്റ്് ജീവനക്കാര്‍ സന്നദ്ധ പ്രവര്‍ത്തനത്തിലാണെന്നും അദ്ദേഹം...

Read More